പുഴയുടെ തീരത്തുള്ള പൂഴിമണ്ണില്‍ വേരൂന്നി തഴച്ചു
വളര്‍ന്നു നില്‍ക്കുന്ന വാകമരം.നിറയെ പുക്കലുള്ള അതിന്റെ ചില്ല മുറ്റത്തേക്ക്
ചഞ്ഞു നില്‍ക്കുന്ന ഓട് മേഞ്ഞ ചെറിയ വീട് . വീടിന്റെ ഉമ്മറത്ത് കടത്ത് കടന്നു
വരുന്ന പോസ്റ്റുമാനെ നോക്കി ഇരിക്കയാണ് രമേശന്‍ .
വഴിതെറ്റിപ്പോലും ആരും വരാനില്ലാത്ത കുന്നിന്‍ ചെരിവിലേക്ക് പതിവായി എല്ലാ വെള്ളിയാഴ്ചയും പോസ്റ്റുമാനെ എത്തിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്,രമേശന്റെ കഥകളിലോന്നിന്റെ അനുമോദനങ്ങള്‍ ആയി എത്തിയ കത്തില്‍ തുടങ്ങിയ സ്നേഹം ഇന്നു മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നീലമുത്ത്മണികള്‍ പെറുക്കി അടുക്കിയ അവളുടെ കത്ത്കള്‍ , കണ്ടിട്ടില്ലെങ്കിലും ആ വരികല്‍ക്കിടയിലുടെ അവരടുത്തറിഞ്ഞു.....

ഈ അഴ്ച്ചതെക്കുള്ള കനം കൂടിയ കത്തുമായി വന്ന പോസ്റ്റുമാന്‍ പറഞ്ഞു ...
-“മുടങ്ങാതെ ഇപ്പോളും കത്ത് വരുന്ന ഏക വിലസക്കാരന്‍ നിങ്ങളാണ്...
ലേഖനങ്ങള്‍ക്കുള്ള മറുപടികള്‍ക്കും,നിരുപണള്‍ക്കും ,ഫോണ്‍ ബില്ലുകള്‍ക്കും ഇടക്ക് ഇതുപോലൊരു കത്ത്,തിരിച്ചറിയുന്നുണ്ട് ഞങ്ങള്‍ ,.. ഇനിയും മരിച്ചിട്ടില്ലാത്ത സ്നേഹതെക്കുറിച്ചോർത്ത് സന്തോഷിക്കാറുണ്ട് ഞങ്ങള്‍ ... “
എഴുതി തയാറാക്കി
വച്ചിരുന്ന കത്ത്കൾക്ക് ഒപ്പം കുറച്ചുരൂപകൂടി നീളം കുടിയ പോക്കറ്റില്‍
പതിവുപോലെ നിക്ഷേപിച്ച് രമേശന്‍ പറഞ്ഞു...
-“ഇനി അധികനാള്‍ ഈ കടത്ത് കടക്കേണ്ടി വരില്ല...
ഉടനെ കാണുന്നുണ്ട് ഞങ്ങൾ...
കൂട്ടിക്കൊണ്ട് വരുന്നുണ്ട് ഞാന്‍ ഉടനെ......”
അയാള്‍
പൊയ്ക്കഴിഞ്ഞു , ഒറ്റയ്ക്ക് മരച്ചുവട്ടില്‍ ഇരുന്നു കത്തിന് കനം കൂട്ടി തുന്നിചേർത്തിരുന്ന ഫോട്ടോ യിലേക്ക് നോക്കി അയാള്‍ ഇരുന്നു ,,,,
പൊഴിഞ്ഞു വീണ വാക പുക്കളില്‍ ചിലത് ഫോട്ടോ യില്‍ വീണു,,, ചെരിച്ചു ആ പുക്കാള്‍ കളയവേ പിന്നില്‍ എഴുതിയ വിലാസം അയാളുടെ ശ്രദ്ധയില്‍ പെട്ടു.
പൊഴിഞ്ഞു വീണ വാക പുക്കളില്‍ ചിലത് ഫോട്ടോ യില്‍ വീണു,,, ചെരിച്ചു ആ പുക്കാള്‍ കളയവേ പിന്നില്‍ എഴുതിയ വിലാസം അയാളുടെ ശ്രദ്ധയില്‍ പെട്ടു.
പിറ്റേന്ന് കാലത്ത്
തന്‍റെ ഒറ്റമര തോണിയില്‍ പുഴകടന്ന് അക്കരെ ബസ്കാത്ത് നില്‍ക്കവേ അയാള്‍ ഓര്‍ത്തു..
”ആദ്യമായി നേരില്‍ കാണുകയാണ്.. കഴിയുമെങ്കില്‍ എന്നുതന്നെ കുട്ടണം കുടെ...!! ഇനി വയ്യ ഒറ്റക്കിങ്ങനെ..”
അയാള്‍ ഓര്‍ത്തു...
അവളുടെ കത്തുകളിൽ നിഴലിച്ചിരുന്ന വിരഹവും പേടിയും അയാളില്‍ തെല്ലൊരു ഉൽഖണ്ഡ ഉണ്ടാക്കിയെങ്ങിലും അതൊന്നും അവളിലേക്കുള്ള വഴിയിലൊരു തടസമാകില്ലെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ....

വിലസത്തിനൊടുവില്‍ എഴുതിയ സ്ഥലത്തിറങ്ങി ആ വീട്ടുപേര് അന്വേഷിച്ച ആള്‍ ചുണ്ടിക്കാനിച്ച വഴിയിലുടെ രമേശന്‍ നടന്നു. പഴയതെന്നു തോന്നിക്കുന്ന വീടുകള്‍ ചുറ്റിനും നിറഞ്ഞ ഇടവഴികളിലുടെ അവന്‍ മുന്നോട്ടു നടന്നു നാലാമതായി എണ്ണിയ ഇടത്തോട്ടുള്ള വഴിയിലുടെ തിരിഞ്ഞു രണ്ടാമതായി കണ്ട വീട്ടില്‍ വഴികാട്ടി പറഞ്ഞതനുസരിച്ച് രമേശന്‍ നിന്നു...
ഓട് ഇട്ട,പഴമയുടെ പ്രൗഢി കൈവിട്ടിട്ടില്ലാത്ത ആ വീടിന്റെ വാതിലില്‍ അവന്‍ രണ്ടു തവണ മുട്ടി, വാതില്‍
തുറക്കുന്ന ലക്ഷണങ്ങള്‍ ഒന്നും കേള്‍കാഞ്ഞു അയാള്‍ അസ്വസ്ഥനായി ,അകത്തു നിന്നും
കേള്‍ക്കുന്ന നേരിയ അലനക്കങ്ങള്‍ ,ഞരക്കങ്ങള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി,ഞരക്കങ്ങള്‍ക്കിടയില്‍ അയാള്‍ കേട്ടു,
” എന്നെ എന്നെ ഒന്നും ചെയരുതെ.. കൊല്ലരുതേ.... “
ഒറ്റപ്പെട്ട ഒരു നിലവിളിയാണെന്ന് മനസിലാക്കി അയാള്‍ ആ വാതില്‍ തള്ളിത്തുറന്നു... തനിക്കു കിട്ടിയ കത്തിന്റെ കുടെ തുന്നിചെര്തിരുന്ന പ്രകാശം പരത്തിയ ആ മുഖത്തിനു താഴെ മുര്ച്ചയെറിയ ആയുധവുമായി നില്‍ക്കുന്ന മധ്യ വയസ്ക്കനെ അയാള്‍ കണ്ടു.
രാമേശന്റെ കണ്ണില്‍ ഇരുട്ടു കയറി,

ബലമായി അയാളുടെ കയ്യിലിരുന്ന മൂർച്ചയേറിയ ആയുധം കയ്യിലാക്കി അയാളെ വലിച്ചു നിലത്തിട്ടു. അയാളുടെ വയറില്‍ കയറിയിരുന്നു വലതു കയിലെ ആയുധം രമേശന്‍ ഉയര്‍ത്തി...
_”അരുത്,അമ്മാവനെ ഒന്നും ചെയരുത്, അസുഖമുള്ള ആളാണ് ,അതുകൊണ്ടാനിങ്ങനെ...”
നനുത്ത് നേരിയ അവളുടെ
ശബ്ദം രമേശന്റെ കാതില്‍ കയറിയില്ല ..
പലതവണയായി ഉയര്‍ന്ന രമേശന്റെ കൈ അയാളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ...................................................
പലതവണയായി ഉയര്‍ന്ന രമേശന്റെ കൈ അയാളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ...................................................
ജയിലഴികളിൽ ലാത്തി ആഞ്ഞടിക്കന്ന
ശബ്ദം...
ഞെട്ടി ഉണരുന്ന
രമേശന്‍..
ഉറങ്ങുക തന്നെ ആന്നോടാ..?
പതിവ് റൗണ്ട്നു ഇറങ്ങിയ പോലീസുകാരില്‍ ഒരാള്‍ ചോദിച്ചു ..
പതിവ് റൗണ്ട്നു ഇറങ്ങിയ പോലീസുകാരില്‍ ഒരാള്‍ ചോദിച്ചു ..
“കലന്മാര് സ്വയ്ര്യം തരില്ലല്ലോ ..!രമേശന്റെ കുടെ സെല്ലില്‍ ഉള്ള പുതിയ ആള്‍ തലചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു പറഞ്ഞു..
മം .. രമേശന്‍ ഒന്ന് മുഉളി .. പക്ഷേ അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു അയാള്‍ ഉറപ്പായും ഉണർന്നേനെ .. ഓര്‍മ്മിക്കാന്‍ പാകത്തിനുള്ള തന്റെ ജീവിതത്തിന്റെ ആകെയുള്ള ഏട് പതിവായി അയാള്‍ ആവര്‍ത്തിച്ചു കാണുന്ന ആ സ്വപ്നം.
റൗണ്ടിന് പൊയ്
തിരിച്ചു വന്ന പോലീസുകാരില്‍ ഒരാള്‍ രമേശനോടായ് പറഞ്ഞു
“ഡാ.. നിന്റെ റിലീസ് ഓര്‍ഡര്‍ ആയിട്ടുണ്ട് . അഞ്ചു ആറു ദിവസതിനുളില്‍ നിനക്ക് പോകാം.."
രമേശന്റെ കണ്ണുകള്‍
നിറഞ്ഞു,കാത്തിരുന്ന ദിവസമൊന്നും അല്ലെങ്കിലും അയാളെ മോഹിപ്പിക്കുന്ന ആ പ്രദീക്ഷയിലേക്ക് ഇനി കുറച്ചു ദിവസത്തെ അകലം മാത്രം ..
-“ഇങ്ങള് ..ഇങ്ങള് വന്നേപിന്നെ പരോളി പോയിട്ടില്ലന്നു പറേണ നേരാ. ?രമേശന്റെ കുടെയുള്ള തടവുകാരന്‍ ചോദിച്ചു...
ഇല്ല.. ഒന്ന് അമര്‍ത്തി മുളി രമേശന്‍ പറഞ്ഞു ..
..”ഒരിക്കലും .. ? ഈ പത്ത്വര്‍ഷത്തിനിടെ ഒരിക്കലും .. ?
അത്ഭുതത്തോടെ മറ്റെയാൾ ചോദിച്ചു..
രമേശന്‍ മൂളുക മാത്രം ചെയ്തു..
ഒരുപാടു നേരത്തെ മൗനത്തിനു
ശേഷം രമേശന്‍ മറ്റെയാളോട് ചോദിച്ചു..
“നീ ഇങ്ങു വന്നപ്പോള് ഇവിടെ ജയിലിനു മുന്നിലെ ആ വാകമരം, അതു പൂത്തിട്ടുണ്ടായോ..?”
-“ഉവ്വ് .. നിറയെ പൂത്ത് ചുവന്നു നില്‍പ്പുണ്ട് അതവിടെ...”
മറ്റെയാള്‍ മറുപടി പറഞ്ഞു..
രമേശന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു ..അയാളുടെ കണ്ണില്‍ ഒരു സ്വപനം തെളിഞ്ഞു വന്നു..
“നിറയെ പൂത്ത് നില്‍ക്കുന്ന ജയിലിനു മുന്നിലെ വാകമരത്തിനു കീഴെ തന്നെ കാത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി .അവളുടെ കൈപിടിച്ച് പൂക്കള്‍ വീണ വഴിയിലൂടെ നടക്കുന്ന രമേശന്‍,
ഇടക്കു വച്ച് പെയ്ത മഴ നനയാതിരിക്കാന്‍ അവര്‍ ആ പുമരച്ചോട്ടിൽ കയറിനിന്നു..
അപ്പോള്‍ ഒന്ന് കൂടിയ മഴയില്‍ മരത്തിലെ പൂക്കളും മഴത്തുള്ളികളും അവരുടെ ദേഹത്ത് വീണു...”
പിന്നിടുള്ള അഞ്ചു ദിവസങ്ങള്‍ക്കു കഴിഞ്ഞ
പത്തുവര്‍ഷത്തെക്കാള്‍ ദൈര്‍ഖ്യം ഉള്ളതായി തോന്നി അവനു. അവസാന ദിവസത്തെ
കാത്തിരിപ്പിനു ശേഷം സഹതടവുകാരോട് യാത്ര പറഞ്ഞു പത്തു വര്ഷം താൻ പേറിയ 424 അം
നമ്പര്‍ കുപ്പായം ഊരി നൽകി തന്റെ ആ പഴയ മുണ്ടിലേക്കും ഷർട്ടിലേക്കും അയാള്‍
മാറി..
പത്തു വര്‍ഷത്തെ തടവുജോലിയുടെ കൂലിയും വാങ്ങി ജയിലിനു പുറത്തേക്കു അയാള്‍ കാലെടുത്തു വച്ചു .
അയാള്‍ ആദ്യം നോക്കിയത് ആ വാകമരത്തിലേക്കാണ്..
പത്തു വര്‍ഷത്തെ തടവുജോലിയുടെ കൂലിയും വാങ്ങി ജയിലിനു പുറത്തേക്കു അയാള്‍ കാലെടുത്തു വച്ചു .
അയാള്‍ ആദ്യം നോക്കിയത് ആ വാകമരത്തിലേക്കാണ്..
എന്നാല്‍
അടര്‍ത്തി മാറ്റിയതിന്റെ പച്ചപ്പശ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മരക്കുറ്റിയും ചുറ്റും ചിതറിക്കിടക്കുന്ന പച്ച മരപൂളുകളും ആണു അയാള്‍ അവടെ കണ്ടത്.
ഇല്ല കണ്ണുനീര്‍ വികൃതമാക്കിയ കാഴ്ചകൊണ്ടു ചുറ്റും നോക്കി അയാള്‍ ഉറപ്പിച്ചു.. തന്നെ കത്ത് ആരും നില്‍ക്കുന്നില്ല...
പണ്ടെന്നോ മുകളില്‍ തളിര്‍ത്ത്
പുത്തുനിന്നിരുന്നതിന്റെ ഓര്‍മയില്‍ മണ്ണില്‍ കിടന്നു മാനത്തു എല്ലാറ്റിനും
സാക്ഷിയായി നില്‍ക്കുന്ന ചുവന്ന സുര്യനെ നോക്കി കിടക്കുന്ന വാകപ്പുക്കളെ
ചവിട്ടിയരച്ചു അയാള്‍ മുന്നോട്ടു നീങ്ങി...
അനന്തകൃഷ്ണന്‍
No comments:
Post a Comment