ഒരിക്കല്‍ എപ്പോളോ
ചിന്തിച്ചത് അയാള്‍ ഓര്‍ത്തു..
പുഴകളെ പോലെ തന്നെ അല്ലെ ആളുകളും..? എവ്ടെയോ
ഉത്ഭവിച്ചു ഒരുപോലുല്ലവരുറെ കുടെ ഒഴുകി ചെന്ന് ചേരുന്ന സെമിത്തേരി പോലെ കടല്‍..
പുഴകള്‍ക്ക് ഒരു സെമിതെരിയായി തീരുന്ന കടല്‍...
പുഴിമണ്ണില്‍
കലുന്നി കടലിനെ നോക്കി നടക്കുമ്പോള്‍ അതു ശരി ആയിരുന്നെന്നു അയാള്‍ക്ക് തോന്നി..
അവടെ ആ മണ്ണില്‍ പടിഞ്ഞിരുന്നു അയാള്‍ പിന്നെയും പലതും ഓര്‍ത്തു.അവടെ
തോനിപുരകളിലും മണല്‍ തരികള്‍ക്ക് ഇടയിലും ഒളിച്ചിരുന്ന ഇരുട്ടു ആ തുരയാകെ പടര്‍ന്നു
കഴിഞ്ഞപ്പോളാണ് ദൂരെ പാറകള്‍ക്ക് മുകളില്‍ മഴവില്ല് പോലെ എന്തോ ഒന്ന് അവന്റെ
കന്നില്‍ പെട്ടത്, സുക്ഷിച്ചുള്ള നോട്ടത്തില്‍ അവനു മനസിലായി സീഫോര്റ്റ് ക്ലബ്
ന്റെ ഉള്ളില്‍ തെളിയിച്ചിരിക്കുന്ന നനുത്ത പ്രകാശം പലനിറങ്ങലിലുള്ള ജനല്‍
പാളിയിളുടെ പുറത്തു വരുന്നതാണെന്ന്..
അകലെ നിന്ന് നോക്കുന്നവന്റെ
കണ്ണിലും മനസിലും മഴവില്ല് വിരിയിക്കുന്ന നിര്‍മാണ ചതുര്യത്തെ ഉള്ളില്‍
പ്രശംസിച്ചു അവന്‍ അങ്ങോട്ട് നീങ്ങി .. ഒരു ഗെയിം വെറുതെ ഒരു രസത്തിനു ഒരുങ്ങി
കിടക്കുന്ന മനസിലൊരു തലസ്ഭുരണം ഉണ്ടാക്കാന്‍ അതിനു കഴിഞ്ഞേക്കും അവനു തോന്നി ..
അവടെ ക്ലബ് ന്റെ
ഒരു കോണില്‍ നനുത്ത പ്രകാശത്തിന്റെ കീഴെ ചെസ്സ് കളിക്കുന്ന രണ്ടു പേരുടെ അരികെ
അവന്‍ ചെന്ന് നിന്നു ,ഓരോ ന്നീക്കങ്ങള്‍ക്കും കൂടെ അവര്‍ എന്തോ പറയുന്നുണ്ട്..
എന്താണ് അതെന്നറിയനുള്ള കഔതുകത്തോടെ അവരോടു ചേര്‍ന്നു ഇരുന്നു..
കളിച്ചുകൊണ്ടിരുന്ന
ഒരാള്‍ തന്റെ ഇടതുവശത്തിരുന്ന തെരുകൊണ്ട്മറ്റേയാളുടെ ആനയെ വെട്ടിക്കൊണ്ടു പറഞ്ഞു
“എന്നെന്റെ
കേസിന്റെ വിധി വന്നു.. നീക്കിയിരിപ്പായ് ഉണ്ടായിരുന്ന പതിനായിരം റുപയും
വക്കീലിന്ടെ തലക്കുഴിഞ്ഞിട്ടു ഞാന്‍ കോടതിയുടെ പടിയിറങ്ങി.. ഇനി അങ്ങോട്ട്
പോകേണ്ടതില്ല കേസ് ഞാന്‍ തോറ്റു..”
മറുപടിയെന്നോണം
മറ്റെയാള്‍ നടുഭാഗത്തായിരുന്ന കാലാളിനെകൊണ്ടു മറ്റേയാളുടെ തേരിനെ കൈക്കലാക്കി
പറഞ്ഞു ...
“നാട്ടില്‍ നിന്ന്
വിളിച്ചിരുന്നു ഇന്നു.. മിധുനമാസ മഴ കണക്കുന്നുന്ട് അവിടെ കടപുഴകി വീണ പ്ലാവില്‍
എന്റെ തറവാടിന്റെ മുക്കാല്‍ ഭാഗവും നിലം പൊതി ഇരിക്കുന്നു.. ഞാന്‍ നടക്കാന്‍
പടിച്ച,എന്റെ അച്ഛന്‍ എന്റെ ചേട്ടന്‍,എന്നേക്കാള്‍ കേമന്‍മാര്‍ ആയിരുന്ന പലരും
വളര്‍ന്ന എന്റെ തറവാട് അത് പോയിരിക്കുന്നു..”
ചെരുവേഗത്ത്തില്‍
,അത്റെയാല്‍ അതിനു മറുപടിയായി ,തന്റെ കുതിരയെ മൂന്നു കളം മുന്നോട്ടും രണ്ടു കളം
വലത്തോട്ടും നീക്കി പറഞ്ഞു ...
“ മകളുടെ ബയോപ്സി
റിപ്പോര്‍ട്ട് ഇന്നു കിട്ടി.. പോസിറ്റീവ് ആണ്..നീക്കിയിരിപ്പായ് ഇനി ബാക്കി
ഒന്നും ഇല്ലെങ്കിലും ചികിത്സിക്കണം അവളെ എങ്ങനെയും... check...!!!”
അവന്‍ അവരുടെ
അടുത്തുനിന്നു എഴുന്നേട് മാറി നിറങ്ങള്‍ ഒരുപാടു ചലിച്ചു എഴുതിയ ജനാലക്കു
അരികിലേക്ക് മാറിനിന്നു അവടെ ആ കോണില്‍ പഴുത്ത നിയോണ്‍] ബള്‍ബിനു കിഴെ തിളങ്ങുന്ന
ചതുരക്കല്ങ്ങളിലേക്ക് നോക്കി ...
തന്റെ വിഷമങ്ങള്‍ക്ക്
,പുഴയ്ക്കു ,സെമിത്തെരിയകുന്ന കടലിനെപ്പോലെ, രണ്ടു മനുഷ്യരുടെ വിഷമങ്ങളെ
അലിയിച്ചില്ലാതെ ആക്കിയ ആ ചതുരക്കല്ങ്ങളിലേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി...അവന്‍ സ്വയം
ചോതിച്ചു..
വിഷമതകളുടെ
സംഗടത്തിന്‍റെ നിറം എന്താണ് ... ? കറുപ്പോ അതോ വെളുപ്പോ ... ?
അനന്തകൃഷ്ണന്‍
No comments:
Post a Comment