പാലപ്പുക്കൾ പൊഴിയുന്ന മുറ്റത്തേക്ക് നോക്കി അയാൾ ഇരുന്നു ...ഒരുപാടു നാളായി കാത്തിരുന്ന് വന്ന ദിവസത്തിന്റെ മേളം അയാളുടെ കത്തിൽ എപ്പോളും മുഴങ്ങി കൊണ്ടിരുന്നു...
നേരിയ ശബ്ദത്തോടെ വാതൽ തുറന്നു അകത്തേക്ക് വന്ന അവളുടെ കയിൽ ഒരു ബാഗ് ഇരിക്കുന്നത് അയാൾ സംശയത്തോടെ നോക്കി ...
"ഇനി അല്പം മാത്രമേ ഉള്ളു പുലരാൻ... ഈ രാത്രിയുടെ ബാക്കിയും എന്നിട്ടും ബാക്ക്കി ആകുന്ന എന്റെ ജീവിതവും നിനക്ക് തരുന്നു ഞാൻ..."
അവളോടായി അവൻ പറഞ്ഞു ...
"മം .."
അവൾ ഒന്ന് അമർത്തി മൂളി..
"എന്റെ ജീവിതം എനിക്ക് ബാക്കി വച്ചതു ഇതാണ് ..."
എന്ന് പറഞ്ഞു അവൾ തന്റെ ബാഗിൽ കരുതിയ ഒരു പൊതി അയാള്ക്ക് നല്കി ...
അത് തുറന്നു നോക്കിയ അയാൾ കണ്ടത് കുറച്ചു എല്ലിൻ കഷണവും ചാരവും ആണ് ...
വിറച്ചുകൊണ്ട് അയാൾ അവളുടെ മോഖതെക്ക് നോക്കി .....
അപ്പോൾ ഒരു കാറ്റു ആയി മാറിയ അവൾ മുറ്റതു അല്പം പാലപ്പുക്കൾ കൊഴിച്ചു എങ്ങോട്ടോ പറന്നു പൊയ് ......
അനന്തകൃഷ്ണന്‍
No comments:
Post a Comment