മുടല്‍മഞ്ഞു പൊതപ്പ് വിരിച്ചു കഴിഞ്ഞ
സന്ധ്യയില്‍ ആ കുഞ്ഞിറെ കൈ പിടിച്ചു അവന്‍ കുത്ത് കല്ലിറങ്ങി റോഡിലേക്ക് നിന്ന്.
അകലെ മലകള്‍ പിന്നിട്ട് ചഞ്ഞു ചരിഞ്ഞു വരുന്ന ബസിന്റെ നേരെ നോക്കി.തെളിഞ്ഞു
നിന്നിരുന്ന അതിന്റെ മഞ്ഞ ലൈറ്റ് മുഖത്തടിച്ചപ്പോള്‍ അയാള്‍ കണ്ണ് എരുക്കി അടച്ചു,
നിറഞ്ഞു തുളുമ്പി നിന്ന കണ്ണിലെ കന്നുനീരപ്പോള്‍ അയാളുടെ കവിളിലൂടെ
ഒലിച്ചിറങ്ങി.തോളിലെ കമ്പിളികൊണ്ട് കന്നെരു ഇവരെ തന്റെ കുടെ യുള്ള ഈ കുഞ്ഞിനെ
കാണിക്കാതെ അവന്‍ തുടച്ചു നീക്കി.. ബസ് അരികില്‍ നിന്നപ്പോള്‍ അയാള്‍ ആ
കുഞ്ഞിനോടായ് പറഞ്ഞു...
_”വീട്ടിലേക്
പോക്കോള് വേഗം..അമ്മയോട് ഞാന്‍ ഉടന്‍ തന്നെ വരും ഇന്നു പറയണം ... “
ബസിന്റെ മുന്ബിലെ
ജനാലക്കു അരികിലെ സീറ്റില്‍ അയാള്‍ ഇരുന്നു... വലിച്ചു ചേര്‍ത്ത്
അടചിരുന്നെങ്കിലും അതിന്റെ വിടവിലുടെ വരുന്ന തണുപ്പ് അയാളെ ഒരു മരപ്പാവ
ആക്കികൊണ്ടിരുന്നു.... നാട്ടില്‍ നിന്ന് എത്ര ദൂരെ തണുപ്പിന്റെ ഈ കുന്നിന്‍
പുറത്തു തനിക്കു കുട്ടായ, ഇണയായ രണ്ടു ജന്മങ്ങളെ പിന്നില്‍ വെട്ടു ഈ ചുരം ഇറങ്ങവേ
അവന്‍ ഓര്‍ത്തു ..
മുന്നില്‍ കാണുന്ന
ചുരം പോലെ തന്നെയുള്ള തന്റെ ജീവിതം,ഈ യാത്രക്ക് കാരണമാക്കിയ തന്റെ ഭാര്യയുടെ
ഇനിയും വായിച്ചിട്ടില്ലാത്ത കത്ത്.. എല്ലാ നാട്ടിലേക്ക് തിരിച്ചു എപ്പോള്‍ എങ്ങനെ
ഒരു യാത്ര വേണ്ടിയിരുന്നില്ല.റോഡിലെ ചെറിയ ചായക്കടയില്‍ ഉറക്കം മട്ടന്‍ നിര്‍ത്തിയ
ഡ്രൈവര്‍ പറഞ്ഞത് കേട്ടാണ് ഉണര്‍ന്നത്...
..”നല്ല മുടല്‍മഞ്ഞുണ്ട്
. ചായ കുടിക്കുന്നവര്‍ക്ക് കുടിക്കാം .. “
ച്ചുടുപരുന്ന
എലക്കായിട്ട കട്ടന്‍ ചായ രണ്ടുമുന്നിരക്ക് കുടിച്ചശേഷം ആണു അയാള്‍ തന്റെ കയില്‍
ഇരിക്കുന്ന ഭാര്യ യുടെ കത്ത് വൈകാന്‍ തെര്മാനിച്ചത് ...
പ്രിയെട്ടന്..
ഒന്ന് വേഗം എത്രേദം വരെ വരൂ ,, മോന് എ പഴയ
വയറു വേദന വീണ്ടും വരുന്നുണ്ട് ഇടക്ക്,ഒപെരറേന്‍ ഇനി ഒട്ടും വൈകിച്ചുകുടെന്നാണ്
ഡോക്ടര്‍..ചേട്ടന്‍ ഒന്നിവാദം വരെ വന്നാല്‍.. ഇവനെ ഒന്ന് കണ്ടാല്‍ ..അറിയാല്ലോ
മോനതൊരു സമാധാനം ആയേനെ...
കുരെചെയായി ചായ ഇറക്കി അയാള്‍ വായന
നിര്‍ത്തിയപ്പോള്‍ അയാളുടെ കണ്ണ് വല്ലാതെ നിറഞ്ഞിരുന്നു..അവന്റെ
കുസൃതികളും,പിടിവാശികളും,കരച്ചിലും അയാളുടെ മനസ്സില്‍ നിറഞ്ഞു.എന്നും രാവിലെ അവന്‍
കൊണ്ടുതരുന്ന ചായയുടെ രുചി ആ ചുണ്ട് കളില്‍ നിറഞ്ഞു.. കയില്‍ ഇരുന്ന ചായ ബാക്കി
വേണ്ടെന്നു വച്ച് ഒഴിച്ച് കളഞ്ഞു പുറപ്പെടാന്‍ നിന്നിരുന്ന ബുസിലെക്കായാല്‍
ഓടിക്കയറി,ആദ്യം ഇരുന്ന ജനാലക്കു അരികില്‍ നിന്ന് മാറി ദൂരെ ഒരു സീറ്റില്‍ ഇരുന്നു
അയാള്‍ കണ്ണിറുക്കി അടച്ചു പറഞ്ഞു.
“ഇല്ലാ ഇനി തിരിചു വരില്ല.. “
നാട്ടില്‍ എത്തിയ
ശേഷം ആണു പിന്നെടയാല്‍ കണ്ണ് തുറന്നത്,അസ്ഥിമരവിപ്പിക്കുന്ന തണുപ്പ് വിട്ടിറങ്ങി
ഇവിടെ ഈ പുഴയോരാതെ വീട്ടുമുറ്റത്ത് അവനെ കാത്തിരുന്ന സ്നേഹങ്ങളുടെ അടുതെക്ക് അവന്‍
ചെന്ന് ,വാതില്‍പ്പടിയില്‍ കാത്തുനിന്ന കരിമഷി കലങ്ങിയ കണ്ണുകള്‍ക്ക് മുകളിലെ
സിന്ധുര പ്പോട്ടില്‍ അയാള്‍ ഉമ്മവച്ചു .. കട്ടിലില്‍ മയങ്ങി കിടന്ന മകന്റെ കവിളില്‍
അവന്റെ അമ്മയുടെ നെറ്റിയിലെ സിന്ധുരം അയാളുടെ ചുണ്ടിന്റെ ആകൃതിയില്‍ പതിഞ്ഞു..
പിന്നീട് അധികം താമസിയാതെ ഒരു നാള്‍ മകന്റെ
ഓപറേഷന്‍ നടന്നു .വേദന വിട്ടോഷിഞ്ഞ തന്റെ മകന്റെ ചിരി ഒരു പാട് നേരം അയാളും
ഭാര്യയും ഒരുമിച്ചു നോക്കി കണ്ടു .. അവിടെ ആശുപത്രി മുറിയില്‍ ഫ്ലാസ്കില്‍ കരുതിയ
ചായ ഭാര്യ യില്‍ നിന്ന് വാങ്ങി അയാള്‍ കുടിച്ചു.. മുന്പെങ്ങോ വേണ്ടെന്നു വച്ച
എലകയയുടെ രുചിയുള്ള ചായ അയാളുടെ ഉള്ളിലെക്കിറങ്ങി..
അങ്ങ് ദൂരെ
ച്ചുരങ്ങള്‍ക്ക് മുകളില്‍ തന്റെ കായ്കള്‍ കൊണ്ട് മായന്‍ നില്‍ക്കുന്ന ഒരു സിന്ധുരപ്പോട്ടും
,ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ചിരിയും അയാളുടെ കണ്മുന്നില്‍ വന്നു ..
എലക്കായുടെ ആവിമാനം
പോലെ ആ ചിന്തകള്‍ അവന്റെ തലച്ചോറില്‍ നിറഞ്ഞു.. അസ്വസ്ഥതയുടെ ആവി ..
അയാള്‍ മകനോടായി
പറഞ്ഞു ..
..”സുഖമായിട്ടു
ഇരിക്കണം.. ഞാന്‍ താമസിയാതെ തിരിച്ചു വരും ഇന്നു അമ്മയോട് പറയണം....”
വീണ്ടും കരയാന്‍
തുടങ്ങുന്ന കണ്ണുകള്‍ക്ക് മുകളിലെ സിന്ദുരപോട്ടിനെ പിന്നിലാക്കി വളഞ്ഞു തിരിഞ്ഞും
പര്‍വതം താണ്ടുന്ന ചുരത്തിനു മുകളിലേക്ക് അയാള്‍ യാത്ര തിരിച്ചു ....
അനന്തകൃഷ്ണന്‍
No comments:
Post a Comment