Saturday, November 28, 2015

പാലപൂക്കളുടെ അഥിതി.....


   പാലപ്പുക്കൾ പൊഴിയുന്ന മുറ്റത്തേക്ക് നോക്കി അയാൾ ഇരുന്നു  ...ഒരുപാടു നാളായി കാത്തിരുന്ന് വന്ന ദിവസത്തിന്റെ മേളം അയാളുടെ കത്തിൽ എപ്പോളും മുഴങ്ങി കൊണ്ടിരുന്നു...
    നേരിയ ശബ്ദത്തോടെ വാതൽ തുറന്നു അകത്തേക്ക് വന്ന അവളുടെ  കയിൽ ഒരു  ബാഗ്ഇരിക്കുന്നത് അയാൾ സംശയത്തോടെ നോക്കി ...
"ഇനി അല്പം മാത്രമേ ഉള്ളു പുലരാൻ... രാത്രിയുടെ ബാക്കിയും  എന്നിട്ടും ബാക്ക്കി ആകുന്ന എന്റെ ജീവിതവും നിനക്ക് തരുന്നു ഞാൻ..."
 അവളോടായി അവൻ പറഞ്ഞു ...
"മം .."
 അവൾ ഒന്ന് അമർത്തി മൂളി..

"എന്റെ ജീവിതം എനിക്ക് ബാക്കി വച്ചതു ഇതാണ് ..."

എന്ന് പറഞ്ഞു അവൾ തന്റെ ബാഗിൽ കരുതിയ ഒരു പൊതി അയാള്ക്ക് നല്കി ...
 
അത് തുറന്നു നോക്കിയ അയാൾ കണ്ടത് കുറച്ചു എല്ലിൻ കഷണവും ചാരവും ആണ് ...

വിറച്ചുകൊണ്ട് അയാൾ അവളുടെ മോഖതെക്ക് നോക്കി .....

അപ്പോൾ ഒരു കാറ്റു ആയി  മാറിയ അവൾ മുറ്റതു അല്പം പാലപ്പുക്കൾ കൊഴിച്ചു എങ്ങോട്ടോ പറന്നു പൊയ് ......


അനന്തകൃഷ്ണന്‍

Saturday, November 21, 2015

ഏതോ രാത്രിയുടെ പകല്‍

കുറെ നേരത്തെ ഉറക്കത്തില്‍ നിന്ന്നു എന്നോണം അയാള്‍ ഞെട്ടി ഉണര്‍ന്നു.ചുറ്റും പൊടിയും മാറാലയും നിറഞ്ഞ ഇടുങ്ങിയ മുറിയില്‍ കട്ടോ വെളിച്ചമോ കടന്നു വന്നിട്ട് കാലങ്ങള്‍ യെന്നു തോന്നും കണ്ടാല്‍.ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു ചുറ്റും നോക്കിയാ അയാള്‍ക്ക് എങ്ങനെ ഇവടെ വന്നെന്നോ എപ്പോള്‍ ഉറങ്ങിയെന്നോ ഓര്‍മവന്നില്ല.വല്ലാത്തൊരു ശ്വാസം മുട്ടല്‍ മാത്രം തോന്നി.പ്രയാസപ്പെട്ടു ആ മുറിക്കു പുറത്തിറങ്ങി ഇനി എന്ത്എന്ന ചോദ്യവുമായി യിടനാഴിയിലുടെ നടന്നു മുറ്റതെതും മുന്‍പ് അയാള്‍ക്ക് ഓര്മ വന്നു വീട് ..മക്കള്‍
എത്രയും  വേഗം വീട്ടില്‍ ഏതാനം ,മദ്യപിച്ചു ബോദം കെട്ടു(അങ്ങനെ ആണെന്ന് തോന്നുന്നു,അതുമാത്രം ഓര്മയില്ല)ഇവിടെ ഈ മുറിയില്‍ കിടന്നു പോയെന്നു അവരോടു പറയരുത് ,പറയാന്‍ ഭംഗിയും വൃത്തിയും ഉള്ള ഒരു കള്ളം കണ്ടുവക്കണം..നുണ പറഞ്ഞാല്‍ അവള്‍ക്കു ഭാര്യക്ക്‌ മനസിലാകും എങ്കിലും സാരമില്ല പറഞ്ഞു നില്ക്കാന്‍ ഒരു ന്യായമാണ് വേണ്ടത്..അയാള്‍ മനസ്സില്‍ ഉറച്ചു.
മുട്ടതെതിയപ്പോള്‍ ആണു മനസിലായത് നേരം ഇനിയും വെളുത്തിട്ടില്ല.നേരിയ വെളിച്ചം വീണു തുടങ്ങു ന്നത്തെ ഉള്ളു.അതോ അവശേഷിച്ച വെളിച്ചം തിരിചെടുകുന്ന സന്ധ്യയാണോ..?
തിരിച്ചറിയാന്‍ സടിക്കുന്നില്ല.പടിഞ്ഞാറ് ചുവന്നു കണ്ടപ്പോള്‍ ഉറപ്പിച്ചു സന്ധ്യ തന്നെ...
റോഡു ലക്ഷ്യമാക്കി നടന്നു,ബസ് സ്റ്റോപ്പാണ് ലക്‌ഷ്യം ,അടുത്ത ബസില്‍ തന്നെ നാട്ടിലേക്കു പോകണം ,ബസ്‌ സ്റ്റോപ്പ്‌ ഒ റോഡോ കവലയോ ഒഅന്നും അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ആയില്ല.നടന്നു,നടന്നു നടന്നു കൊണ്ടേയിരുന്നു ,സാധാരണ കുറച്ചു നടന്നാല്‍ കിതക്കരുല്ലതാണ് എപ്പോലെന്തോ അങ്ങനെ ഉണ്ടാകുന്നില്ല ,മത്സരിച്ചു എടുത്തു വച്ച കാലടികളുടെ കുടെ നീങ്ങി എത്തിയത് നിറയെ വള്ളികള്‍ തുക്കി തെക്കുന്നു വീശുന്ന കാറ്റിന്റെ കുടെ ഇലകള്‍ എളക്കി നില്‍ക്കുന്ന ആളിന്റെ ചോട്ടില്‍ ആണു.
തലപൊക്കി നില്‍ക്കുന്ന തണല് തരുന്ന ആലിന്റെ ചുവട്ടില്‍ പതിവായി കിട്ടരുള്ള കുളിര് സുചി കൊണ്ട്  കുത്തുന്ന നോവ്‌ പോലെ തോന്നി അയാള്‍ക്ക്.ചുറ്റും ആരെയും കാണുന്നില്ല ബസ്‌ എപ്പോള്‍ വരും എന്ന് ചോദിയ്ക്കാന്‍ പോലും  ആരെയും.. കുറെ കഴിഞ്ഞു അതുവഴിയെ കയില്‍ ഒരു പൂച്ചയുമായി ഒരു കുട്ടി വന്നു.
“ബസിപ്പോള്‍ തന്നെ വരും,പേടിക്കേണ്ട ..പോകുന്ന വഴിക്ക് തന്നെയാണ് എന്റെ വീട് എനിക്കൊരു സഹായം ചെയ്യണം,പോകുമ്പോള്‍ എന്റെ വീട്ടില്‍ ഒന്ന് കേറണം,ഞാന്‍ ,ഞാന്‍ എങ്ങും പൊയട്ടില്ല എന്ന് എന്റെ അമ്മയെ കണ്ടു ഒന്ന് പറയണം..”
കയില്‍ ഇരിക്കുന്ന പൂച്ചയുടെ തലയില്‍ ഒന്ന് തലോടി ഇതു കുടി പറഞ്ഞു ”ഞാന്‍ ഒറ്റക്കല്ല എനിക്കു ഇവടെ ഒരു കുട്ടുണ്ട് എന്നും പറയണം”
അയാള്‍ക്ക് അമ്പരപ്പാണ് തോന്നിയത് ...
“വീട് എവിടാന്ന പറഞ്ഞെ ..? കുഞ്ഞു പറഞ്ഞതൊക്കെ അറിയിക്കനാനേലും അറിയണല്ലോ എനിക്കു വീട് എവിടാന്നു...”
വീടിന്‍റെ അടുത്തു തന്നെ ഇന്നു പറഞ്ഞെങ്കിലും അവിടൊന്നും അങ്ങനൊരു കുട്ടിയെ കണ്ടിട്ടില്ലതത്തിന്റെ സംശയം മറച്ചു വയ്ക്കാതെ അയാള്‍ ചോദിച്ചു..
അതുകേട്ടു ആ കുട്ടി ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു ..
“ ചേട്ടന്റെ വീടിനു അടുത്തു തന്നെയാണ് കവല കഴിഞ്ഞു കനാലിനു അടുത്ത് വാട്ടര്‍ ടങ്ങിനു ഇടതുവശം “
വീട്ടിലേക്കുള്ള വഴിയും കനലും അയാളുടെ ഉള്ളില്‍ അവ്യക്തമെങ്കിലും ഒരു ഭുപടം തെളിഞ്ഞു വന്നു.
ചെറിയൊരു സംശയം ബാക്കി നിര്‍ത്തി അയാള്‍ പറഞ്ഞു കനാലിന്റെ അടുത്തൊരു വാട്ടര്‍ ടാങ്ക്..എള കുഴപ്പമില്ല ഞാന്‍ പറഞ്ഞേക്കാം..”
പറഞ്ഞു നിര്‍ത്തി നോക്കും മുന്‍പേ ആ കുട്ടി പൊയ് കഴിഞ്ഞിരുന്നു.
പറഞ്ഞു വച്ചിട്ട പോലെ ആ വഴി അപ്പോള്‍ വന്ന ബസില്‍ ചാടി കയറി അയാള്‍ ഇരിക്കാന്‍ സീട്ടന്വേഷിച്ചു ഇല്ല സീറ്റില്ല .നല്ലതിരക്കാന്.തിരക്കൊഴിഞ്ഞതെന്നു തോന്നിയ ഒരു മൂലക്കല് മാറി അയാള്‍ നിന്ന്.പലതവണ അതുവഴി വന്ന കണ്ടക്ടര്‍ക്ക് പണം  നീട്ടിയെങ്ങിലും അയാള്‍ വാങ്ങിയില്ല കനത്ത പോലെ ഒഴുകി മാറി. ”വേണ്ടെങ്കില്‍ അത്ര തന്നെ എനിക്കും ..വേണ്ട “പിറുപിറുത്തു കൊണ്ടു അയാള്‍ കാശു പോക്കറ്റിലേക്കു തിരിച്ചിട്ടു.
“തോന്നകാടു ..തോന്നകാടു” വാതില്‍ക്കല്‍ നില്‍ക്കുന്ന ചെറുക്കന്‍ വിളിച്ചു പറഞ്ഞു,നല്ല പരിജയം ഉള്ള സ്ഥലപ്പേരു, പിന്നിടാണ് അയാള്‍ തിരിച്ചറിഞ്ഞത് ഒരുപാടു സ്ഥലങ്ങളില്‍ തന്‍ പുരിപ്പിച്ചിട്ടുള്ള തന്റെ സ്ഥലപ്പെരാണ് ഇതെന്ന്.കുഉറെ ഇറങ്ങുന്നവര്‍ നാട്ടുകാര്‍ തന്നെ,പരിജയക്കാര്‍ തന്നെ ആരും തന്നോടു മിണ്ടുന്നില്ല,..മനസിലൈക്കാനില്ല ... ആ വേണ്ട ..ആകുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞു വീട് പട്ടണം അതുമാത്രം ആണിപ്പോള്‍ അയാളുടെ മനസ്സില്‍.കവലയില്‍ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു,വളവുകള്‍ ഓരോന്നായി തിരിഞ്ഞു കനാലിന്റെ അടുത്തുള്ള റോഡിലുടെ നീങ്ങി വാട്ടര്‍ ടാങ്കിന്റെ അടുതെത്തി ,ഉണ്ട് അങ്ങനെ ഒരു വീടുണ്ട് അവിടെ,തനതു ഓര്‍ക്കാതെ പോയതില്‍ അയാള്‍ വിഷമിച്ചു.
ടാങ്കിന്റെ  ഇടതു ഭാഗത്തുള്ള വീടിന്റെ മുട്ടത്തു ആള്തിരക്കും ബഹളവും കണ്ടു അയാള്‍ സംശയിച്ചു, ആ കുട്ടി തിരിച്ചു വന്നോ ... ?കേറി നോക്കാം, ഇല്ലെങ്കില്‍ വിവരം പറയാം..മുറ്റത്തേക്കു കേറുന്നതിനു മുന്‍പ് മതില്‍ കെട്ടില്‍ ഇരുന്നു തന്റെ പ്രായമുള്ള മനുഷ്യന്‍ നിറഞ്ഞു വിങ്ങിയ കണ്ണുകളോടെ പറയുന്നത് അയാള്‍ കേട്ടു.. “ അവന്‍ പോയിട്ടില്ല എങ്ങും, എന്റെ നെഞ്ചില്‍ ഉണ്ട്,അവനു പ്രയമാകില്ല ,ഒരുകണക്കിന് മരണവും എല്ലാ അവനു” അതു പറഞ്ഞു നിര്തുംബോലെക്കും കണ്ണ് നിറഞ്ഞു ഒഴുകികഴിഞ്ഞിരുന്നു.. അപ്പോളാണ് അയാള്‍ ദൂരെ മാറി ആ വേറിന്റെ ജനാലകളിലോന്നില്‍ പതിപോട്ടി അടര്‍ന്നു മാറിയ ചില്ലിന്റെ വിടവിലുടെ നടുത്തളത്തില്‍ വെള്ള പുതച്ചു മുടിയ ആ കുട്ടി കണ്ടത് ,അല്പം മുന്‍പ് അയാള്‍ കണ്ട കുട്ടി... അയല്‍ക്കാകെ ഒരു തരിപ്പ് തോന്നി തിരിഞ്ഞു ഇറങ്ങി നടക്കവേ തന്റെ ഇടതു വശത്തെ പറമ്പില്‍ കുഴികുത്തി മരിച്ചു മരവിച്ച പുച്ചയെ കിടത്തി മന്നിടുന്ന ഒരു കുട്ടം ആളുകളെ അയാള്‍ കണ്ടു .. ആ കുട്ടിയുടെ കൂടെ അല്പം മുന്‍പ് കണ്ട പൂച്ച...
പൊരുത്തപ്പെടാന്‍ പറ്റാതെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് എന്നാ പോലെ അയാള്‍ ഓടി ,വേഗത്തില്‍ ഓടി ,വീട്ടിലേക്കു തന്നെയാണ് ചെന്നത്,തടിച്ചു കുടിയ പരസ്പരം പിരുപിരുക്കുന്ന ആള്‍ക്കുട്ടം അവിടെയും കണ്ടു അയാള്‍ ഞെട്ടി.എന്നെക്കാനാഞ്ഞു എന്റെ മക്കള്‍ ..എന്റെ ഭാര്യ..അവരീന്തെങ്ങിലും.. ഇല്ല ,അകത്തു നിന്ന് കേള്‍ക്കുന്ന നിലവിളികളില്‍ നിന്ന് അവര്‍ ഓരോരുത്തരുടെയും നിലവിളികള്‍ അയാള്‍ക്ക് വേര്‍തിരിചു എടുക്കാനായി. പിന്നെ ആര്..?
വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി തന്‍ നട്ട പുളിമരത്തിണ്റ്റെ കീഴിലുടെ തെക്കെപ്പുറത്തെ പറമ്പിന്റെ നടുക്ക് തീര്‍ത്തിരിക്കുന്ന ചിതയിലേക്കെടുക്കുന്നതാരെ..?
എന്നെ തന്നെ ...
ചിതയില്‍ വക്കുന്നതും വിരകുമുടുന്നതും കുടം വെട്ടുന്നതും തീ കൊളുതുന്നതും തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.തി  ആളിക്കത്തി അയാള്‍ക്ക് പൊള്ളിയില്ല..കത്തി പടര്‍ന്ന തി ബാക്കിയക്കുന്ന കറുത്ത പുക തിരക്കുന്ന ആ രാത്രിയില്‍  അവിടെ നില്‍ക്കുന്ന ആര്‍ക്കും കാണാന്‍ ആകാത്ത കാര്മേഖത്തില്‍ അയാള്‍ ഒളിച്ചു....

അനന്തകൃഷ്ണന്‍

ഒരു ചുവന്ന സുര്യന്റെ പാതി

 പുഴയുടെ തീരത്തുള്ള പൂഴിമണ്ണില്‍ വേരൂന്നി തഴച്ചു വളര്‍ന്നു നില്‍ക്കുന്ന വാകമരം.നിറയെ പുക്കലുള്ള അതിന്റെ ചില്ല മുറ്റത്തേക്ക് ചഞ്ഞു നില്‍ക്കുന്ന ഓട് മേഞ്ഞ ചെറിയ വീട് . വീടിന്റെ ഉമ്മറത്ത്‌ കടത്ത് കടന്നു വരുന്ന പോസ്റ്റുമാനെ നോക്കി ഇരിക്കയാണ് രമേശന്‍ .

വഴിതെറ്റിപ്പോലും ആരും വരാനില്ലാത്ത കുന്നിന്‍ ചെരിവിലേക്ക് പതിവായി എല്ലാ വെള്ളിയാഴ്ചയും പോസ്റ്റുമാനെ എത്തിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്,രമേശന്റെ കഥകളിലോന്നിന്റെ അനുമോദനങ്ങള്‍ ആയി എത്തിയ കത്തില്‍ തുടങ്ങിയ സ്നേഹം ഇന്നു മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നീലമുത്ത്മണികള്‍ പെറുക്കി അടുക്കിയ അവളുടെ കത്ത്കള്‍ , കണ്ടിട്ടില്ലെങ്കിലും ആ വരികല്‍ക്കിടയിലുടെ അവരടുത്തറിഞ്ഞു.....

ഈ അഴ്ച്ചതെക്കുള്ള കനം കൂടിയ കത്തുമായി വന്ന പോസ്റ്റുമാന്‍ പറഞ്ഞു ...

-“മുടങ്ങാതെ ഇപ്പോളും കത്ത് വരുന്ന  ഏക വിലസക്കാരന്‍ നിങ്ങളാണ്...
ലേഖനങ്ങള്‍ക്കുള്ള മറുപടികള്‍ക്കും,നിരുപണള്‍ക്കും ,ഫോണ്‍ ബില്ലുകള്‍ക്കും ഇടക്ക് ഇതുപോലൊരു കത്ത്,തിരിച്ചറിയുന്നുണ്ട് ഞങ്ങള്‍ ,.. ഇനിയും മരിച്ചിട്ടില്ലാത്ത സ്നേഹതെക്കുറിച്ചോർത്ത് സന്തോഷിക്കാറുണ്ട് ഞങ്ങള്‍ ... “
എഴുതി തയാറാക്കി വച്ചിരുന്ന കത്ത്കൾക്ക്  ഒപ്പം കുറച്ചുരൂപകൂടി നീളം കുടിയ പോക്കറ്റില്‍ പതിവുപോലെ നിക്ഷേപിച്ച് രമേശന്‍ പറഞ്ഞു...

-“ഇനി അധികനാള്‍ ഈ കടത്ത് കടക്കേണ്ടി വരില്ല... 
ഉടനെ കാണുന്നുണ്ട് ഞങ്ങൾ...
കൂട്ടിക്കൊണ്ട് വരുന്നുണ്ട് ഞാന്‍ ഉടനെ......”

അയാള്‍ പൊയ്ക്കഴിഞ്ഞു , ഒറ്റയ്ക്ക് മരച്ചുവട്ടില്‍ ഇരുന്നു കത്തിന് കനം കൂട്ടി തുന്നിചേർത്തിരുന്ന ഫോട്ടോ യിലേക്ക് നോക്കി അയാള്‍ ഇരുന്നു ,,,,
പൊഴിഞ്ഞു വീണ വാക പുക്കളില്‍ ചിലത് ഫോട്ടോ യില്‍ വീണു,,, ചെരിച്ചു ആ പുക്കാള്‍ കളയവേ പിന്നില്‍ എഴുതിയ വിലാസം അയാളുടെ ശ്രദ്ധയില്‍ പെട്ടു.
പിറ്റേന്ന് കാലത്ത് തന്‍റെ ഒറ്റമര തോണിയില്‍ പുഴകടന്ന് അക്കരെ ബസ്കാത്ത് നില്‍ക്കവേ അയാള്‍ ഓര്‍ത്തു..

”ആദ്യമായി നേരില്‍ കാണുകയാണ്.. കഴിയുമെങ്കില്‍ എന്നുതന്നെ കുട്ടണം കുടെ...!! ഇനി വയ്യ ഒറ്റക്കിങ്ങനെ..”

അയാള്‍ ഓര്‍ത്തു... 

അവളുടെ കത്തുകളിൽ നിഴലിച്ചിരുന്ന വിരഹവും പേടിയും അയാളില്‍ തെല്ലൊരു ഉൽഖണ്ഡ ഉണ്ടാക്കിയെങ്ങിലും അതൊന്നും അവളിലേക്കുള്ള വഴിയിലൊരു തടസമാകില്ലെന്ന് അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ....

വിലസത്തിനൊടുവില്‍ എഴുതിയ സ്ഥലത്തിറങ്ങി ആ വീട്ടുപേര് അന്വേഷിച്ച ആള്‍ ചുണ്ടിക്കാനിച്ച വഴിയിലുടെ രമേശന്‍ നടന്നു. പഴയതെന്നു തോന്നിക്കുന്ന വീടുകള്‍ ചുറ്റിനും നിറഞ്ഞ ഇടവഴികളിലുടെ അവന്‍ മുന്നോട്ടു നടന്നു നാലാമതായി എണ്ണിയ ഇടത്തോട്ടുള്ള വഴിയിലുടെ തിരിഞ്ഞു രണ്ടാമതായി കണ്ട വീട്ടില്‍ വഴികാട്ടി പറഞ്ഞതനുസരിച്ച് രമേശന്‍ നിന്നു...
ഓട് ഇട്ട,പഴമയുടെ പ്രൗഢി കൈവിട്ടിട്ടില്ലാത്ത ആ വീടിന്റെ വാതിലില്‍ അവന്‍ രണ്ടു തവണ മുട്ടി, വാതില്‍ തുറക്കുന്ന ലക്ഷണങ്ങള്‍ ഒന്നും കേള്‍കാഞ്ഞു അയാള്‍ അസ്വസ്ഥനായി ,അകത്തു നിന്നും കേള്‍ക്കുന്ന നേരിയ അലനക്കങ്ങള്‍ ,ഞരക്കങ്ങള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി,ഞരക്കങ്ങള്‍ക്കിടയില്‍ അയാള്‍ കേട്ടു,
” എന്നെ എന്നെ ഒന്നും ചെയരുതെ.. കൊല്ലരുതേ.... “ 

ഒറ്റപ്പെട്ട ഒരു നിലവിളിയാണെന്ന് മനസിലാക്കി  അയാള്‍ ആ വാതില്‍ തള്ളിത്തുറന്നു... തനിക്കു കിട്ടിയ കത്തിന്റെ കുടെ തുന്നിചെര്തിരുന്ന പ്രകാശം പരത്തിയ ആ മുഖത്തിനു താഴെ മുര്ച്ചയെറിയ ആയുധവുമായി നില്‍ക്കുന്ന മധ്യ വയസ്ക്കനെ അയാള്‍ കണ്ടു.
 രാമേശന്റെ കണ്ണില്‍ ഇരുട്ടു കയറി,

ബലമായി അയാളുടെ കയ്യിലിരുന്ന മൂർച്ചയേറിയ ആയുധം കയ്യിലാക്കി അയാളെ വലിച്ചു നിലത്തിട്ടു. അയാളുടെ വയറില്‍ കയറിയിരുന്നു വലതു കയിലെ ആയുധം രമേശന്‍ ഉയര്‍ത്തി...

_”അരുത്,അമ്മാവനെ ഒന്നും ചെയരുത്, അസുഖമുള്ള ആളാണ് ,അതുകൊണ്ടാനിങ്ങനെ...”

നനുത്ത് നേരിയ അവളുടെ ശബ്ദം രമേശന്റെ കാതില്‍ കയറിയില്ല .. 

പലതവണയായി ഉയര്‍ന്ന രമേശന്റെ കൈ അയാളുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങി ...................................................

         ജയിലഴികളിൽ ലാത്തി ആഞ്ഞടിക്കന്ന ശബ്ദം...
ഞെട്ടി ഉണരുന്ന രമേശന്‍..

ഉറങ്ങുക തന്നെ ആന്നോടാ..?
പതിവ്  റൗണ്ട്നു ഇറങ്ങിയ പോലീസുകാരില്‍ ഒരാള്‍ ചോദിച്ചു ..

“കലന്മാര് സ്വയ്ര്യം തരില്ലല്ലോ ..!രമേശന്റെ കുടെ സെല്ലില്‍ ഉള്ള പുതിയ ആള്‍ തലചൊറിഞ്ഞു കൊണ്ട്  എഴുന്നേറ്റു പറഞ്ഞു..

മം .. രമേശന്‍ ഒന്ന് മുഉളി .. പക്ഷേ അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു അയാള്‍ ഉറപ്പായും ഉണർന്നേനെ .. ഓര്‍മ്മിക്കാന്‍ പാകത്തിനുള്ള തന്റെ ജീവിതത്തിന്റെ ആകെയുള്ള ഏട് പതിവായി അയാള്‍ ആവര്‍ത്തിച്ചു കാണുന്ന ആ സ്വപ്നം.
റൗണ്ടിന് പൊയ് തിരിച്ചു വന്ന പോലീസുകാരില്‍ ഒരാള്‍ രമേശനോടായ് പറഞ്ഞു

“ഡാ.. നിന്റെ റിലീസ് ഓര്‍ഡര്‍ ആയിട്ടുണ്ട് . അഞ്ചു ആറു ദിവസതിനുളില്‍ നിനക്ക് പോകാം.."

രമേശന്റെ കണ്ണുകള്‍ നിറഞ്ഞു,കാത്തിരുന്ന ദിവസമൊന്നും അല്ലെങ്കിലും അയാളെ മോഹിപ്പിക്കുന്ന ആ പ്രദീക്ഷയിലേക്ക് ഇനി കുറച്ചു ദിവസത്തെ അകലം മാത്രം ..

-“ഇങ്ങള് ..ഇങ്ങള് വന്നേപിന്നെ പരോളി പോയിട്ടില്ലന്നു പറേണ നേരാ. ?രമേശന്റെ കുടെയുള്ള തടവുകാരന്‍ ചോദിച്ചു...

ഇല്ല.. ഒന്ന് അമര്‍ത്തി മുളി രമേശന്‍ പറഞ്ഞു ..

..”ഒരിക്കലും .. ? ഈ പത്ത്വര്‍ഷത്തിനിടെ ഒരിക്കലും .. ? 

അത്ഭുതത്തോടെ മറ്റെയാൾ ചോദിച്ചു..
രമേശന്‍ മൂളുക മാത്രം  ചെയ്തു..
ഒരുപാടു നേരത്തെ മൗനത്തിനു ശേഷം രമേശന്‍ മറ്റെയാളോട് ചോദിച്ചു..

“നീ ഇങ്ങു വന്നപ്പോള് ഇവിടെ ജയിലിനു മുന്നിലെ ആ വാകമരം, അതു പൂത്തിട്ടുണ്ടായോ..?”

-“ഉവ്വ് .. നിറയെ പൂത്ത് ചുവന്നു നില്‍പ്പുണ്ട് അതവിടെ...”

 മറ്റെയാള്‍ മറുപടി പറഞ്ഞു..

രമേശന്‍ ഒന്നും മിണ്ടാതെ കണ്ണടച്ചു ..അയാളുടെ കണ്ണില്‍ ഒരു സ്വപനം തെളിഞ്ഞു വന്നു.. 

“നിറയെ പൂത്ത് നില്‍ക്കുന്ന ജയിലിനു മുന്നിലെ വാകമരത്തിനു കീഴെ തന്നെ കാത്തു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി .അവളുടെ കൈപിടിച്ച് പൂക്കള്‍ വീണ വഴിയിലൂടെ നടക്കുന്ന രമേശന്‍,
ഇടക്കു വച്ച് പെയ്ത മഴ നനയാതിരിക്കാന്‍ അവര്‍ ആ പുമരച്ചോട്ടിൽ കയറിനിന്നു.. 
അപ്പോള്‍ ഒന്ന് കൂടിയ മഴയില്‍ മരത്തിലെ പൂക്കളും മഴത്തുള്ളികളും അവരുടെ ദേഹത്ത് വീണു...”

 പിന്നിടുള്ള അഞ്ചു ദിവസങ്ങള്‍ക്കു കഴിഞ്ഞ പത്തുവര്‍ഷത്തെക്കാള്‍ ദൈര്‍ഖ്യം ഉള്ളതായി തോന്നി അവനു. അവസാന ദിവസത്തെ കാത്തിരിപ്പിനു ശേഷം സഹതടവുകാരോട് യാത്ര പറഞ്ഞു പത്തു വര്ഷം താൻ പേറിയ 424 അം നമ്പര്‍ കുപ്പായം ഊരി നൽകി തന്റെ ആ പഴയ മുണ്ടിലേക്കും ഷർട്ടിലേക്കും അയാള്‍ മാറി..
 പത്തു വര്‍ഷത്തെ തടവുജോലിയുടെ കൂലിയും വാങ്ങി ജയിലിനു പുറത്തേക്കു അയാള്‍ കാലെടുത്തു വച്ചു .
അയാള്‍ ആദ്യം നോക്കിയത് ആ വാകമരത്തിലേക്കാണ്..
 എന്നാല്‍  അടര്‍ത്തി മാറ്റിയതിന്റെ പച്ചപ്പശ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മരക്കുറ്റിയും ചുറ്റും ചിതറിക്കിടക്കുന്ന പച്ച മരപൂളുകളും ആണു അയാള്‍ അവടെ കണ്ടത്.

ഇല്ല കണ്ണുനീര്‍ വികൃതമാക്കിയ കാഴ്ചകൊണ്ടു ചുറ്റും നോക്കി അയാള്‍ ഉറപ്പിച്ചു.. തന്നെ കത്ത് ആരും നില്‍ക്കുന്നില്ല...
    പണ്ടെന്നോ മുകളില്‍ തളിര്‍ത്ത് പുത്തുനിന്നിരുന്നതിന്റെ ഓര്‍മയില്‍ മണ്ണില്‍ കിടന്നു മാനത്തു എല്ലാറ്റിനും സാക്ഷിയായി നില്‍ക്കുന്ന ചുവന്ന സുര്യനെ നോക്കി കിടക്കുന്ന വാകപ്പുക്കളെ ചവിട്ടിയരച്ചു അയാള്‍ മുന്നോട്ടു നീങ്ങി...
അനന്തകൃഷ്ണന്‍



ഒരു സിന്ദുരപ്പോട്ടിന്റെ ഓര്‍മയ്ക്ക്...........

  മുടല്‍മഞ്ഞു പൊതപ്പ് വിരിച്ചു കഴിഞ്ഞ സന്ധ്യയില്‍ ആ കുഞ്ഞിറെ കൈ പിടിച്ചു അവന്‍ കുത്ത് കല്ലിറങ്ങി റോഡിലേക്ക് നിന്ന്. അകലെ മലകള്‍ പിന്നിട്ട് ചഞ്ഞു ചരിഞ്ഞു വരുന്ന ബസിന്റെ നേരെ നോക്കി.തെളിഞ്ഞു നിന്നിരുന്ന അതിന്റെ മഞ്ഞ ലൈറ്റ് മുഖത്തടിച്ചപ്പോള്‍ അയാള്‍ കണ്ണ് എരുക്കി അടച്ചു, നിറഞ്ഞു തുളുമ്പി നിന്ന കണ്ണിലെ കന്നുനീരപ്പോള്‍ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.തോളിലെ കമ്പിളികൊണ്ട്‌ കന്നെരു ഇവരെ തന്റെ കുടെ യുള്ള ഈ കുഞ്ഞിനെ കാണിക്കാതെ അവന്‍ തുടച്ചു നീക്കി.. ബസ്‌ അരികില്‍ നിന്നപ്പോള്‍ അയാള്‍ ആ കുഞ്ഞിനോടായ് പറഞ്ഞു...
_”വീട്ടിലേക് പോക്കോള് വേഗം..അമ്മയോട് ഞാന്‍ ഉടന്‍ തന്നെ വരും ഇന്നു പറയണം ... “
ബസിന്റെ മുന്ബിലെ ജനാലക്കു അരികിലെ സീറ്റില്‍ അയാള്‍ ഇരുന്നു... വലിച്ചു ചേര്‍ത്ത് അടചിരുന്നെങ്കിലും അതിന്റെ വിടവിലുടെ വരുന്ന തണുപ്പ് അയാളെ ഒരു മരപ്പാവ ആക്കികൊണ്ടിരുന്നു.... നാട്ടില്‍ നിന്ന് എത്ര ദൂരെ തണുപ്പിന്റെ ഈ കുന്നിന്‍ പുറത്തു തനിക്കു കുട്ടായ, ഇണയായ രണ്ടു ജന്മങ്ങളെ പിന്നില്‍ വെട്ടു ഈ ചുരം ഇറങ്ങവേ അവന്‍ ഓര്‍ത്തു ..
മുന്നില്‍ കാണുന്ന ചുരം പോലെ തന്നെയുള്ള തന്റെ ജീവിതം,ഈ യാത്രക്ക് കാരണമാക്കിയ തന്റെ ഭാര്യയുടെ ഇനിയും വായിച്ചിട്ടില്ലാത്ത കത്ത്.. എല്ലാ നാട്ടിലേക്ക് തിരിച്ചു എപ്പോള്‍ എങ്ങനെ ഒരു യാത്ര വേണ്ടിയിരുന്നില്ല.റോഡിലെ ചെറിയ ചായക്കടയില്‍ ഉറക്കം മട്ടന്‍ നിര്‍ത്തിയ ഡ്രൈവര്‍ പറഞ്ഞത് കേട്ടാണ് ഉണര്‍ന്നത്...
..”നല്ല മുടല്‍മഞ്ഞുണ്ട് . ചായ കുടിക്കുന്നവര്‍ക്ക് കുടിക്കാം .. “
ച്ചുടുപരുന്ന എലക്കായിട്ട കട്ടന്‍ ചായ രണ്ടുമുന്നിരക്ക് കുടിച്ചശേഷം ആണു അയാള്‍ തന്റെ കയില്‍ ഇരിക്കുന്ന ഭാര്യ യുടെ കത്ത് വൈകാന്‍ തെര്മാനിച്ചത് ...
പ്രിയെട്ടന്..
    ഒന്ന് വേഗം എത്രേദം വരെ വരൂ ,, മോന് എ പഴയ വയറു വേദന വീണ്ടും വരുന്നുണ്ട് ഇടക്ക്,ഒപെരറേന്‍ ഇനി ഒട്ടും വൈകിച്ചുകുടെന്നാണ് ഡോക്ടര്‍..ചേട്ടന്‍ ഒന്നിവാദം വരെ വന്നാല്‍.. ഇവനെ ഒന്ന് കണ്ടാല്‍ ..അറിയാല്ലോ മോനതൊരു സമാധാനം ആയേനെ...
              കുരെചെയായി ചായ ഇറക്കി അയാള്‍ വായന നിര്‍ത്തിയപ്പോള്‍ അയാളുടെ കണ്ണ് വല്ലാതെ നിറഞ്ഞിരുന്നു..അവന്റെ കുസൃതികളും,പിടിവാശികളും,കരച്ചിലും അയാളുടെ മനസ്സില്‍ നിറഞ്ഞു.എന്നും രാവിലെ അവന്‍ കൊണ്ടുതരുന്ന ചായയുടെ രുചി ആ ചുണ്ട് കളില്‍ നിറഞ്ഞു.. കയില്‍ ഇരുന്ന ചായ ബാക്കി വേണ്ടെന്നു വച്ച് ഒഴിച്ച് കളഞ്ഞു പുറപ്പെടാന്‍ നിന്നിരുന്ന ബുസിലെക്കായാല്‍ ഓടിക്കയറി,ആദ്യം ഇരുന്ന ജനാലക്കു അരികില്‍ നിന്ന് മാറി ദൂരെ ഒരു സീറ്റില്‍ ഇരുന്നു അയാള്‍ കണ്ണിറുക്കി അടച്ചു പറഞ്ഞു.
 “ഇല്ലാ ഇനി തിരിചു വരില്ല.. “
നാട്ടില്‍ എത്തിയ ശേഷം ആണു പിന്നെടയാല്‍ കണ്ണ് തുറന്നത്,അസ്ഥിമരവിപ്പിക്കുന്ന തണുപ്പ് വിട്ടിറങ്ങി ഇവിടെ ഈ പുഴയോരാതെ വീട്ടുമുറ്റത്ത്‌ അവനെ കാത്തിരുന്ന സ്നേഹങ്ങളുടെ അടുതെക്ക് അവന്‍ ചെന്ന് ,വാതില്‍പ്പടിയില്‍ കാത്തുനിന്ന കരിമഷി കലങ്ങിയ കണ്ണുകള്‍ക്ക്‌ മുകളിലെ സിന്ധുര പ്പോട്ടില്‍ അയാള്‍ ഉമ്മവച്ചു .. കട്ടിലില്‍ മയങ്ങി കിടന്ന മകന്റെ കവിളില്‍ അവന്റെ അമ്മയുടെ നെറ്റിയിലെ സിന്ധുരം അയാളുടെ ചുണ്ടിന്റെ ആകൃതിയില്‍ പതിഞ്ഞു..
 പിന്നീട് അധികം താമസിയാതെ ഒരു നാള്‍ മകന്റെ ഓപറേഷന്‍ നടന്നു .വേദന വിട്ടോഷിഞ്ഞ തന്റെ മകന്റെ ചിരി ഒരു പാട് നേരം അയാളും ഭാര്യയും ഒരുമിച്ചു നോക്കി കണ്ടു .. അവിടെ ആശുപത്രി മുറിയില്‍ ഫ്ലാസ്കില്‍ കരുതിയ ചായ ഭാര്യ യില്‍ നിന്ന് വാങ്ങി അയാള്‍ കുടിച്ചു.. മുന്പെങ്ങോ വേണ്ടെന്നു വച്ച എലകയയുടെ രുചിയുള്ള ചായ അയാളുടെ ഉള്ളിലെക്കിറങ്ങി..
അങ്ങ് ദൂരെ ച്ചുരങ്ങള്‍ക്ക് മുകളില്‍ തന്റെ കായ്കള്‍ കൊണ്ട് മായന്‍ നില്‍ക്കുന്ന ഒരു സിന്ധുരപ്പോട്ടും ,ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ചിരിയും അയാളുടെ കണ്മുന്നില്‍ വന്നു ..
എലക്കായുടെ ആവിമാനം പോലെ ആ ചിന്തകള്‍ അവന്റെ തലച്ചോറില്‍ നിറഞ്ഞു.. അസ്വസ്ഥതയുടെ ആവി ..
അയാള്‍ മകനോടായി പറഞ്ഞു ..
..”സുഖമായിട്ടു ഇരിക്കണം.. ഞാന്‍ താമസിയാതെ തിരിച്ചു വരും ഇന്നു അമ്മയോട് പറയണം....”
വീണ്ടും കരയാന്‍ തുടങ്ങുന്ന കണ്ണുകള്‍ക്ക്‌ മുകളിലെ സിന്ദുരപോട്ടിനെ പിന്നിലാക്കി വളഞ്ഞു തിരിഞ്ഞും പര്‍വതം താണ്ടുന്ന ചുരത്തിനു മുകളിലേക്ക് അയാള്‍ യാത്ര തിരിച്ചു ....


അനന്തകൃഷ്ണന്‍ 

മറ്റുള്ളവരുടെ വേനല്‍

ചുറ്റും ഇരുട്ടു കട്ടപിടിച്ചു കിടക്കുന്നു...ഓട് മേഞ്ഞ മേല്ക്കുരകള്‍ക്ക് ഇടയില്‍ തിരുകിയിരിക്കുനന്ന ചില്ല് ജലകങ്ങളിലുടെ കടന്നു വരുന്ന വെയില്‍ അവിടെ ഇവിടെ വെളിച്ചത്തിന്റെ തുണുകള്‍ തിര്ത്തിരിക്കുന്നു ..അത്ര മാത്രം..കുടുതല്‍ വെളിച്ചം വേണ്ടാത്ത പ്രവര്‍ത്തിയില്‍ ആണ് അയാള്‍...
ഉയര്‍ത്തിയും താഴ്ത്തിയും നിമ്നോമ്നതങ്ങള്‍ തീര്‍ക്കുന്ന ബ്രെയിന്‍ ലിബി വിരലോടിച്ചു അയാള്‍ വായന തുടരുകയാണ്...
ചാരിക്കിടന്ന വാതില്‍ തുറന്നു അവള്‍ വിനായ അവന്റെ അമ്മാവന്റെ മകള്‍ അവന്റെ വയനമുറിയുടെ അകത്തേക്ക് വന്നു പറഞ്ഞു ..
“വല്യച്ഛന്റെ അലച്ചിലിന് ഭലം കണ്ടിരിക്കുന്നു.. ഒരാള്‍ എവിടുന്നോ അറിഞ്ഞു കുട.. തയാറാണ് ... അയാള്‍ തയാറാണ് ,അയാളുടെ കണ്ണുകളില്‍ ഒന്ന് തന്നു എന്റെ ഉണ്ണിയേട്ടന് കാഴ്ച തരാന്‍ അയാള്‍ തയറാന് ...”
അവള്‍ പറഞ്ഞ ഉത്സാഹവും സന്ദോഷവും അയാളിലുണ്ടയില്ല,ഇരുട്ടിന്റെ,ഉയച്ചകളുടെ കുഉട്ടമായ തന്റെ മാത്രം അക്ഷരങ്ങളുടെ ലോകം വിടാന്‍ അയാളെ നിര്ബ്ന്ധിതനക്കുന്നത് അമ്മയുടെ ,അച്ഛന്റെ ,ഉരുക്കളാണ്.. അതു മാത്രമാണ് ..
പുതുതായി വച്ച് പിടിപ്പിച്ച അവയവം തരുന്ന കുളിരിനെ മറച്ചു വരിഞ്ഞു കെട്ടിയിരിക്കുന്ന തുണി ഡോക്ടര്‍ അഴിച്ചുമാറ്റി,അവന്‍ അച്ഛനെ കണ്ടു അമ്മയെ കണ്ടു ,പ്രിയപ്പെട്ടവരേ എല്ലാം കണ്ടു.പ്രാര്‍ത്ഥനകള്‍ ,അഭിനന്തനങ്ങക് ആശംസകള്‍ അരങ്ങു ഒഴിഞ്ഞ പകലില്‍ അവന്‍ കണ്ടു ,അവന്‍ കേട്ടു , വായിച്ചറിഞ്ഞു,വെളിച്ചങ്ങലുടെ ലോകത്തിന്റെ മറുപുറം അത്ര തന്നെ ഇരുണ്ടതും വികൃതവും ആണെന്ന് അവന്‍ അറിഞ്ഞു ...
ഇരുട്ടിന്റെ മുറിയിലേക്ക് തിരികെ കേറിയ അവന്‍ കയില്‍ ഇരുന്ന പെന്‍സിലിനു മുനവരുത്തി ... .കൈമുറിഞ്ഞു ... ചോര ... വിരലില്‍ നിന്ന്  ഇറ്റ് വീഴുന്ന ചോര മേശപ്പുറത്തെ പെണ്‍കുട്ടിയുടെ പടത്തില്‍ വീണചോര അവളുടെ മുടിയിഴകളിലുടെ ഒഴുകി മാറിടത്തില്‍ വീണു കിഴോട്ടു ഒഴുകി ....
ഒരു ചങ്ങല കണ്ണിയുടെ സുശിരന്ഗലിലൂടെ കാണുന്ന വിട്ടു വിട്ടുള്ള ദ്രിശ്യങ്ങള്‍ പോലെ അവന്റെ മുന്നില്‍ കണ്ട കാഴ്ച കള്‍ എല്ലാം തെളിഞ്ഞു വന്നു....

കാഴ്ചയുടെ ആ ചങ്ങലക്കന്നിയില്‍ കുടുതല്‍ കണ്ണികള്‍ ചെര്‍ക്കെണ്ടാതില്ലെന്നു ഉറച്ചു കുര്‍മ്പിച്ച പെന്‍സിലിന്റെ മുനയാല്‍ അവന്‍ ആ കണ്ണി പൊട്ടിച്ചു...... 

വിശപ്പ്

    കാറ്റ് ..മഴ .. തണുപ്പ് പുറമേ നിറയുന്ന മൃതുല വികാരങ്ങള്‍ ഇവയൊക്കെ യാണെങ്കിലും ഉള്ളുന്റെ ഉള്ളില്‍ എന്നെ തന്നെ കാര്‍ന്നു തിന്നുന്ന യാഥാര്‍ത്ഥ്യം വിശപ്പ്‌..  ഇന്ദ്രിയങ്ങളുടെ ..പ്രാണന്റെ .വയറിന്റെ കാളലാണ് വിശപ്പെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിച്ചേക്കാം .. സത്യമാണ്...
എന്നെ പറ്റി പറയാം .. ഞാന്‍ ഇന്നാട്ടിലെ പോസ്റ്റ്‌ മാനാണ് .. ഇവടെ ഈ മുതലാളിന്റെ മച്ചിന്റെ മോളില്‍ വാടകക്ക് കഴിയുന്നു..
കാലത്തും വൈകിട്ടും ഉള്ള ഓരോ ചായയും ഉച്ചക്കുള്ള ഉഉനും മാത്രമാണ് എന്റെ ഒരു ദിവസത്തെ ആഹാരം .. താഴെ വീട്ടില്‍ തിളച്ചു മറിയുന്ന എന്തോ ഒന്നിന്റെ മനം ഇവടെ മുകളിലെ മുറിയിലേക്ക് വരുന്നുണ്ട് കുരെച്ചേ.. ഒര്മാവച്ചതില്‍ പിന്നെ അവയിന്നും കഴിച്ച ഒര്മയില്ലാതതുകൊണ്ട് കൊതിതോന്നാറില്ല..
ഒരിക്കല്‍ എന്റെ ദിനചര്യ മനസിലാക്കിയ ഒരാള്‍ ചോദിച്ചത് ഓര്‍ക്കുന്നു ..
“നീ ഇങ്ങനെ ആഹാരം കഴിക്കണ്ടേ എന്തോ സംബാടികുവ...?”
അന്ന് ഞാന്‍ പറഞ്ഞു ..
“ഞാന്‍ ഇവടെ ഭക്ഷണം നാലുനേരം ആക്കിയാല്‍ അവിടെ ഒരാളുടെ. എന്റെ ഭാര്യയുടെ   ചികിത്സമുടങ്ങും,മകളുടെ ആഹാരം മുടങ്ങും..”
പിന്നിടൊരിക്കല്‍ താഴെവീട്ടില്‍ ഉള്ളവര്‍ അവരുടെ മകന്റെ പിറന്നാള്‍ വിളിച്ച സംഭവം പറയാം ..
-തലേന്ന് വിളിച്ച വിരുന്നു ,വൈകിട്ട് ഉറപ്പായ വിരുന്നു കണക്കു കുട്ടി ഉച്ചക്കുള്ള ഉണും വൈകിട്ടത്തെ കട്ടനും വേണ്ടന്നു വച്ച് ഞാന്‍ ...,കുറച്ചു വൈകി ഭക്ഷണത്തിന് നേരമാകുമ്പോള്‍ ചെന്നാല്‍ മതിയെന്ന് ഉറച്ചു വൈകിയാണ് കവലയില്‍ നിന്ന് തിരിച്ചത്,ഇരുട്ട് വീണ ശേഷമാണു അവിടേക്ക് കയറിച്ചെന്നത്‌ ..ക്ഷണിച്ചു വന്നവരില്‍ പലരും പൊയ് കഴിഞ്ഞിരുന്നു
വന്നവരും പോയവരും കഴിച്ചു കഴിഞ്ഞതിന്റെ അടയാളങ്ങള്‍ മുറ്റത്തും മുറിയിലുംകാണാം ... അകത്തളത്തില്‍ അവര്‍ക്ക് മാത്രമുള്ള അതഴമോരുക്കുന്ന പെണ്ണുങ്ങളെക്കുടി കണ്ടപ്പോള്‍ എനിക്ക് കാര്യം മനസിലായി...
മുറിയില്‍ ബന്ധുക്കളോട ത്ത് സംസാരിക്കുന്ന ഹജിയരോടു ഒന്നും മിണ്ടാതെ പുറത്തിറങ്ങി ഇടുങ്ങിയ ഗോവണി യില്ടെ ഞാന്‍ എന്റെ മുറിയിലേക്ക് പോന്നു....
അന്ന് മുറിയിലെ കുജയില്‍  കരുതി വച്ചിരുന്ന വെള്ളത്തിന്‌ വല്ലാത്ത രുചി തോന്നി എനിക്കു......


പുഴകളുടെ സെമിത്തേരി

ഒരിക്കല്‍ എപ്പോളോ ചിന്തിച്ചത് അയാള്‍ ഓര്‍ത്തു..
 പുഴകളെ പോലെ തന്നെ അല്ലെ ആളുകളും..? എവ്ടെയോ ഉത്ഭവിച്ചു ഒരുപോലുല്ലവരുറെ കുടെ ഒഴുകി ചെന്ന് ചേരുന്ന സെമിത്തേരി പോലെ കടല്‍.. പുഴകള്‍ക്ക് ഒരു സെമിതെരിയായി തീരുന്ന കടല്‍...
പുഴിമണ്ണില്‍ കലുന്നി കടലിനെ നോക്കി നടക്കുമ്പോള്‍ അതു ശരി ആയിരുന്നെന്നു അയാള്‍ക്ക്‌ തോന്നി.. അവടെ ആ മണ്ണില്‍ പടിഞ്ഞിരുന്നു അയാള്‍ പിന്നെയും പലതും ഓര്‍ത്തു.അവടെ തോനിപുരകളിലും മണല്‍ തരികള്‍ക്ക് ഇടയിലും ഒളിച്ചിരുന്ന ഇരുട്ടു ആ തുരയാകെ പടര്‍ന്നു കഴിഞ്ഞപ്പോളാണ് ദൂരെ പാറകള്‍ക്ക് മുകളില്‍ മഴവില്ല് പോലെ എന്തോ ഒന്ന് അവന്റെ കന്നില്‍ പെട്ടത്, സുക്ഷിച്ചുള്ള നോട്ടത്തില്‍ അവനു മനസിലായി സീഫോര്റ്റ് ക്ലബ്‌ ന്റെ ഉള്ളില്‍ തെളിയിച്ചിരിക്കുന്ന നനുത്ത പ്രകാശം പലനിറങ്ങലിലുള്ള ജനല്‍ പാളിയിളുടെ പുറത്തു വരുന്നതാണെന്ന്..
അകലെ നിന്ന് നോക്കുന്നവന്റെ കണ്ണിലും മനസിലും മഴവില്ല് വിരിയിക്കുന്ന നിര്‍മാണ ചതുര്യത്തെ ഉള്ളില്‍ പ്രശംസിച്ചു അവന്‍ അങ്ങോട്ട്‌ നീങ്ങി .. ഒരു ഗെയിം വെറുതെ ഒരു രസത്തിനു ഒരുങ്ങി കിടക്കുന്ന മനസിലൊരു തലസ്ഭുരണം ഉണ്ടാക്കാന്‍ അതിനു കഴിഞ്ഞേക്കും അവനു തോന്നി ..
അവടെ ക്ലബ്‌ ന്റെ ഒരു കോണില്‍ നനുത്ത പ്രകാശത്തിന്റെ കീഴെ ചെസ്സ്‌ കളിക്കുന്ന രണ്ടു പേരുടെ അരികെ അവന്‍ ചെന്ന് നിന്നു ,ഓരോ ന്നീക്കങ്ങള്‍ക്കും കൂടെ അവര്‍ എന്തോ പറയുന്നുണ്ട്.. എന്താണ് അതെന്നറിയനുള്ള കഔതുകത്തോടെ അവരോടു ചേര്‍ന്നു ഇരുന്നു..
കളിച്ചുകൊണ്ടിരുന്ന ഒരാള്‍ തന്റെ ഇടതുവശത്തിരുന്ന തെരുകൊണ്ട്മറ്റേയാളുടെ ആനയെ വെട്ടിക്കൊണ്ടു പറഞ്ഞു
“എന്നെന്റെ കേസിന്റെ വിധി വന്നു.. നീക്കിയിരിപ്പായ് ഉണ്ടായിരുന്ന പതിനായിരം റുപയും വക്കീലിന്ടെ തലക്കുഴിഞ്ഞിട്ടു ഞാന്‍ കോടതിയുടെ പടിയിറങ്ങി.. ഇനി അങ്ങോട്ട്‌ പോകേണ്ടതില്ല കേസ് ഞാന്‍ തോറ്റു..”
മറുപടിയെന്നോണം മറ്റെയാള്‍ നടുഭാഗത്തായിരുന്ന കാലാളിനെകൊണ്ടു മറ്റേയാളുടെ തേരിനെ കൈക്കലാക്കി പറഞ്ഞു ...
“നാട്ടില്‍ നിന്ന് വിളിച്ചിരുന്നു ഇന്നു.. മിധുനമാസ മഴ കണക്കുന്നുന്ട് അവിടെ കടപുഴകി വീണ പ്ലാവില്‍ എന്റെ തറവാടിന്റെ മുക്കാല്‍ ഭാഗവും നിലം പൊതി ഇരിക്കുന്നു.. ഞാന്‍ നടക്കാന്‍ പടിച്ച,എന്റെ അച്ഛന്‍ എന്റെ ചേട്ടന്‍,എന്നേക്കാള്‍ കേമന്‍മാര്‍ ആയിരുന്ന പലരും വളര്‍ന്ന എന്റെ തറവാട് അത് പോയിരിക്കുന്നു..”
ചെരുവേഗത്ത്തില്‍ ,അത്റെയാല്‍ അതിനു മറുപടിയായി ,തന്റെ കുതിരയെ മൂന്നു കളം മുന്നോട്ടും രണ്ടു കളം വലത്തോട്ടും നീക്കി പറഞ്ഞു ...
“ മകളുടെ ബയോപ്സി റിപ്പോര്‍ട്ട് ഇന്നു കിട്ടി.. പോസിറ്റീവ് ആണ്‌..നീക്കിയിരിപ്പായ് ഇനി ബാക്കി ഒന്നും ഇല്ലെങ്കിലും ചികിത്സിക്കണം അവളെ എങ്ങനെയും... check...!!!”
അവന്‍ അവരുടെ അടുത്തുനിന്നു എഴുന്നേട് മാറി നിറങ്ങള്‍ ഒരുപാടു ചലിച്ചു എഴുതിയ ജനാലക്കു അരികിലേക്ക് മാറിനിന്നു അവടെ ആ കോണില്‍ പഴുത്ത നിയോണ്‍] ബള്‍ബിനു കിഴെ തിളങ്ങുന്ന ചതുരക്കല്ങ്ങളിലേക്ക് നോക്കി ...
തന്റെ വിഷമങ്ങള്‍ക്ക് ,പുഴയ്ക്കു ,സെമിത്തെരിയകുന്ന കടലിനെപ്പോലെ, രണ്ടു മനുഷ്യരുടെ വിഷമങ്ങളെ അലിയിച്ചില്ലാതെ ആക്കിയ ആ ചതുരക്കല്ങ്ങളിലേക്ക് അയാള്‍ സൂക്ഷിച്ചു നോക്കി...അവന്‍ സ്വയം ചോതിച്ചു..
വിഷമതകളുടെ സംഗടത്തിന്‍റെ നിറം എന്താണ് ... ? കറുപ്പോ അതോ വെളുപ്പോ ... ?

അനന്തകൃഷ്ണന്‍

തുലാമഴയുടെ ബാക്കി

തുലാ മഴ ബാക്കി വച്ച വെള്ളക്കെട്ടുകള്‍ നിറഞ്ഞ മുറ്റത്തേക്ക് നോക്കിക്കൊണ്ടാണ് ശങ്കരന്‍ എഴുന്നേറ്റത് ,രാത്രിയിലെ കാറ്റില്‍ മുറ്റമാകെ വീണ കരിയിലകല്‍ അടിക്കുകയാണ് അയാളുടെ അമ്മ.നനഞ്ഞു മുറ്റത്തോടു ഒട്ടിക്കിടക്കുന്ന മാവിലകള്‍ പ്രയാസപ്പെട്ടാണ് അമ്മ  അടിക്കുന്നത്,നടു നന്നായി വേദനിസിട്ടു എന്നാ പോലെ നിവര്‍ന്നു നിന്നപ്പോളാണ്‌ അമ്മ അയാളെ കണ്ടത് .
“നീ കണ്ടു നിന്നോട ,അമ്മ ഇവടെ കിടന്നു ചക്രശ്വാസം വലിക്കുന്നത് നീ കണ്ടു നിന്നോ ..”
രാവിലെ തുടങ്ങാന്‍ ഭാവിക്കുന്ന വിസ്താരം തിരെ ഇഷ്ട്ടപ്പെറാതെ തിരിഞ്ഞു അയാള്‍ മുറിയിലേക്ക് നടന്നു.അമ്മ ശകാരം പിന്നില്‍ നിന്ന് തുടര്‍ന്നു കൊണ്ടിരുന്നു.
“ഒള്ള നേരത്തെ പെണ്ണ് കെട്ടാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ലവന്‍ ,ന്റെ കാലം കഴിയനെനു മുന്‍പേ തോന്നിക്കണേ തേവരെ... “
മുറിയിലേക്ക് തിരികെ കേറിയ അയാളോട് അമ്മ മുറ്റത്ത് നിന്ന് അമ്മ ചോദിച്ചു ...
“കുട്ടാ നീ ഇന്നു പോനോണ്ടാ... ?”
ശങ്കരന്‍ എം എ എന്നാണ് മുഴുവന്‍ പേര് അമ്മ കുട്ടന്‍ എന്നാണ് വിളിക്കുക, m a വരെ പഠിച്ചിട്ടുണ്ട് .നല്ല ധനസ്ഥിതി ഉണ്ടായിരുന്ന കാലത്ത് ,അച്ഛന്‍ ഉണ്ടായിരുന്ന കാലത്ത് ,മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്ത് ,അങ്ങനൊരു കളം ,ജീവിക്കുകയാണ് ഇന്നു തോന്നല്‍ ഉണ്ടായിരുന്ന അയാളുടെ ജീവിതത്തിലെ ആകെയുള്ളൊരു ഏടാണ് അതു.
ബി എ രണ്ടാം വര്ഷം മുതല്‍ എം എ ഫൈനല്‍ പരിക്ഷയുടെ പിറ്റേ ദിവസം വരെ നീണ്ടു നിന്നിരുന്ന ഒരു പ്രണയത്തിന്റെ ഒര്മയുംയി എന്നും ജീവിക്കുന്ന ഈ മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് പിന്നെടൊരിക്കലും തിരികെ വരാത്ത വിധത്തില്‍ സന്ധോഷം എടുത്തു മാറ്റപ്പെട്ട ആ ദിവസത്തെ ക്കുറിച്ച് പറയാം..
..രണ്ടാം വര്‍ഷ ബി എ യിലെ ഏതോ ഒരു ക്ലാസില്‍ നിന്ന് ചാടി ക്യാമ്പസിലെ പേരറിയാത്ത മരത്തിന്ന്റെ ചോട്ടില്‍ വെറുതെ ഒറ്റക്കിരിക്കെയാണ് ആദ്യമായ് അവളെ കാണുന്നത് ..രമ,നിറയെ പൂക്കളുള്ള സാരിയോ ,നിണ്ട് അറ്റത്ത്‌ പൂകെട്ടിയിട്ട മുടിയോ അല്ല അവന്‍ ശ്രദ്ധിച്ചത് ,തിളക്കമുള്ള അവളുടെ കണ്ണുകള്‍,താമസിയാതെ ഒരു ദിവസം ഇഷ്ടം അവളെ അറിയിച്ചു ,അന്ന് അവിടെ തുടങ്ങി പിന്നിട് 4 വര്ഷം നീണ്ടു നിന്ന ബന്ധം.
അവസാന വര്‍ഷ പരേശ കഴിഞ്ഞ അവനെ കാത്തു പുറത്തു നിന്ന അവള്‍ക്കു അവനോടു പറയാന്‍ ഒരു സന്തോഷ വാര്‍ത്ത‍ ഉണ്ടായിരുന്നു.
“എനിക്കു അമേരിക്കയില്‍ റിസര്‍ച്ച് ചെയാന്‍ ഒരു ഓഫര്‍ കിട്ടിയിട്ടുണ്ട്,ഉടനെ പോണം ,കുട്ടേട്ടന്‍ പോരുന്നോ എന്റെ കൂടെ .. ?”
സൗഭാഗ്യങ്ങള്‍ ഒഴിഞ്ഞു പൊയ് കണ്ടു ശീലിച്ച  അവനു അതു കേട്ടപ്പോള്‍ സന്തോഷം തന്നെയാണ് തോന്നിയത് ..
“രമേ നീ മിടുക്കിയാണ്,നിനക്ക് ഇതിലും വലിയ നന്മകള്‍ ഇനിയും വരാനുണ്ട് അതിനിടയില്‍ ഞാന്‍ വേണ്ട.. “
മാറ്റം ഇല്ലായ്മയില്‍ തുടരാന്‍ കൊതിക്കുന്ന ഉള്‍വലിച്ചിലിന്റെ ജീനിന്‍റെ കൈപ്പുമായി അയാള്‍ പറഞ്ഞു നിര്‍ത്തി .
അവളുടെ അടുത്ത് നിന്നും നടന്നകലവേ വീട്ടില്‍ നിന്ന് വന്ന കത്തിനെ ക്കുറിച്ചോ അച്ഛന്റെ രോഗവിവരത്തെക്കുരിച്ചോ അയാള്‍ പറഞ്ഞില്ല.ചുറ്റും നിറയുന്ന പ്രാരബ്ദങ്ങളില്‍ നിന്നും അവളെ രക്ഷപെടുതുന്നതിനു ഉപേക്ഷിക്കലിന്റെ സ്വരം അനിവാര്യമായി തോന്നി അന്ന് അയാള്‍ക്ക് .
കുറേക്കുടി നാളുകള്‍ക്ക് ശേഷം നഷ്ട്ടത്തിന്റെ ഓര്മപ്പെടുതലായ് അയാള്‍ക്ക് വന്ന കത്തില്‍ അവള്‍ എങ്ങനെ എഴുതിയിരുന്നു..
കുട്ടേട്ടന്‍ ശങ്കരന്‍ അറിയാന്‍..
  ഇവിടെ  ഏഴു കടലുകള്‍ക്ക് ഇപ്പുറത്ത് ഈ നാട്ടില്‍ പണ്ടെന്നോ നിങ്ങള്‍ ഉപേക്ഷിച്ച ബീജം എന്റെ വയറ്റില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് അറിയിക്കുന്നു.
അമേരിക്കന്‍ മുദ്ര പതിച്ചു ആദ്യമായി ആ നാട്ടില്‍ വന്ന കത്ത് വാങ്ങി പൊട്ടിച്ചു നോക്കിയത് തോട്ടുവക്കത്ത് വച്ചാണ്,വിവരം അറിഞ്ഞ ഞെട്ടലില്‍ കൈ വഷുതി തോട്ടില്‍ വീണ കത്ത് മുങ്ങി താഴുന്നത് നോക്കി അയാള്‍ നിന്നു.
--------
“എടാ നീ ഇന്നു പോകുന്ന്നുണ്ടോ ന്ന്...” അമ്മയുടെ ഒച്ച കുടി വന്നു.
“ഉണ്ടമ്മെ ഞാന്‍ പോകുന്നുണ്ട് ..”അയാള്‍ അതു പറഞ്ഞു കുളിമുറിയില്‍ കയറി.
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ മുതല്‍ വെറുതെയെന്ന പോലെ ഒരു തോന്നല്‍ അവന്റെ ഉള്ളില്‍ നിറയാന്‍ തുടങ്ങി ,”ഇന്നെന്തോ നടക്കാനിരിക്കുന്ന പോലെ ... “
കാറിനടുത്ത് ചെന്നപ്പോളെക്കും കോള്‍ വന്നു,ഏജന്‍സിയില്‍ നിന്ന് മോഹനേട്ടന്‍ ആണു _ദാരിദ്ര്യം നിറഞ്ഞു നിറം മങ്ങിയ ദിവസങ്ങളില്‍ ഒന്നില്‍ വലയം പിടിപ്പിച്ച,ഉണ്ണാന്‍ വക നല്‍കിയ ആളാണ് ആ ബഹുമാനം ഇതുവരെ കളഞ്ഞിട്ടില്ല.
“കുട്ടാ വണ്ടി എടുത്തു paramaunt ലേക്ക് ചെല്,അവിടെ രണ്ടു പേര്‍ക്ക് എറണാകുളം പോകാനുണ്ട് അവന്‍ വണ്ടിയും എടുത്തു നിങ്ങി.
paramount റിസപ്ഷ്നില്‍ ല്‍ പോകേണ്ടാവരെക്കുരിച്ചു അന്വേഷിച്ചു.
അവിടെ അടുത്ത് കസേര യിട്ട് ഇരിക്കുന്ന രണ്ടു പേരെ ചുണ്ടി receptionist ശബ്ദം ഉയര്‍ത്തി പറഞ്ഞു.
“മാടം taxi വന്നിട്ടുണ്ട്..”
തടിച്ചു യിരു നിറത്തില്‍ ഉള്ള ഒരു സ്ത്രീയും അവരുടെ മകന്‍ ഇന്നു തോന്നിപ്പിക്കുന്ന ഒരു പയനും.ആ  സ്ത്രി മുഖത്ത് വച്ചിരിക്കുന്ന കണ്ണാടി മാറ്റി അയാള്‍ക്ക് നേരെ ഒന്ന് നോക്കി.കുഴി മിന്നല്‍ എറ്റവനെ പ്പോലെ അയാള്‍ വിറങ്ങലിച്ചു നിന്ന് പൊയ് ..രമ
അപ്പോള്‍ കുടെയുള്ളത് ..
എന്നാല്‍ ഭാവഭേദങ്ങള്‍ ഒന്നും ഇല്ലാതെ കന്നട തിരികെ വച്ച് അവള്‍ ചോദിച്ചു....
“where is the car..?”
വണ്ടി കിടക്കുന്നിടതെക്ക് ചുണ്ടി സിശ്ചാലനി അയാള്‍ നിന്നു,
“വേഗം ചെല്ല് ഇവടെ വന്നു ഒരുപാടു തിരഞ്ഞു നിങ്ങളെ തന്നെ വിളിക്കുകയായിരുന്നു അവര്‍..” 
രിസിപ്റേന്‍ ലെ പരിജയമുള്ള കുട്ടി പറയുന്നത് കേള്ക്കാ തെ അയാള്‍ നടന്നു..
“തന്നെ മനസിലയിട്ടുണ്ടാകില്ല ..”എന്നാ സംശയത്തോട അയാള്‍ car വരെ അവരെ അനുഗമിച്ചു
“എറണാകുളം മഹാരാജാസ് “ car ല്‍ കയറി അവള്‍ പറഞ്ഞു .
car മുന്‍പോട്ടു നിങ്ങി ,ദുരേക്ക് നിങ്ങി... അകലെ ഒരു കറുത്ത പൊട്ടുപോലെ paramount hotel നു മുന്നില്‍ നിന്ന്നു car നിങ്ങി മറഞ്ഞു ..
car ന്‍റെ ഉള്ളില്‍ മറ്റു സംസാരങ്ങള്‍ ഒന്നും ഉണ്ടായില്ല.പിന്നിലെ സീറ്റ്‌ല്‍ പുറത്തേക്കു നോക്കിയിരിക്കുന്ന അവളോട്‌ പറയാന്‍ ന്യായികരണത്തിന്റെ വാക്കുകള്‍ കിട്ടാതെ അയാള്‍ വിഷമിച്ചു.പിന്നെടയാല്‍ ഓര്‍ത്തത്‌ കറുത്ത കണ്ണടയും നീട്ടി വളര്‍ത്തിയ മുടിയും ഇറുകിയ ബനിയനും പാന്‍സും ധരിച്ചു പാതിതഴ്ത്തിയ ജനാലക്കരികില്‍ ഇരുന്ന് സിഗരെട്റ്റ് വലിക്കുന്ന മകനെ ക്കുറിച്ചാണ്.
a/c യിട്ടിരിക്കുന്ന car ല്‍ ഇരുന്നു സിഗരെറ്റ്‌ വലിക്കുന്നതിണോ,ഗ്ലാസ് താഴ്ത്തി യിടുന്നതിനോ അവനോടു എതിര്‍പ്പ് പറയാതിരിക്കാന്‍ തോന്നിയ വികരമാണോ വാത്സല്യം... ?
അയാള്‍ സംശയിച്ചു ....
car  എറണാകുളം എത്തി ,ദുരെ മഹാരാജാസിന്റെ ഗേറ്റ് കണ്ടപ്പോള്‍ തന്നെ അയാളുടെ ചങ്കിടിപ്പ് കുടി.പ്രവര്‍ത്തി ദിവസം അല്ലാതിരുന്നിട്ടും ഗേറ്റ് തുറന്നു കിടന്നിരുന്നു, car അകത്തു കയറി മുന്നോട്ടു നിങ്ങി ...
അവിടെ ആ പഴയ പേരറിയാത്ത മരത്തിനു ചുവട്ടിലെത്തിയപ്പോള്‍ പിന്നില്‍ നിന്ന് രമ പറഞ്ഞു .
“stop”
വണ്ടി നിര്‍ത്തി അവന്‍ പുറത്തിറങ്ങി. കണ്ണട കുറച്ചു മുകളിലേക്ക് കയറ്റി വച്ച് പായാന്‍ പറഞ്ഞു..
mom your old campus..? and the same old tree …,is nt it .. ?”
രമ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.അയാള്‍ക്ക് അവിടുന്ന് ഓടി രക്ഷപെടാനാണ് തോന്നിയത്.
രമ പറഞ്ഞു..
,that all happened and ended hear… “
ഉരുകി ,ഉരുകി ഇല്ലാതാവുന്ന പോലെ പോല്ലികൊണ്ടിരുന്ന അയാളുടെ നെഞ്ഞിലേക്ക് വെള്ളിടി പോലെ അവള്‍ യിതുടെ പറഞ്ഞു..
dear, this man.. This…, this is your father ….”
ചുണ്ടില്‍ എരിയുന്ന സിഗരെട്ട് എടുത്തു നിലത്തിട്ടു അമ്മയുടെത് പോലെ തിളങ്ങുന്ന കണ്ണിലെ അമ്പരപ്പ് കണ്ണട കൊണ്ട് മറച്ചു ആ പായാന്‍ പറഞ്ഞു...
oh .okay..So this was that gene that pulled back me from all my favorites….”
ഒന്നുമല്ലാതായി അലിഞ്ഞു തിരുന്ന അയാളോടായ് അവള്‍ പറഞ്ഞു
come on ,drop us in the airport, we  need to leave..”
തിരിച്ചു എന്തോ പറയാന്‍ ഭാവിക്കുന്ന അവന്റെ മുന്നില്‍ നിന്നും മകന്റെ കൈ പിടിച്ചു നടന്നു അകന്നു അവള്‍ car നു അകത്തു കയറി വാതില്‍ അടച്ചു .
ചുഡേറ്റ് ആവിയായി ഭുമിയില്‍ നിന്ന് അകന്നു മേഖത്തില്‍ ഒളിച്ചു പിന്നെഒരിക്കല്‍ വീണ്ടും മഴയായ് ഭുമിയിലെക്ക് വരേണ്ടി വന്ന മഴത്തുള്ളിയുടെ ജാള്യതയോടെ അയാള്‍ car നു അടുത്തേക്ക് നീങ്ങി.

അനന്തകൃഷ്ണന്‍

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...