നിങ്ങളോടൊപ്പം ഒരു മെഴുകുതിരി എടുക്കാൻ ഓർക്കുക,
ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും.
നിങ്ങളോടൊപ്പം ഒരു തീപ്പെട്ടി എടുക്കാൻ ഓർക്കുക,
ആത്മാക്കളുടെ ശബ്ദകോലാഹലങ്ങളും പിറുപിറക്കലുകളും നിങ്ങളുടെ മെഴുകുതിരി അണച്ചേക്കാം.
നിങ്ങളോടൊപ്പം ഒരു ഷവ്വൽ എടുക്കാൻ ഓർക്കുക,
ഭൂതകാലത്തിന്റെ പൊടികളും ഇന്നിന്റെ പച്ചിലകളും കൊണ്ട് ശവക്കുഴി മൂടിയിരിക്കയായിരിക്കും.
നിങ്ങളോടൊപ്പം ഒരു കത്തി എടുക്കാൻ ഓർക്കുക,
മൂർച്ചയുള്ള എന്തെങ്കിലും നിങ്ങളുടെ ജോലി സുഗമമാക്കും.
ശവക്കല്ലറ വ്യക്തമായി വായിക്കാൻ ഓർമ്മിക്കുക,
ഏകാന്തമായി ഉറങ്ങുന്ന ആത്മാക്കളെ ഉണർത്തുകയാണെങ്കിൽ ക്ഷമിച്ചേക്കില്ല.
ശവക്കുഴി വൃത്തിയായി തോണ്ടുക,
അവളുടെ ഇടത് നെഞ്ചു കണ്ടെത്താൻ ഓർമ്മിക്കുക,
നിങ്ങളുടെ കത്തി അവളുടെ ഇടത് നെഞ്ചിലേക്ക് കുത്തുക.
നിങ്ങൾക്ക് അവളുടെ ഹൃദയം അവിടെ കണ്ടെത്താനാവും,
തുറക്കാൻ മടിക്കരുത്, അതിൽ ഇപ്പോഴും നിങ്ങളുടെ പേര് ഉണ്ടാകും!
No comments:
Post a Comment