Sunday, March 17, 2019

ഓർമ്മപ്പാറ്റകൾ


മരങ്ങളുടെ തുഞ്ചണി പോക്കത്തിനും മുകളിൽ ആയി കാണുന്ന ആകാശത്തിന്റെ  പാതിയോളം ഉയരത്തിൽ , മേഖങ്ങളുടെ മറപറ്റി നേരിയ ഒരു നിഴൽ പോലെ മലനിരകൾ എനിക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നു, ഞാൻ പോകുന്നിടങ്ങളിൽ എല്ലാം. മലനിരകൾ ഒരിക്കലും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഇടങ്ങളിൽ പോലും പണ്ടെന്നോ കണ്ടു ശീലിച്ച ഈ മലനിരകൾ കാട്ടിത്തരുന്ന എന്റെ മനകണ്ണിന്റെ ഓർമ.
ഒരു തരത്തിൽ എന്റെ ഓർമ്മകൾ തന്നെ ആണ് ആ മലനിരകൾ.
ആ മലനിരകളിൽ നേരിയ വെളുത്ത പുക പോലെ മഞ്ഞുയരുന്നു. വെളുത്ത പാടപോലെ നിരുറവകൾ.പുൽനാമ്പുകളുടെ ചോട് പിടിച്ചു മലയിറങ്ങി വരുന്ന എന്റെ അച്ഛൻ.  ഇരുട്ട് വീണാൽ അങ്ങിങ്ങായി തെളിയുന്ന വിളക്കുകൾ , കാറ്റിൽ അവ ഉലയുന്നത് , എല്ലാം എനിക്ക് കാണാൻ കഴിയുന്നു, മൗനമായി.
    മണൽക്കുനകൾക്ക് നടുവിൽ ശ്വാസമടപ്പിക്കുന്ന കറുത്ത കറ പിടിച്ച പുകത്തുപ്പുന്ന കുഴലുകൾക്ക് നടുവിലെ ചില്ലുകൂട് മുറിക്കുള്ളിൽ ഇരുന്നപ്പോൾ അവിചാരിതം ആയിട്ടാണ് വെളുത്ത ഒരു പ്രാവ് ചിറകടിച്ചു പറന്ന് പോകുന്നത് കണ്ടത് . ജനൽച്ചില്ലകളിൽ ചിറകടിച്ചു കുറുകി അത് പറന്ന് പോയി. ദൂരെ മരീചിക പോലെ കാണാവുന്ന എപ്പോഴും മഴയിഴകളും കുഴമഞ്ഞും നിറഞ്ഞ എന്റെ ഓർമകളുടെ മലനിരകളിലേക്ക് അത് പറന്ന് പോയി.
മരുപ്പരപ്പിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞ വെള്ളരിപ്രാവിന്റെ കുറുകൽ എന്നെ എത്തിച്ചത് എവിടേക്ക് ആണ്.
മാസങ്ങൾ നീണ്ട വേനൽ അവധികൾക്ക് ശേഷം മടങ്ങിയെത്താറുള്ള കയറ്റം കിട്ടിയ ക്ലാസ് മുറികളിൽ നിറഞ്ഞുനിന്നിരുന്ന പ്രാവിൻതൂവലുകൾക്കും കുറുകലുകൾക്കും, കാട്ടങ്ങൾക്കും അവനിറക്കുന്ന മണത്തിനും നടുവിലേക്കോ ? ഓർമ്മകൾ മുറിഞ്ഞുപോയ അവദിക്കാലങ്ങളിൽ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളുടെ അർദ്രതകളില്ലെക്കോ ?ഒരിക്കലും മടങ്ങിപ്പോകാൻ ആവാത്ത വിധം ഓർമകളുടെ ഒറ്റത്തുരുത്തിൽ തനിച്ചാക്കപ്പെട്ട ആ പഴയ ബാലന്റെ അപഹർഷതകളിലേക്കോ ?
കാലത്തിന്റെ പുഴയൊഴുക്കങ്ങളിൽ സ്നേഹത്തിന്റെ വള്ളരിപ്രാവിൻ കുറുകലുകൾ ഇലഞ്ഞിപ്പുമാലകൾ കോർക്കുന്നു. കാണാത്ത കോണുകളിൽ കളിമാടങ്ങൾ തീർക്കുന്നു.കഞ്ഞിയും കറിയും കളിക്കുന്നു. തേഞ്ഞുതിർന്ന ചക്രങ്ങളിൽ ആനകളിക്കുന്നു. കാലം നഷ്ടപ്പെടുത്തിയ നിഷ്കളങ്കതകളുടെ ഓർമ്മകൾ അതിരുതിരിച്ചിട്ട മനസിന്റെ മതിലുകൾ കാർന്നുതിന്നുന്നു, തുടക്കവും അവസാനവും തെളിവായി എഴുതിയ കടലാസുകഷണങ്ങൾ കരളുന്ന എന്റെ ഓർമ്മപ്പാറ്റകൾ.
അനന്തകൃഷ്ണൻ.

Sunday, January 13, 2019

കൽപ്പടവുകൾ


ധർമസ്ഥലിയിലെ മലമുകളിൽ ഉള്ള ക്ഷേത്രത്തെപ്പറ്റി ഗൗതമനോട് പറഞ്ഞത് ഗിതയാണ് ഒരിക്കൽ.
"പാറക്കെട്ടുകൾ കീറിയുണ്ടാക്കിയ കൽപ്പടവുകൾ കയറിപ്പോകുമ്പോൾ വശങ്ങളിലെ കൽമണ്ഡപങ്ങളോട് ചേർന്നുള്ള കുളങ്ങളിൽ ആമ്പൽപ്പുക്കൾ കാണാം",അവൾ അവനോട് പറഞ്ഞു. അങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായി കേൾക്കുന്ന ലാഘവത്തോടെ അന്ന് അവൻ കേട്ടിരുന്നു.
കൽപ്പടവുകൾ പാതികയറി കാഷായ വേഷത്തിൽ പൊതിഞ്ഞിരുന്നു ഭിക്ഷാടകനായി സരസ്വതിയെ അവസാനമായി കണ്ട പകലിനെക്കുറിച്ച് അവൻ അവളോട് പറഞ്ഞില്ല.
വർഷങ്ങൾ കടന്ന് പോയിരിക്കുന്നു , വാക്കുകൾ മുറിഞ്ഞു പോയിരിക്കുന്നു.
ഉടുത്തുമങ്ങിയിട്ടില്ലാത്ത അമ്മയുടെ പഴയ സാരികളുടെയും പുസ്തകങ്ങളുടെയും സാനിധ്യംകൊണ്ടു മാത്രം തന്റേത് എന്ന് തോന്നിപ്പിക്കുന്ന മുറിയിൽ സ്വയം തടവിൽ കഴിഞ്ഞിരുന്നകാലത്ത് തന്റെ സന്ധ്യകൾക്ക് ചന്ദനത്തിന്റെ മണവും തണുപ്പും നൽകിയ സരസ്വതിയെപ്പറ്റി ഗൗതമൻ ഒരിക്കൽ ഗിതയോട് പറഞ്ഞിരുന്നു.
"പ്രിയതമയുടെ ജഡത്തിന്റെ അരികിലിരുന്ന് സഞ്ചിവനിരാഗം പാടി അവളെ ജീവിതത്തിലേക്കു മടക്കി വിളിച്ച ജയദേവന്റെ കഥയിലേത് പോലെ ,അവളെ ജിവിതത്തിലേക്ക് വിളിക്കാത്തത് എന്തേ ?"
ഗീത ചോദിച്ചു.
ഗൗതമന് അത്ഭുദം ആണ് തോന്നിയത്.
"എത്രയേറെ നിറക്കൂട്ടുകൾ ആണ് ഒരു സ്ത്രീയുടെ മനസ്സിൽ, എത്രയെത്ര ചായങ്ങൾ ,അവയിൽ വിരൽമുക്കി എത്രയെത്ര ചിത്രങ്ങൾ ആണ് അവർക്ക് വരയ്ക്കാൻ സാധിക്കുന്നത് ?"ഗൗതമൻ അത്ഭുതപ്പെട്ടു..
ഇല്ല ഞാൻ അവളെ ജീവിതത്തിലേക്ക് വിളിച്ചില്ല. എനിക്ക് സഞ്ചിവനിരാഗം വശമുണ്ടായിരുന്നില്ല.എന്റെ മുറിയുടെ ജനലിലൂടെ നോക്കിയാൽ കാണാവുന്നത്ര ഉയരം കുറഞ്ഞ കറുത്ത വെട്ടുകൽ മതിലിന്റെ അപ്പുറത്ത് ഉയർന്ന് നിന്നിരുന്ന നന്ദ്യാർവട്ടത്തിന്റെ പൂക്കൾ പറിക്കാൻ വീണമിട്ടുന്ന അവളുടെ വിരലുകൾ ഉയരുന്നതും കാത്തു  തള്ളിനീക്കറുള്ള പകലറുതികളിൽ ഒന്നിലും തന്നെക്കൂടി വീണമിട്ടുവാൻ പാടിപ്പിക്കുമോ എന്ന് അവൻ ചോദിച്ചില്ല. പക്ഷേ അവൾ പാടുന്ന പാട്ടുകൾ എല്ലാം അവനുവേണ്ടിയുള്ളത് ആയിരുന്നു.അവയൊരുന്നും അവനെ ഓർമിപ്പിച്ചു.
"ഈ ലോകത്തിൽ ഞാൻ തനിച്ചല്ല.."
ഒരിക്കൽ പരിസരമെല്ലാം അസാധാരണമായ നീലവെളിച്ചത്തിൽ കുളിച്ചുനിന്ന ഒരു സന്ധ്യയിൽ കൽമതിലിന്റെ ഓരത്തെ സാർപ്പത്തറയിൽ വിളക്കവച്ചു വന്ന സരസ്വതിയുടെ വീണമിട്ടുന്ന  വിരലുകളിൽ ഗൗതമൻ തൊട്ടു.
സർവ്വവിജയിയെപ്പോലെ അവൻ വിരലുകളിൽ ബലമായി അമർത്തി. ചിരാതിൽ നിന്ന് എരിയുന്ന തിരിപോലെ അവൾനിന്നുലഞ്ഞു. വേദനിച്ചെങ്കിലും അവൾകൈവലിച്ചില്ല.പക്ഷെ അവൾ ചോദിച്ചു.
"ഒരുപാട് അടുത്താൽ വേദനിക്കേണ്ടിവരും എന്ന് ഓര്മിപ്പിക്കയാണോ?".
സംഗീതം കേട്ടാൽ തലകറങ്ങുന്ന ഒരു വ്യവസായിയുടെ പിൻപറ്റി മരിച്ചു മൂടിയ അവളുടെ വീണയും ആയി പടിയിറങ്ങി പോകുന്ന സരസ്വതിയെ കറുത്തകൽക്കെട്ടിന്റെ മറപറ്റി അവൻ നോക്കി നിന്നു.വെളിച്ചം നിറഞ്ഞ ലോകത്ത് നിന്നും പുറത്താക്കപ്പെട്ടു എന്ന് അവൻ മനസിലാക്കിയത് അന്ന് ആണ്.
ധർമസ്ഥലിയിലെ മലമുകളിലെ ക്ഷേത്രത്തിൽ വച്ചു വിവാഹം നടക്കവേ കൾപ്പടവുകൾ പാതികയറി കാഷായത്തിൽ മൂടി ഗൗതമൻ ഇരുന്നു. വർഷങ്ങൾ പഴക്കമുള്ള നാണയത്തുട്ട് എറിഞ്ഞിട്ട് അവർ അവനെ കടന്ന് പോയി.വർഷങ്ങൾ കടന്ന് അവനിൽ എത്തിയ ആ നാണയത്തുട്ട് അവൻ സുക്ഷിച്ചു വച്ചു.
ഇന്നിതാ ഗൗതമൻ വീണ്ടും എത്തിയിരിക്കുന്നു  ധർമസ്ഥലിയുടെ അടിവാരത്തിൽ , കൽപ്പടവുകൾക്ക് മുന്നിൽ.
ഗീത പറഞ്ഞു..
"ഈ കൽപ്പടവുകൾ കാലത്തിന്റെ  കോട്ടയാണ്, നമുക്കിത്തിന്റെ മറുപുറത്തേക്ക് പോകാം?"
ഗൗതമൻ പറഞ്ഞു..
"ഈ കൽപ്പടവുകൾ എനിക്കുള്ള മെത്തയാണ്‌, നിത്യതയിലേക്കുള്ള ഉറക്കത്തിനുള്ള മെത്ത."
അവർ കൈകോർത്തു കൽപ്പടവുകൾ കയറാൻ തുടങ്ങി.
ഗൗതമൻ മനസ്സിൽ  എണ്ണാൻ തുടങ്ങി.
"ഒന്ന് ... രണ്ട്... മൂന്ന്...ഇന്നലെ ...ഇന്ന്... നാളെ...ജന്മാന്തരങ്ങൾ"
കൽപ്പടവിന്റെ പാതിയിൽ അവരുടെ കയ്യിൽ നിന്ന് വീണ ആ പഴയ നാണയതുട്ട് താഴേക്ക് പടികൾ ഒരൊന്ന് ആയി ഇറങ്ങി...
"ജന്മാന്തരങ്ങൾ... നാളെ... ഇന്ന്... ഇന്നലെ.. മൂന്ന്...രണ്ട്... ഒന്ന്"
അനന്തകൃഷ്ണൻ.


Monday, July 30, 2018

അജ്ഞാതന്റെ ഒരിക്കലും ഉയരാത്ത സ്മാരകം.


വീതി കൂടിയ ഈ പുഴയുടെ വക്കിൽ ഇരിക്കുമ്പോൾ ആണ് തിരിച്ചറിയുന്നത് പുഴയിൽ പെയ്യുന്ന മഴക്ക് ശബ്ദം കുറവാണ്. വയലിന്റെ വക്കിൽ നിന്ന് കാണുന്ന മഴയേക്കാൾ ശബ്ദം കുറവ്.സത്യത്തിൽ മഴ നിശ്ശബ്ദയാണല്ലോ, ഹാർഷാരവങ്ങളോട്കൂടി സ്വികരിക്കപ്പെടുമ്പോൾ ആണ് മഴക്ക് ശബ്ദം ഉണ്ടാകുന്നത്, സ്വികരിക്കപ്പെടുന്നതിന്റെ ശബ്ദം . എന്നാൽ  പുഴക്കരയിലെ മഴയുടെ നിശബ്ദത ഒരു തിരസ്കരണം ആണ്, പുഴ ഒരിക്കലും മഴയെ സ്വീകരിച്ചില്ല, വെറുത്തതും ഇല്ല.
കഥയിലെ നായകൻ കറിയ വള്ളക്കടത്ത് കാരൻ ആണ്.പുഴയുടെ രണ്ടു കരകളിൽ ആയി കിടക്കുന്ന ആളുകളെ തമ്മിൽ ബന്ധിക്കുന്ന കടത്ത്കാരൻ. കലാഭേദങ്ങളിൽ കാലങ്ങിയും തെളിഞ്ഞും ഒഴുകുന്ന ആറിന് കുറുകെയും അരിക്കുകളിലൂടെയും നാട്ടുകാരെ ലക്ഷ്യങ്ങളിലേക്ക് കറിയ എത്തിച്ചുപോന്നു , അതിൽ നിന്ന് കിട്ടുന്ന പാരിദോഷികങ്ങളിൽ അവന്റെ കുടുംബവും പുലർന്നു പൊന്നു.
എത്ര വൈകിയാലും കറിയ കടത്ത് പുരയിൽ കാണും. ഇടക്ക് പൊരേൽ പോയി കഞ്ഞി കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക ആണെങ്കിൽ കൂടി ആരേലും വിളിച്ചാൽ കറിയ ഓടി വരും. എന്നാൽ വന്ന് വിളിച്ചവർ പ്രിയപ്പെട്ടവർ അല്ല എങ്കിൽ കറിയ ഒന്ന് അമന്തിക്കും ,ഒന്ന് ചൊറിയും മധുരമായി തന്നെ. ആണ്ടിൽ ഒരിക്കെ ആറാനയെയും ഒഴുക്കി തൊറാന വെള്ളം വരുമ്പോ നാട്ടിലെ പ്രമാണിമാർക്കൊന്നും കറിയ വള്ളം കൊടുക്കില്ല, ഇഷ്ടപ്പെട്ട ചില ആളോൾക്ക് മാത്രം.
ഒരു രാത്രി കറിയ തോണിത്തലപ്പിൽ മാനം നോക്കി കിടക്കുക ആയിരുന്നു. അന്നേരം ആകാശത്ത് ഒച്ചയിട്ട് ചിറക് വീശി കടന്ന് പോകുന്ന വവ്വാൽ കൂട്ടം കറിയ കണ്ടു.കറിയ ഓർത്തു  'പടിഞ്ഞാട്ട്  പ്ലാപ്പിളി തോട്ടത്തിലെ കാവിലെ വലിയ പടുമരത്തിലും അക്കരെ വലിയ ആഞ്ഞിലിത്തലപ്പിലും താമസിക്കുന്ന വവ്വാല്ക്കുട്ടം ആണ്, അവറ്റോൾക്ക് അക്കാരേം ഇക്കാരേം പോകാൻ എന്റെ ആവശ്യം ഇല്ല!'.കറിയ ഒന്ന് ചിരിച്ചു, ഓളത്തിന്റെ താളത്തിൽ അയാൾ ഒന്ന് മയങ്ങി. ഉറക്കത്തിൽ കറിയ ഒരു സ്വപ്നം കണ്ടു, 'പടിഞ്ഞാട്ട് പ്ലാപ്പിളി പറമ്പിലെ കാവിലെ പടുമരത്തിന്റെ തലക്കൽ കാറ്റ് പിടിക്കുന്നു, ആടി ഉലയുന്ന മരത്തലപ്പിൽ നിന്നും ചിറകടിച്ചു യുദ്ധം ചെയ്തു പറന്ന് പോകുന്ന വവ്വാൽ കൂട്ടം, വലിയ ഒച്ചയോടുകൂടി കടപുഴകി വീഴുന്ന മരം, മരത്തിൽ പടർന്ന് കയറിയിരുന്ന വള്ളിപ്പടർപ്പ് കൾക്ക് ഇടയിപ്പെട്ടു പറക്കാൻ കഴിയാതെ കുടുങ്ങി മരത്തിന്റെ ഇടയിൽപ്പെട്ടു ചത്ത് പോകുന്ന ഒറ്റപ്പെട്ട വവ്വാലുകൾ.പുഴക്കരയിൽ നിന്ന് ഓടി വീണുകിടക്കുന്ന റബർ കരിയിലയും ചുള്ളിക്കമ്പുകളും ചവിട്ടി അരച്ച് ഓടിച്ചെല്ലുന്ന കറിയ കാണുന്നത് കടപുഴകി വീണ കാവിലെ വന്മരത്തിന്റെ വേരു പൊന്തിപൊന്ന കുഴിയിൽ ഇരുന്നു ചൂണ്ട ഇടുന്ന തന്റെ അപ്പനെ ആണ്!' കറിയ ഞെട്ടി എഴുന്നേറ്റു , അപ്പാ എന്ന് വിളിച്ചു കറിയ കരയാൻ തുടങ്ങി. കറിയയുടെ കരച്ചിലിന്റെ താളത്തിൽ വള്ളം മെല്ലെ ഇളക്കാൻ തുടങ്ങി. തോണിയുടെ  ഇളക്കത്തിൽ ഉലയുന്ന ചന്ദ്രബിംബത്തിനോടൊപ്പം കറിയ തന്റെ മുഖവും കണ്ടു, എന്തെന്നില്ലാത്ത ഒരു വിഷമം കറിയ യെ വീണ്ടും വീണ്ടും കരയിച്ചു. ആ കരച്ചിലിന്റെ താളത്തിൽ വള്ളം വീണ്ടും ഉലയാൻ തുടങ്ങി. പുഴയരികിലെ  മിന്നാമിന്നി കുടുകൾ അയാളെ ആശ്വസിപ്പിക്കാൻ എന്നപോലെ മിന്നാൽ തുടങ്ങി. എന്നാൽ അപ്പോൾ പുഴയുടെ ഇക്കരെ പറമ്പിന്റെ അങ്ങേ ഓരത്ത് തമസിക്കുന്ന പാസ്റ്റർ അപ്പന്റെ വീട്ടിൽ നിന്നും ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടു, പാസ്റ്റർ അപ്പനും രണ്ടു പെങ്ങന്മാരും ആണ് അവിടെ താമാസം, അവരുടെ പ്രാർഥനയുടെ മുരളിച്ചകളും അലറലുകളും അവൻ നേരത്തെയും കേൾക്കാറുള്ളത് കൊണ്ട് അവന് അത് പുതുമ ആയിതോന്നി ഇല്ല, പക്ഷെ ഇത്തവണ അത് അങ്ങനെ ആയിരുന്നില്ല, പാസ്റ്റർ അപ്പൻ കർത്തവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു, പിന്നീട് അങ്ങോട്ടുള്ള കറിയയുടെ ദിവസപ്പാതികൾ കറിയ കർമ്മനിരതൻ ആയി, അവന്റെ ഉള്ളിൽ നിറഞ്ഞ കാരണമില്ലാത്ത വിഷമങ്ങളെ ഒതുക്കി വച്ച് അവൻ ആ കുടുംബത്തിന്റെ വിഷമങ്ങൾ അക്കരക്കും സന്ത്വനങ്ങൾ ഇക്കരക്കും കടത്തുന്ന കണ്ണി ആയി മാറി. അക്കരെ നിന്നും ബന്ധുക്കളെയും സഹവിശ്വാസിമാരെയും  വാളക പള്ളിയില്നിന്നും പുരോഹിതന്മാരെയും കൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്ത് പൊന്നു. കറിയ ക്ക് വിശന്നില്ല , കാരണം അറിയാത്ത സങ്കടം കറിയ യെ പിന്നെ അലട്ടിയില്ല. കറിയ തോണിറ്റകുഴഞ്ഞുകൊണ്ടിരുന്നു. ഒരു മരണം അനാഥാർ ആക്കിയ ആ രണ്ടു സഹോദരിമാരുടെ സങ്കടം അവൻ സ്വന്തം സങ്കടമോ കടമയോ ആയിക്കണ്ട്  പ്രത്യുപകാരം പ്രദക്ഷിക്കാതെ സഹായിച്ചു.ഒരു രാത്രിയുടെ അവസാനം വരേയ്ക്കും ഇടതടവില്ലാത്ത തോണിയാത്രകൾ തുടർന്ന്. വെളുമ്പൻ ഇടിയും ചീറി നിൽക്കുന്ന മഴയും ഉള്ള ഒരു നനഞ്ഞ പകൽ ആയിരുന്നു പിറ്റെന്നത്തേത്.  ശവം വാളകപ്പള്ളിയിൽ അടക്കാൻ കൊണ്ടുപോകാൻ  സഹോദരിമാരും വിശ്വാസികളും  വിലാപയാത്രയായി എത്തി. കറിയ തയാർ ആയി ഇരിക്കുക ആയിരുന്നു.കാറിയേടെ വള്ളത്തിൽ സഹോദരിമാരും പാസ്റ്റർ അപ്പന്റെ ശവവും കയറി. ചിറി ചിറി നിൽക്കുന്ന മഴയിൽ കലങ്ങി വരുന്ന പുഴയുടെ ഓരം പിടിച്ച് കറിയ വള്ളം തുഴഞ്ഞു. നീളൻ മുളം കഴ മണൽ നിലങ്ങളിയിൽ കുത്തി ഊന്നി വള്ളം മുന്നോട്ട് നീക്കി കൊണ്ട് ഇരുന്നു. കലങ്ങിയ കണ്ണുകളും ആയി സഹോദരിമാർ വള്ളത്തിൽ ഇരുന്നു പാസ്റ്റർ അപ്പന്റെ ചേതന അറ്റ ശരീരവും കറിയയുടെ തുഴച്ചിലും മാറി മാറി നോക്കിക്കൊണ്ടിരുന്നു.  ഇടത് വശം ചേർന്ന് നീങ്ങിയ വള്ളം ഓരത്ത് കിടന്ന പാഴിയും പായലും വകഞ്ഞു നീക്കി പുഴക്കുകുറുകെ തിരിയാൻ തുടങ്ങി. സഹവിശ്വാസികൾ സഞ്ചരിക്കുന്ന വള്ളങ്ങൾ കറിയയുടെ വള്ളത്തെ അനുഗമിച്ചുകൊണ്ടിരുന്നു. ഒന്നിന് പിറകെ ഒന്നായി അടുത്ത് അടുത്ത് നീങ്ങുന്ന വള്ളങ്ങൾ പുഴക്കു കുറുകെ കെട്ടിയ കറുത്ത വള്ളി പോലെ നീങ്ങി. അക്കരെ കര എത്തിയ വള്ളങ്ങൾ വാളക കരയിലേക്ക് കയറുന്ന കൈത്തൊടി ലേക്ക് തിരിഞ്ഞു.കൈത്തൊടിൽ നിറയെ കളിമണ്ണാണ്. നിറയെ കളിമണ്ണുമായി ഒരുപറ്റം വള്ളങ്ങൾ കൈത്തോടിൽ നിന്ന് പുഴയിലേക്ക് ഇറങ്ങി വന്നു കൊണ്ടിരുന്നു. നിറഞ്ഞ കണ്ണും ഉറക്കം കളഞ്ഞ ക്ഷിണവും ആയി വള്ളം തുഴഞ്ഞ കറിയ ഒരു കൂട്ടി ഇടി ഒഴിവാക്കാൻ തന്റെ നീളം ഏറിയ കഴ എതിരെ വന്ന വള്ള ത്തിലെ കളിമൺ കൂനയിൽ കുത്തി, വള്ളങ്ങൾ കൂട്ടി മുട്ടുന്നത് ഒഴിവായി എങ്കിലും കളിമണ്ണിൽ ഉറഞ്ഞ തന്റെ കഴ തിരിച്ചു ഊരി എടുക്കാൻ കറിയ ക്ക് ആയില്ല. കറിയ യും സഹോദരിമാരും പാസ്റ്റർ അപ്പനും കുലുങ്ങി, കറിയ ശക്തമായി വലിച്ചു വലിച്ചത്തിന്റെ ആയത്തിൽ കറിയയുടെ വള്ളം മുങ്ങിപ്പോയി.പാസ്റ്റർ അപ്പന്റെ ശവത്തിന് ഒപ്പം സഹോദരിമാരും കറിയ തന്നെയും വള്ളത്തിന്റെ അടിയിൽ പെട്ടുപോയി , ഒരുമിച്ചു മുങ്ങിയ സഹവിശ്വാസികളിൽ ചിലർ പാസ്റ്റർ അപ്പന്റെ ശവം പൊക്കി എടുത്തു. കറിയ തന്റെ വള്ളം വലിച്ചു കരയിൽ അടുപ്പിച്ചുവച്ചു. സഹോദരിമാരെ തിരയാൻ കറിയ വീണ്ടും വെള്ളത്തിലേക്ക് ചാടി, പാസ്റ്റർ അപ്പന്റെ ശവം കണ്ടുകിട്ടിയ സന്തോഷത്തിൽ സഹവിശ്വാസികൾ ഒരുമിച്ചു പാടാൻ തുടങ്ങി "സഹോദരിമാർ പോയാൽ എന്താ, നമുക്കു നമ്മടെ ശവം കിട്ടിയല്ലോ, നമ്മുടെ ശവം കിട്ടിയല്ലോ, കിട്ടിയല്ലോ!", അവർ ശവം അടക്കാൻ വാളകപ്പള്ളിയിലേക്ക് പോയി.
കയത്തിൽ മങ്ങിപ്പോയ സഹോദരിമാരെ കറിയ ഒറ്റക്ക് തിരഞ്ഞു. പക്ഷേ കണ്ടുകിട്ടി ഇല്ല. ചിറി പെയ്യുന്ന മഴയിൽ നനഞ്ഞു കറിയ കരക്ക് ഇരുന്ന് കരയാൻ തുടങ്ങി. എന്തെന്ന് ഇല്ലാതെ ഉള്ളിൽ നിറഞ്ഞ വേദന എന്തിന് വേണ്ടി ആയിരുന്നു എന്ന് കറിയ ക്ക് അപ്പോൾ മനസിലായി. പുഴയൊരത്തേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലയിലെ നഞ്ചിൻ കായ കറിയ പറിച്ചു തിന്നു.തൊണ്ടയിലെയും  വയറിലെയും തോലുപൊള്ളിച്ചു നെഞ്ചിൻ കായയുടെ നീര് അയാളുടെ വയറ്റിലേക്ക് ഇറങ്ങി പോയി. അന്നേരം ആവഴി ശവം അടക്കുകഴിഞ്ഞു വന്ന സഹവിശ്വാസികളിൽ ചിലർ കറിയയുടെ നേരെ വിരൽചുണ്ടി ,"ഇവനാണോ ഒരു കടത്ത്കാരൻ , നമ്മടെ സഹോദരിമാരേം കൊന്നേച്ചു"അവർ കയ്യിൽ കിട്ടിയത് കൊണ്ട് അയാളെ എറിയാൻ തുടങ്ങി. ഏറു സഹിക്കാൻ വയ്യാതെ കറിയ തോണിയുമായി പുഴയുടെ നടുക്കേക്കു പോയി, അക്കരെയും ഇക്കരെയും നിന്ന് വിശ്വാസികൾ കടത്തുകാരൻ കറിയ യെ കല്ലെറിഞ്ഞു. കൈയിൽ ഇരുന്ന കഴ പുഴയിൽ കുത്തി നിർത്തി കറിയ ചോരതുപ്പി വള്ളത്തിൽ വീണു മരിച്ചു. അക്കരെയും ഇക്കരെയും നിൽക്കുന്ന വിശ്വാസികളുടെ  ഏറു കൊണ്ട് കറിയ യുടെ ശവവും തോണിയും പുഴക്കു നടുവിലൂടെ ഒഴുകി പോയി. കറിയയുടെ സ്മാരകം പോലെ കുത്തി നിർത്തിയ കഴ പുഴക്കു നടുവിൽ നിന്നു.
അനന്തകൃഷ്ണൻ

Saturday, June 9, 2018

കഥ തീരുമ്പോൾ ഒരു വാനമ്പാടി പറക്കുന്നു.


 കാലങ്ങളായി സാധാരണയിൽ കൂടുതൽ വേഗത്തിൽ ഒരു കാറ്റോ മഴയോ ഉണ്ടാട്ടിട്ടില്ലാത്ത കൂമനും നരിച്ചിറുകളും ഒളിഞ്ഞിരിക്കുന്ന ഒരു ഗ്രാമം. പന വിറ്റ് കാലം പൊക്കുന്ന ചോയിമാർ അവിടെ കൂടി വരികയാണ്, ചോയിമാർ എന്നാൽ പനങ്കള്ളു ചെത്തി വീട്ടിൽ വച്ച് വിൽക്കുന്ന ഒരുകൂട്ടം ആളുകൾ ആണ് അവിടെ, പക്ഷെ ഇപ്പോൾ അവർ അദ്വാനം ഏറിയ പനങ്കള്ളു ശേഖരം അവർ നിർത്തി വരികയാണ്.കലിന് ആവശ്യക്കാർ ഇല്ലാത്ത  കൊണ്ട് അല്ല,  അദ്വാനഭയം.രാപ്പകൽ ഇല്ലാതെ നാട് മുഴുവൻ നടന്ന് കളുണ്ടാക്കുന്ന ശ്രമകരം ആയ ജോലി അവർ മതിയാക്കി,മടിയാക്കി!
അപ്പൻ അപ്പുപ്പന്മാർ ആയിട്ട് അവർക്ക് നട്ടുനനച്ചു പാക്കപ്പെടുത്തികൊടുത്ത പനമരങ്ങൾ അവർ ഇപ്പോൾ ഒരുകൂടം പരദേശികൾക്ക് വിൽക്കുന്നു.അവർ പനയും പന നിൽക്കുന്ന മണ്ണും പനയുടെ വിസ്താരത്തിൽ നേരെ മുകളിലേക്കുള്ള അകാശവും വിലക്ക് വാങ്ങാൻ തുടങ്ങി.കൈ അകലത്തിൽ പനമരങ്ങൾ നിറഞ്ഞ നാട്ടിലെ ഒരോ പനമരവും അതിരിക്കുന്ന മണ്ണും അതിന് മിതേയുള്ള ആകാശവും അങ്ങിനെ പരദേശികൾ സ്വന്തം ആക്കാൻ തുടങ്ങി.നാടിനെ ,പാരമ്പര്യത്തെ ,മണ്ണിനെ ആകാശത്തെ വിൽക്കുന്ന ചോയിമാർ എന്താണ് വിൽക്കുന്നത് എന്ന് മറക്കാൻ തുടങ്ങി.വന്ന് വന്ന് കളുണ്ടാക്കുക എന്ന അവരുടെ കുലതൊഴിൽ തന്നെ മറക്കാൻ തുടങ്ങി.
പക്ഷേ ഒരുനാൾ മാറാല തുക്കുക ആയിരുന്ന ചോയിയുടെ ഭാര്യയുടെ വിരൽ അവർ പണ്ട് കള്ളു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന കത്തിതട്ടി മുറിഞ്ഞു.അത് ആയിരുന്നു തുടക്കം.വരാൻ ഇരിക്കുന്ന വലിയ ചാരത്തിന്റെ കൂനക്ക് കാരണം ആകാൻ പോന്ന തീ അവിടെ തെളിയുക ആയിരുന്നു.അവസാന പനയും വിറ്റകാശുമായി വീട്ടിൽ വന്ന് കേറിയ ചോയികണ്ടത് വിരൽ മുറിഞ്ഞു നിൽക്കാതെ ഒഴുകുന്ന ചോരയും ആയി നിൽക്കുന്ന ഭാര്യയെ ആണ്. പനനങ്കിന്റെ പൊരികൊണ്ടു മുറിവ് പൊതിഞ്ഞു വെള്ളം കൊടുക്കാൻ പാത്രം തിരഞ്ഞ ചോയി കണ്ടത് പാത്രങ്ങളിൽ മലം വീണ് കിടക്കുന്നതാണ്. മുറികെട്ടാൻ ഒരു നുള്ള് തുണിക്കായി അഴകളിൽ നോക്കിയപ്പോൾ ഉപ്പാന്കാക്കകളുടെ കരിങ്കട്ടം വീണ് നാറിയ തുണിക്കെട്ടു കൾ കണ്ടു.അതേ തുടർന്ന് അപ്പുറവും ഇപ്പുറവും ഉള്ള ചോയിമാരുടെ വീടുകളിൽ നിന്നും സമാന തോതിൽ ഉള്ള കരച്ചിലുകൾ കേട്ടു തുടങ്ങി.കരച്ചിലുകൾ നിലവിളികൾ ആയും നിലവിളികൾ അലമുറകൾ ആയും മാറാൻ തുടങ്ങി.
ചോയിമാരുടെ സ്വന്തം അല്ലാണ്ട് ആയിമാറികഴിഞ്ഞ പനമരതതലപ്പുകൾ തീ പിടിച്ചു ആളാൻ തുടങ്ങി.തിയിൽ നീന്ന് ആളി പടർന്ന പന മരങ്ങൾ പലതും കടയൊടിഞ്ഞു നിലം പൊത്താൻ തുടങ്ങി. ഓരോന്നായി  തീകത്തി തുടങ്ങിയ പനമരതതലപ്പുകളിൽ കാറ്റ് പിടിക്കുമ്പോൾ മറ്റൊന്നിലേക്ക് അതിൽ നിന്ന് അടുത്തതിലേക്ക് എന്ന പോലെ തീ ഓടിക്കളിക്കാൻ തുടങ്ങി.
ചോയിമാർ എല്ലാം കത്തി അമരുന്ന പനമരച്ചുടിലും ഭയത്തിലും നീറാൻ തുടങ്ങി.പനവാങ്ങിയിരുന്ന പരദേശികൾ പലരും ഇതിനോടകം നാട് വിടാൻ തുടങ്ങി.നാടുമുടിക്കാൻ എല്ലാവരേം പട്ടിണിക്കിട്ട് കൊല്ലാൻ ചാവ് വളം കിട്ടിയ മണ്ണ് സ്വന്തം ആക്കാൻ ഓടിപ്പോയ പരദേശികൾ ചെയ്ത വേല ആയി ആണ് അവർ മനസിലാക്കിയത്.
എന്നാൽ ഇത്രയും നാൾആയി വശം തളർന്ന് മുഖം കൊടിയ മുത്തചോയിയുടെ അമ്മ അവർക്ക് സത്യം പറഞ്ഞു കൊടുത്തു.
"കള്ളിന്റെ മണം ഇഷ്ടപ്പെട്ടിരുന്ന ,വിശർപ്പിന്റെ ഒഴുക്ക് കാണാൻ ഇഷ്ടപ്പെട്ട് ഇരുന്ന പരമ മൂപ്പൻ കരിങ്കുട്ടി ചാത്തന്റെ കോപക്കളി യാണ്"!
ആദ്യം ഒന്ന് മടിച്ചെങ്കിലും ഓരോ ചോയിമാരുടെയും ഉള്ളിൽ ഇരുന്ന് കാർന്നോന്മാർ പറയാൻ തുടങ്ങി "നാമ്പെടാ ..., നാമ്പെടാ...."
ചോയിമാർ അത് വിശ്വസിച്ചു ,മുത്തമ്മയുടെ ഉപദേശപ്രകാരം അക്കര കുന്നിലേക്ക് യാത്ര തിരിച്ചു. ഗ്രാമത്തിന്റെ തെക്ക് വശത്ത് ചക്രവാളത്തോളം നീണ്ടു നിൽക്കുന്ന കുന്നാണ് അക്കരകുന്ന് അക്കരക്കുന്നിന്റെ അവസാനത്തെ ചെരുവിൽ ആണ് മന്ത്രവാതിമാർ ആയ ചോയിമാർ താമസിക്കുന്നത്.പങ്കാട്ടിൽ നിന്ന് ഉയർന്ന കരിമ്പുകകൾ എന്തോ അപയത്തിന്റെ ലക്ഷണം ആയി കണ്ടു മനസിലാക്കിയ മന്ത്രവാദി ചോയിമാർ അപായ പൂജക്കായി കാത്തിരിക്കുക ആയിരുന്നു.എന്നാൽ കുട്ടത്തിൽ നിന്ന് യോഗ്യൻ എന്ന് തോന്നിയ ഒരുത്തനെയും കുട്ടി ചോയിമാർ നാടിറങ്ങി.
മന്ത്രവാദിച്ചോയി അപായ പൂജ ചെയ്തു തേക്കുനിന്നും പാടിഞ്ഞാറുനിന്നും കിഴക്ക് നിന്നും വടക്കുനിന്നും ഒരുപറ്റം കൂനൻ ഉറുമ്പുകൾ വരിവരിയായി നടന്നുവരാൻ തുടങ്ങി.ആശ്വാസം വന്ന മന്ത്രവാദിച്ചോയി ഒന്ന് ചിരിച്ചു.അത് കണ്ട് നല്ല സൂചന ആയി തോന്നിയ ചോയിമാർ എല്ലാം ചിരിച്ചു.വരിവരിയായി വന്ന കുനൻ ഉറുമ്പുകൾ ഒരു ഇരുമ്പണിയിൽ ചെന്ന് ലയിച്ചു.കരിങ്കുട്ടി ചാത്തൻ വന്ന് ലയിച്ച ഇരുമ്പണി അക്കരെ കുന്നിന്റെ മുകളിൽ നിക്ഷേപിക്കാൻ ചോയിമാർ യാത്രയായി.എന്നാൽ വഴിമധ്യേ താളംതുള്ളിയ കുതിർക്കുളമ്പടിയിൽ ആണി ചാടിപ്പോയി.വഴിയിൽ എവിടെയോ വീണുപോയ ആണി അവർ അക്കാരക്കുന്നിൽ മുഴുവൻ പരാതി നോക്കി.കൈമോശം വന്ന് പോയ ആണി അവർക്ക് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാക്കുമോ എന്ന് ഭയന്ന ചോയിമാർ ചാരക്കുമ്പാരം ആയ താഴ്‌വാരം വിട്ടു അക്കരക്കുന്നിന്റെ അപ്പുറത്തെ കരയിലേക്ക് യാത്ര തിരിച്ചു. അക്കാരക്കുന്നിന്റെ അപ്പുറത്തെ ക്കരയിൽ അവർ പുതിയ പനവിത്തുകൾ പാകി,തൈ കൾ നട്ടു അവക്ക് വെള്ളം തേവി കരിഞ്ചരം ആയ പൈതൃകം  തിരിച്ചുപിടിക്കാൻ ഉള്ള ശ്രമത്തിൽ ജീവിച്ചു പൊന്നു. എന്നാൽ കാലങ്ങൾക്കു ശേഷം മറ്റൊരു സംഭവം ഉണ്ടായി.
പ്രസവവേദന കൊണ്ടുപുളയുന്ന ഭാര്യയെയും പേറി അക്കാരാകുന്നിന്റ     താഴ്‌വരത്തിലൂടെ വരികയായിരുന്ന പ്രദേശിയുടെ കാലിൽ കരിങ്കുട്ടിചാത്തനെ ആവാഹിച്ച ആണി കയറി. പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറിയ പ്രദേശിയുടെ കാതുകളും മുക്കും കൂർത്തു വരാൻ തുടങ്ങി, തൊലിനിറം മങ്ങുകയും പിന്നിൽ മുണ്ട് തുളച്ചു വാൽ പുറത്തേക്ക് വരികയും ചെയ്തു. ഒറ്റച്ചവിട്ടിൽ ചാത്തൻ ആയി മാറിയ പരദേശി ഭാര്യയെ താഴെ ഇറക്കി വച്ച് ഒരു കുറ്റിക്കാട്ടിൽ കയറി ഒളിച്ചു.പ്രസവ വേദനയിൽക്കരയുന്ന പ്രദേശിയുടെ ഭാര്യയുടെ കരച്ചിലിൽ അക്കരക്കുന്ന് വിറക്കാൻ തുടങ്ങി.
അനന്തകൃഷ്ണൻ


Sunday, October 8, 2017

മഴുവിന്റെ കഥ

മഴുവിന്റെ കഥ.
വേദമന്ത്രങ്ങൾ മാത്രം മുഴങ്ങിയ കാതുകളിൽ മനസ്സിൽ നിറയെ രോദനങ്ങൾ , ആർത്തനാദങ്ങൾ.മാമുനിയുടെ ഉള്ളിൽ ഉറഞ്ഞു തുള്ളി അലയടിക്കുന്ന കോപത്തിന്റെ  ,കലിയുടെ കടലിന്റെ മേലെ എണ്ണപ്പാട പോലെ തടം കെട്ടിയ ഈ രോദനങ്ങൾക്ക് ആ കോപകടലിന്റെ തിരടയിളക്കങ്ങൾ അടക്കാൻ ആയില്ല.
‌അധിക്കാരത്തിന്റെ തിമിരിൽ അപരാധങ്ങൾക്ക് മുതിർന്ന ക്ഷത്രി്യകൂട്ടരുടെ ചോര പുരണ്ട മഴു മാമുനിയുടെ കൈകളിൽ ഇരുന്ന് വിറച്ചു.പടിഞ്ഞാറു നിന്ന് വീശുന്ന കാറ്റു ഉള്ളിലെ തീ ആളികത്തിക്കുന്ന ഹഫിസായി , കമണ്ഡലം പിടിക്കാൻ ശീലിച്ച കൈയിൽ മഴുവെന്തിയതിനു പിതാവ് കല്പിച്ച ദേശാടനം ഒരു പ്രായശ്ചിത്തം പോലെ കഴിച്ചുവന്ന തനിക്കു വീണ്ടും പാപകുന ഉയർത്തേണ്ടി വന്ന ദുർനിമിഷത്തിന്റെ നിയതി നിയോഗത്തെ പറ്റി മാമുനി ചിന്തിച്ചില്ല, ഓർമ്മ തെളിയിക്കാൻ മനഃപാടം വേദമന്ത്രങ്ങൾ മാമുനിക്ക് തുണയായി വന്നില്ല , ക്രോധക്കടലിന്റെ താളത്തിൽ മഴു വീണ്ടും ഉയർന്നു വീശി. കബന്ധങ്ങളുടെ കുമ്പാരകൂട്ടിനിടയിൽ നിന്ന് ആ അവതാരപുരുഷൻ ,ചിരഞ്ജിവി ആയ ആ മഹാമുനി പടിഞ്ഞാറോട്ട് നടന്നു.
‌നിയോഗത്തിന്റെ വഴികാട്ടി പോലെ വീശുന്ന കാറ്റു അനുഗമിച്ചു. പ്രതികാരം കൊണ്ടും ശാന്തമാകാത്ത മനസിന്റെ തീ കടലിനു മുകളിൽ കാർമേഘങ്ങൾ ഇരുണ്ട്കൂടാൻ തുടങ്ങി.ശിരസറ്റ ശരീരങ്ങൾ അരക്ഷിതർ ആക്കിയ കുട്ടികളുടെ തേങ്ങലുകൾ മഴയായി പെയ്യാൻ തുടങ്ങി.ചുടു നീരാവി ഉയർത്തി അടങ്ങാൻ ഭാവിക്കുന്ന കടലിൽ നിന്ന് ഒരായിരം ചിന്തകൾ ഉയിർത്ത് വന്നു. എവിടെ ആയിരുന്നു തുടക്കം ?കാർത്തവര്യർജ്ജുനന്റെ മോഹങ്ങളുടെ തുടക്കം സുരഭിയിൽ ആയിരുന്നു കൊതിക്കുന്നതെല്ലാം തരുന്ന ദിവ്യതയെ അപഹരിച്ചവർക്കുള്ള ശിക്ഷയിൽ തുടങ്ങിയ ക്രോധതിന്റെ നേരിപ്പോട് ദേശാടനത്തിലും തന്റെ  തന്നെ അച്ഛനമ്മ മാരുടെ അരുംകൊലയിലും അവസാനിച്ചില്ല.നിയതിയുടെ കണക്കിൽ ഒരു ജനതയുടെ മുഴുവൻ കബന്ധകുമ്പാരം കൂടി.
‌ദൈവമേ... എന്റെ പ്രിയപ്പെട്ട പ്രപഞ്ച സത്യങ്ങളെ നിങ്ങൾ എന്താണ് എന്നെക്കൊണ്ട് ചെയ്യിച്ചത്?
‌മാമുനി കുറ്റബോധത്തിൽ നീറുവാൻ തുടങ്ങി.കാറ്റിനൊപ്പം ഒഴുകി വഴിനീളെ മുക്കുറ്റിയിലും ,പണലിലും,സകലാപുൽക്കൊടികളിലും ക്ഷത്രിയ വീഴ്ത്തി ചെന്ന് നിന്നത് സഹ്യന്റെ നെറുകയിൽ.
‌നിയതിയുടെ കാറ്റിന്റെ ശക്തി കൂടി വന്നു .വിറങ്ങലിച്ചു നിന്ന് മാമുനിയുടെ  ഉള്ളിലെ കുറ്റബോധം ഉമിത്തിപോലെ നീറി.പ്രതികാരത്തിന്റെ അർഥമില്ലയ്മയിൽ കൂട്ടായി നിന്ന ക്രോധത്തിന്റെ പ്രതിരുപമായ ആ മഴുവിൽ്നിന്നും ചോര ഒരു പാരിദോഷികം പോലെ വീണുകൊണ്ടിരുന്നു. അവശേഷിക്കുന്ന ക്രോധവും പാപഭാരവും മഴുവിലേക്കു അവാഹിച്ചു മാമുനി ആ മഴു വാനിലേക്കു എറിഞ്ഞു.
‌വായുവിനെ തലങ്ങും വിലങ്ങും മുറിച്ചു നീങ്ങിയ മഴു ഒരു നിമിഷം വാനിൽ സ്ഥബ്ദം ആയി നിന്നു. എങ്ങുനിന്നോ പരമാത്മാവിന്റെ അശരീരി മുഴങ്ങി.
‌"ഈ മഴു വീഴുന്നിടം കടൽ മാറി കര ആയിത്തിരും ,മോഹഭംഗങ്ങളിൽ നീറുന്ന ,അശാപാശക്കെട്ടിൽ പോരടിക്കുന്ന ,ക്രോധത്താൽ കൊല്ലുന്ന, ഒരു ജനത ഇവിടെ ജീവിക്കും, ഈ മഴുവിന്റെ പാപം അവരിനി പേറിക്കൊള്ളും"!!
കടലിൽ വീണ മഴു ആ കടലിന്റെ ഒരു പങ്കു കര ആക്കി.പരമാത്മാവിന്റെ ആശരീരിയിൽ വിഷമം കൊണ്ട മാമുനി സഹ്യന്റെ  കാണാമറയത്തെ ഏതോ മുനിയറയിൽ ഇന്നും പ്രാർഥനയിൽ ആണ്, തന്റെ പ്രതികാര പാപത്തിന്റെ തുടർച്ചയും പേറി ജീവിക്കുന്ന മനുഷ്യരുടെ മോക്ഷത്തിന്...!!!!!!!

Saturday, July 9, 2016

ഒരുപിടി വാടാമലരുകൾ ......



            അവള്‍ ,അവള്‍, .... പറയാനോ ഒര്മിക്കണോ ശ്രമിക്കുമ്പോള്‍ എല്ലാം വേദന തോന്നുന്ന വിങ്ങലായി അവള്‍ മാറികഴിഞ്ഞിട്ടും അയാളുടെ ഹൃദയമിടിപ്പുകള്‍ അവള്‍,അവള്‍  എന്ന് മിടിച്ചുകൊണ്ട് ഇരികുന്നു.
            വര്‍ഷങ്ങള്‍ക്ക് മുന്പ് കുറേ മരിച്ച പോയ സന്ധ്യകള്‍ക്ക് അപ്പുറത്താണ് അവളുടെ ഓര്‍മ്മകള്‍,കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആണ് അയാളിപ്പോള്‍...
            രണ്ടു മെഡിക്കല്‍ സ്ടുടെന്റ്സ് തമ്മില്‍ തോന്ന്യേക്കാവുന്ന ആകര്‍ഷണങ്ങള്‍ അപ്പുറത്ത് അവര്‍തമ്മില്‍ ഉള്ളത് ‘ജന്മാന്തര ബന്ധം ’ ആണെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. അവള്‍ അതില്‍ ഒന്നും വിശ്വസിച്ചിരുന്നില്ല. പക്ഷേ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു,
”അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ആയിരുന്നു,അവളുടെ കണ്ണുകള്‍ മന്പെടകളെ പോലുള്ളവ ആയിരുന്നു. അവളുടെ ചിരിയുടെ ഒരു കോണില്‍ കുസൃതി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു”
ഒരുപാട് കുസൃതികള്‍ ,തമാശചിരികള്‍ ,സംസാരത്തിന്റെ സന്ധ്യകള്‍ ,എല്ലാം മരിച്ചു...
അവള്‍ മരിച്ചു..
കത്തിച്ച മന്താരങ്ങള്‍ക്ക് മുന്നില്‍ നിലവിളക്കിനു മുന്നില്‍ തലകുനിഞ്ഞു നിന്ന അയാള്‍ മനസ്സില്‍ ഓര്‍ത്തു,’ഇതും അവളുടെ ഒരു തമാശ’.  അവളെ വലംവക്കുമ്പോള്‍ അവനെ സുഹൃത്തുക്കളില്‍ ആരോ താങ്ങിയിരുന്നു.നിറഞ്ഞ വേദനകളുടെ പാരമ്യത്തില്‍ അയാള്‍ മയങ്ങി വീണു... ഉണര്‍ന്നപ്പോള്‍ അവള്‍ ഇല്ല, കുഞ്ഞിന്‍റെ നിഷ്കളംക ഗന്ധം ഇല്ല,മാന്‍പേട കണ്ണുകള്‍ ഇല്ല..തെളിവുകള്‍ ഒന്നും ബാക്കി വയ്ക്കാതെ അവള്‍ പോയി....  മനസ്സില്‍ അയാള്‍ അന്ന് ഒരു തീരുമാനം എടുത്തിരുന്നു ,ഇനി ഒരു പെണ്ണ് ഇല്ല... അങ്ങനൊരു തിരുമാനം ഇല്ലെങ്കിലും അയാള്‍ക്ക് അതിനു കഴിയുമായിരുന്നില്ല....
പിന്നീട് ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു. അങ്ങനെ  മരിക്കാന്‍ തയാറെടുത് നില്‍ക്കുന്ന ഒരു  സന്ധ്യയില്‍ അയാള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ പോസ്ട്ടുമര്ട്ടം നടത്തേണ്ടതായി വന്നു.അങ്ങനെ ചെയ്യുന്നത്തില്‍ വിഷമം തോന്നേണ്ട കാലം ഒക്കെ കഴിഞ്ഞു പോയിരുന്നു.അവളുടെ ശരിരഭാഗങ്ങള്‍ കീറി മുറിച്ചു മരണകാരണം കണ്ടെത്തേണ്ട പ്രക്രിയയില്‍ മുഴുകവേ അയാള്‍ ശ്രദ്ധിച്ചു ,ഒരുപാട് സന്ധ്യകള്‍ക്ക് മുന്പ് തനിക്ക് നഷ്‌ടമായ പേടമാന്‍ കണ്ണുകള്‍ അതെ, വായുവില്‍ പിറന്നുവീണ കുഞ്ഞിന്റെ ഗന്ധം.
അയാള്‍ പുറത്ത് നില്‍ക്കുന്ന അവളുടെ അച്ഛനെ കണ്ടു അമ്മയെ കണ്ടു ,ദുരെ മാറി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു,
”അവര്‍ തമ്മില്‍ ഇഷ്ടം ആയിരുന്നു,”.അയാള്‍ അവനെ അകത്തേക്ക് വിളിച്ചു,അവന്‍ കരയുക ആയിരുന്നു.അവന്‍ പറഞ്ഞു.“അവള്‍ ,അവള്‍ പോയി ,സര്‍ അവളുടെ കണ്ണുകള്‍ പെടമാനിന്റെ പോലെ ആയിരുന്നു, അവളുടെ മുടിക്ക് പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കലംഗ ഗന്ധം ആയിരുന്നു”.
അയാള്‍ അമ്പരന്നു പോയി. കടന്നുപോയ ഗ്രീഷ്മങ്ങള്‍ക്കും മരിച്ചു പോയ ഒരുപാട് സന്ധ്യകള്‍ക്കും അപ്പുറത്ത് നിന്ന്, കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളില്‍ നിന്ന് വന്ന ഞാന്‍ തന്നെ ആണോ എന്റെ മുന്നില്‍ ഇരിക്കുന്നത്,അയാള്‍ ഓര്‍ത്തു...
എന്തോ തീരുമാനിച്ച പോലെ അയാള്‍ attender നെ പുറത്തേക്ക് പറഞ്ഞുവിട്ടു, അകത്തേക് പോയി തിരിച്ചു വന്ന അയാള്‍ അവന്റെ കൈയില്‍ വച്ച് കൊടുത്തു – ഒരു നുള്ള് മുടി ... അവന്‍ പൊട്ടി കരഞ്ഞു കൊണ്ട് നെഞ്ചോട് ചേര്‍ത്ത് വച്ച് പറഞ്ഞു ,”ഡോക്ടറെ മറക്കില്ല,മറക്കാന്‍ പറ്റില്ല ഒരിക്കലും”.
വീണ്ടും ഒരുപാട്  ഗ്രീഷ്മങ്ങള്‍ കടന്നു പോയി.. ഒരുപാട് സന്ധ്യകള്‍ മരിച്ചു വീണു,കൊള്ളിയാന്‍ വേഗത്തില്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഓര്‍മകളുടെ കരകളില്‍ അയാള്‍ പലതവണ പോയി വന്നു...
അങ്ങനെ ഇരിക്കെ ജീവിതത്തിന്‍റെ ഉന്തുവണ്ടിക്കരി പുരണ്ട പകലുകളില്‍ ഒന്നില്‍ അയാള്‍ അവനെ കണ്ടു അയാള്‍ ഇന്ന്‍ ഒരു പെന്‍ഷന്‍ പറ്റിയ ഒരു വയസ്സന്‍ ഡോക്ടര്‍ ആണ്,അവന്‍ ഇന്നൊരു മദ്ധ്യവയസ്കന്‍ ആയ ഉദ്യോഗസ്ഥനും.നഗരത്തിരക്കില്‍ ഭാര്യയും കുട്ടികളും ആയി ജീവിക്കുന്ന അവന്റെ വിശേഷങ്ങളിലുടെ സഞ്ചരിക്കവേ അയാള്‍ അടക്കാന്‍ പറ്റാത്ത ആവേശത്തോടെ ചോതിച്ചു ,“ആ മുടിയിഴകള്‍ ,അതിപ്പോളും സുക്ഷിക്കുന്നുണ്ടോ ?”
അവന്റെ മുഖത്ത് ഒരു അറപ്പ് പടര്‍ന്നു,”അത് ഒരു നഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ്,എന്റെ കൈയ്യില്‍ ഇപ്പോളും ഉണ്ട് അത്, ഭാര്യക്കും മക്കള്‍ക്കും അറിയില്ല, അവര്‍ കണ്ടാല്‍ അത് മറ്റൊരു തലവേദന..!!!”
അയാള്‍ക്ക് നിരാശ തോന്നി. എങ്കിലും അയാള്‍ ഇത് കൂടെ തിരക്കി,”ആ മുടിയിഴകള്‍ക്ക്‌ പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം ഇപ്പോളും ഉണ്ടോ ..?”
അവന്‍ അവക്നയോടെ പറഞ്ഞു...”തുറന്നു പറയാമല്ലോ തിരക്കുകള്‍ യാത്രകള്‍ പറ്റാറില്ല.ഡോക്ടര്‍ എനിക്ക് ഒരു ഉപകാരം ചെയണം ഒരു ദിവസം വീടിലെക് വരണം. ഞാന്‍ ,എനിക്ക് അത് എവിടെയും കളയാന്‍ അവില്ല എന്നെ കഴിഞ്ഞാല്‍ ഇത് അറിയാവുന്നത് ഡോക്ടര്‍ ക്ക് ആണ് ,അത് അത്ഒന്ന്‍ കളഞ്ഞു തരണം”!
അയാള്‍ നിര്‍വികരനായ് പറഞ്ഞു,”ഞാന്‍ കളയാം,ഞാന്‍ ച്ചെയാം അത്....”
പിന്നീട് ഒരു ദിവസം അവന്‍ അയാള്‍ക്ക് ആയ മുടിയിഴകള്‍ കൈമാറി..
മുടിയിഴകള്‍ കൈപറ്റി അവന്റെ വീട്ടില്‍ നിന്ന്‍ ഇറങ്ങി അയാള്‍ നീങ്ങി,ദുരെ മാറി അയാള്‍ ഉള്ളിലുള്ള ആകാംഷയുടെ കെട്ടഴിച്ചു , പൊതിഞ്ഞു വചിരിക്കുന്ന ആ മുടിക്കെട് അയാള്‍ തുറന്നു....
അപ്പോള്‍ അവിടെ അയാള്‍ക്ക് ചുറ്റും ഉള്ള വായുവിലും കാറ്റിലും പിറന്നുവീന കുഞ്ഞുങ്ങളുടെ  നിഷ്കളങ്കമായ ഗന്ധം നിറയുന്നുണ്ടായിരുന്നു...
 അപ്പോള്‍ കരിമ്പന തോട്ടങ്ങള്‍ക്ക് മുകളിലുടെ ഉള്ള ഗന്ധര്‍വ സന്ജ്ജരങ്ങളുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങളെക്കാള്‍ വേഗത്തില്‍ ഓര്‍മകളുടെ കരകളിലേക്ക് പൊയ് വരുന്ന ഒരു ഗഗനചാരി ആയി മാറിയ അയാള്‍ എങ്ങോട്ടോ പറന്നു പോയി...!!!!



അനന്തകൃഷ്ണന്‍

Saturday, November 28, 2015

പാലപൂക്കളുടെ അഥിതി.....


   പാലപ്പുക്കൾ പൊഴിയുന്ന മുറ്റത്തേക്ക് നോക്കി അയാൾ ഇരുന്നു  ...ഒരുപാടു നാളായി കാത്തിരുന്ന് വന്ന ദിവസത്തിന്റെ മേളം അയാളുടെ കത്തിൽ എപ്പോളും മുഴങ്ങി കൊണ്ടിരുന്നു...
    നേരിയ ശബ്ദത്തോടെ വാതൽ തുറന്നു അകത്തേക്ക് വന്ന അവളുടെ  കയിൽ ഒരു  ബാഗ്ഇരിക്കുന്നത് അയാൾ സംശയത്തോടെ നോക്കി ...
"ഇനി അല്പം മാത്രമേ ഉള്ളു പുലരാൻ... രാത്രിയുടെ ബാക്കിയും  എന്നിട്ടും ബാക്ക്കി ആകുന്ന എന്റെ ജീവിതവും നിനക്ക് തരുന്നു ഞാൻ..."
 അവളോടായി അവൻ പറഞ്ഞു ...
"മം .."
 അവൾ ഒന്ന് അമർത്തി മൂളി..

"എന്റെ ജീവിതം എനിക്ക് ബാക്കി വച്ചതു ഇതാണ് ..."

എന്ന് പറഞ്ഞു അവൾ തന്റെ ബാഗിൽ കരുതിയ ഒരു പൊതി അയാള്ക്ക് നല്കി ...
 
അത് തുറന്നു നോക്കിയ അയാൾ കണ്ടത് കുറച്ചു എല്ലിൻ കഷണവും ചാരവും ആണ് ...

വിറച്ചുകൊണ്ട് അയാൾ അവളുടെ മോഖതെക്ക് നോക്കി .....

അപ്പോൾ ഒരു കാറ്റു ആയി  മാറിയ അവൾ മുറ്റതു അല്പം പാലപ്പുക്കൾ കൊഴിച്ചു എങ്ങോട്ടോ പറന്നു പൊയ് ......


അനന്തകൃഷ്ണന്‍

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...