മഴുവിന്റെ കഥ.
വേദമന്ത്രങ്ങൾ മാത്രം മുഴങ്ങിയ കാതുകളിൽ മനസ്സിൽ നിറയെ രോദനങ്ങൾ , ആർത്തനാദങ്ങൾ.മാമുനിയുടെ ഉള്ളിൽ ഉറഞ്ഞു തുള്ളി അലയടിക്കുന്ന കോപത്തിന്റെ ,കലിയുടെ കടലിന്റെ മേലെ എണ്ണപ്പാട പോലെ തടം കെട്ടിയ ഈ രോദനങ്ങൾക്ക് ആ കോപകടലിന്റെ തിരടയിളക്കങ്ങൾ അടക്കാൻ ആയില്ല.
അധിക്കാരത്തിന്റെ തിമിരിൽ അപരാധങ്ങൾക്ക് മുതിർന്ന ക്ഷത്രി്യകൂട്ടരുടെ ചോര പുരണ്ട മഴു മാമുനിയുടെ കൈകളിൽ ഇരുന്ന് വിറച്ചു.പടിഞ്ഞാറു നിന്ന് വീശുന്ന കാറ്റു ഉള്ളിലെ തീ ആളികത്തിക്കുന്ന ഹഫിസായി , കമണ്ഡലം പിടിക്കാൻ ശീലിച്ച കൈയിൽ മഴുവെന്തിയതിനു പിതാവ് കല്പിച്ച ദേശാടനം ഒരു പ്രായശ്ചിത്തം പോലെ കഴിച്ചുവന്ന തനിക്കു വീണ്ടും പാപകുന ഉയർത്തേണ്ടി വന്ന ദുർനിമിഷത്തിന്റെ നിയതി നിയോഗത്തെ പറ്റി മാമുനി ചിന്തിച്ചില്ല, ഓർമ്മ തെളിയിക്കാൻ മനഃപാടം വേദമന്ത്രങ്ങൾ മാമുനിക്ക് തുണയായി വന്നില്ല , ക്രോധക്കടലിന്റെ താളത്തിൽ മഴു വീണ്ടും ഉയർന്നു വീശി. കബന്ധങ്ങളുടെ കുമ്പാരകൂട്ടിനിടയിൽ നിന്ന് ആ അവതാരപുരുഷൻ ,ചിരഞ്ജിവി ആയ ആ മഹാമുനി പടിഞ്ഞാറോട്ട് നടന്നു.
നിയോഗത്തിന്റെ വഴികാട്ടി പോലെ വീശുന്ന കാറ്റു അനുഗമിച്ചു. പ്രതികാരം കൊണ്ടും ശാന്തമാകാത്ത മനസിന്റെ തീ കടലിനു മുകളിൽ കാർമേഘങ്ങൾ ഇരുണ്ട്കൂടാൻ തുടങ്ങി.ശിരസറ്റ ശരീരങ്ങൾ അരക്ഷിതർ ആക്കിയ കുട്ടികളുടെ തേങ്ങലുകൾ മഴയായി പെയ്യാൻ തുടങ്ങി.ചുടു നീരാവി ഉയർത്തി അടങ്ങാൻ ഭാവിക്കുന്ന കടലിൽ നിന്ന് ഒരായിരം ചിന്തകൾ ഉയിർത്ത് വന്നു. എവിടെ ആയിരുന്നു തുടക്കം ?കാർത്തവര്യർജ്ജുനന്റെ മോഹങ്ങളുടെ തുടക്കം സുരഭിയിൽ ആയിരുന്നു കൊതിക്കുന്നതെല്ലാം തരുന്ന ദിവ്യതയെ അപഹരിച്ചവർക്കുള്ള ശിക്ഷയിൽ തുടങ്ങിയ ക്രോധതിന്റെ നേരിപ്പോട് ദേശാടനത്തിലും തന്റെ തന്നെ അച്ഛനമ്മ മാരുടെ അരുംകൊലയിലും അവസാനിച്ചില്ല.നിയതിയുടെ കണക്കിൽ ഒരു ജനതയുടെ മുഴുവൻ കബന്ധകുമ്പാരം കൂടി.
ദൈവമേ... എന്റെ പ്രിയപ്പെട്ട പ്രപഞ്ച സത്യങ്ങളെ നിങ്ങൾ എന്താണ് എന്നെക്കൊണ്ട് ചെയ്യിച്ചത്?
മാമുനി കുറ്റബോധത്തിൽ നീറുവാൻ തുടങ്ങി.കാറ്റിനൊപ്പം ഒഴുകി വഴിനീളെ മുക്കുറ്റിയിലും ,പണലിലും,സകലാപുൽക്കൊടികളിലും ക്ഷത്രിയ വീഴ്ത്തി ചെന്ന് നിന്നത് സഹ്യന്റെ നെറുകയിൽ.
നിയതിയുടെ കാറ്റിന്റെ ശക്തി കൂടി വന്നു .വിറങ്ങലിച്ചു നിന്ന് മാമുനിയുടെ ഉള്ളിലെ കുറ്റബോധം ഉമിത്തിപോലെ നീറി.പ്രതികാരത്തിന്റെ അർഥമില്ലയ്മയിൽ കൂട്ടായി നിന്ന ക്രോധത്തിന്റെ പ്രതിരുപമായ ആ മഴുവിൽ്നിന്നും ചോര ഒരു പാരിദോഷികം പോലെ വീണുകൊണ്ടിരുന്നു. അവശേഷിക്കുന്ന ക്രോധവും പാപഭാരവും മഴുവിലേക്കു അവാഹിച്ചു മാമുനി ആ മഴു വാനിലേക്കു എറിഞ്ഞു.
വായുവിനെ തലങ്ങും വിലങ്ങും മുറിച്ചു നീങ്ങിയ മഴു ഒരു നിമിഷം വാനിൽ സ്ഥബ്ദം ആയി നിന്നു. എങ്ങുനിന്നോ പരമാത്മാവിന്റെ അശരീരി മുഴങ്ങി.
"ഈ മഴു വീഴുന്നിടം കടൽ മാറി കര ആയിത്തിരും ,മോഹഭംഗങ്ങളിൽ നീറുന്ന ,അശാപാശക്കെട്ടിൽ പോരടിക്കുന്ന ,ക്രോധത്താൽ കൊല്ലുന്ന, ഒരു ജനത ഇവിടെ ജീവിക്കും, ഈ മഴുവിന്റെ പാപം അവരിനി പേറിക്കൊള്ളും"!!
കടലിൽ വീണ മഴു ആ കടലിന്റെ ഒരു പങ്കു കര ആക്കി.പരമാത്മാവിന്റെ ആശരീരിയിൽ വിഷമം കൊണ്ട മാമുനി സഹ്യന്റെ കാണാമറയത്തെ ഏതോ മുനിയറയിൽ ഇന്നും പ്രാർഥനയിൽ ആണ്, തന്റെ പ്രതികാര പാപത്തിന്റെ തുടർച്ചയും പേറി ജീവിക്കുന്ന മനുഷ്യരുടെ മോക്ഷത്തിന്...!!!!!!!

No comments:
Post a Comment