Sunday, June 20, 2021

കാലവർഷത്തിലെ പകൽ.

 ഒരു നരച്ച വൈകുന്നേരം . തിരക്കിട്ട് വീട്ടുജോലികൾ ഓരോന്നായി അവൾ ചെയ്തുതീർത്തു. ഇരുട്ട് മൂടിയ മേഘങ്ങൾ പെയ്ത് തുടങ്ങി. താണ് പറന്നിറങ്ങിയ കടൽക്കാക്കകൾ  തിരകളിൽ ചിറകുരച്ചു പറന്ന് പോകുന്നത് കാണാം. ഇരുട്ടുന്നു.

താഴെ പാതയോരങ്ങളിൽ ഇരുട്ട് പടരുന്നതും ,മഴയെ തോൽപ്പിച്ചു നടന്ന് പോകുന്ന ആളുകളുടെ സ്വഭാവം മാറുന്നതും കണ്ട് ബാൽക്കണിയിൽ അവൾ എന്നും നിൽക്കും. വൈകുന്നേരങ്ങളെ അവൾ സ്നേഹിച്ചു തുടങ്ങിയത് വിക്ടർ നെ കണ്ടനാൾ മുതൽ ആണ്.

കേൾക്കുകയാണുണ്ടായത്. 

അലമാരയിലെ അടുക്കിവച്ചിരിക്കുന്ന പളുങ്ക് പത്രങ്ങൾ വൃത്തിയാക്കുന്ന വൃഥാ വൃത്തിയിൽ ഏർപ്പെട്ടിരുന്ന അവളുടെ ചെവിയിലേക്ക് അയാളുടെ ശബ്ദം വന്നുവീണു.

ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന അന്നത്തെ അവന്റെ അത്യദ്വാനം മുഴുവൻ പാഴായി പോയതിൽ അലറിവിളിച്ചു സംസാരിച്ചു പോകുന്ന വിക്ടർ.


അയാളുടെ പരിചയക്കാർ ആരോ ശകാരിക്കുന്നതിൽ നിന്നാണ് പേര് അവൾക്ക് കിട്ടിയത്. അവൾക്ക് വല്ലാത്ത വിഷമം തോന്നി. വല്ലാത്ത അനുകമ്പ തോന്നി. അയാൾ പറഞ്ഞ ഓരോ വാക്കുകളോടും.


"ഞാൻ എന്നാൽ ആവുംവിധം , ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിക്കുന്നു. ഏറ്റവും നല്ല ആസ്വാദനം എന്റെ നാടകശാലയിലെ കാണികൾക്ക് കൊടുക്കുവാൻ ഞാൻ പ്രായത്നിക്കുന്നു. അവർ അത് അനുഭവിക്കാൻ ആർഹരാണ് എന്ന പൂർണ വിശ്വാസത്തോടെ. എന്നാൽ എനിക്ക് സാധിക്കുന്നില്ല. ഈ മഴ ,ഈ മഴ , എന്റെ ദൈവങ്ങളേ , എന്റെ സ്വപ്നങ്ങളേ .."


അയാളുടെ കരച്ചിൽ പ്രാർഥന പോലെ അവളുടെ കാതിൽ വന്ന് അലയടിച്ചു. ഒരു ദിവസത്തിൽ എല്ലാ നീര വ്യതിയാനങ്ങളിലും വ്യഥാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവൾക്ക് ദിവസവും  അത്യദ്വാനത്തിന്റെ ചാരവും പേറി തന്റെ മുന്നിലൂടെ കരഞ്ഞു നീങ്ങാറുള്ള ആ മനുഷ്യനെ ഒരിക്കൽപോലും മനസിലാക്കാതെ പോയതിൽ വല്ലാത്ത സങ്കടം തോന്നി.

ചാരനിറമുള്ള വൈകുന്നേരങ്ങളിൽ ഒന്നിൽ അവൾ അവനെ സ്നേഹിക്കാൻ തുടങ്ങി. അവൾക്ക് അതിനേ കഴിയുമായിരുന്നുള്ളൂ.


മരക്കസേരയിൽ നിസ്സഹായൻ ആയി ഇരുന്ന് വീട്ടിലെ ഓരോസാധങ്ങൾ ആയി വിറ്റ് ജീവിക്കാൻ ആവശ്യപ്പെട്ട അച്ഛനെയും വർഷത്തിൽ ഒരിക്കൽ ഉണങ്ങിയ പഴങ്ങൾക്ക് അകത്തു പഞ്ചസാര നിറച്ച് കൊണ്ട് വരുന്ന അമ്മയിയെയും കുടിശ്ശിക നിൽക്കുന്ന ഫീസിന് പകരം മരിച്ചു പോയ അമ്മയുടെ അഭരണപ്പെട്ടിയുമായി പോയ ടിച്ചറെയും അവൾ സ്നേഹിച്ചു. അവൾക്ക് എന്നും സ്നേഹിക്കുവാൻ  ഒരാൾ ആവശ്യം ആയിരുന്നു. അവൾക്ക് നൽകാൻ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.

വൈകാതെ ഒരു ദിവസം അവൾ അവനെ വിവാഹം ചെയ്തു. ദൈവത്തിന്റെ അത്ഭുദം പോലെ അവൾ അവനെ സ്നേഹിച്ചു. അവന്റെ നാടകശാല അവൾ ലാഭത്തിലാക്കി. അവന്റെ അദ്വാനത്തിനു ഒക്കുന്ന തരത്തിലും പലപ്പോളും അതിനു മുകളിലും അവൾ ലാഭം കൊടുത്തു.

പട്ടണത്തിൽ കൂടുതൽ ലാഭത്തിലേക്ക് അവധിക്കാല നാടക്കകളരി നടത്തുവാൻ പോയ അവൻ പിന്നീട് തിരികെ വന്നില്ല.

അവൾ അന്വേഷിച്ചില്ല. 

സത്യസന്ധമായി പറഞ്ഞാൽ അവൾ വിഷമിച്ചതും ഇല്ല.


സന്തോഷത്തിന്റെ താക്കോൽ .

 കടൽക്കാറ്റെറ്റ് തുരുമ്പിച്ച ഒരു  lighthouse. ആകാശംമുട്ടെ ഉയരമുള്ള lighthouse ന്റെ അകത്തെ അറകളിൽ തടവിലാക്കപ്പെട്ട  ജൂതർ ആണ്. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നായി പിടിച്ചു അവരെ ഒരോ അറകളിൽ ആക്കിയിരിക്കുന്നു.

അറകളിലേക്കായി തരം തിരിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കളെ പിരിയുന്നുണ്ട് എന്നും ഭർത്താക്കന്മാർ ഭാര്യമാരെ പിരിയുന്നുണ്ട് എന്നും അവർ ഉറപ്പാക്കി.


പിരിഞ്ഞു പിരിഞ്ഞു മുകൾ  അറ്റം വരെയെത്തുന്ന ഇരുമ്പുകോണിയുടെ അറ്റത്തെ അറയിൽ നിന്ന് താഴേ കടൽ മണ്ണ് വന്ന് നിറഞ്ഞ അറവരെ നീളുന്ന ഒരു ചങ്ങലയുണ്ട്. എല്ലാ തടവുകാരേയും ഒരുപോലെ ബന്ധികൾ ആക്കിയിരിക്കുന്ന ചങ്ങലക്കണ്ണികൾ.ഇടക്ക്  എവിടെയും വച്ച് തടവറകളിൽ നിന്ന് തടവറകളിലേക്ക് നിളുമ്പോളും അവർ ആ ചങ്ങല മുറിയാൻ ഇഷ്ടപ്പെട്ടില്ല.

ചങ്ങലകൾക്ക് ഇടയ്ക്കവച്ചു ബന്ധിച്ചവർ മരിച്ചുപോയിട്ടും , ജീർണിച്ച ശവശരീരങ്ങൾ  അസ്ഥികൾ ആയി മാറിക്കഴിഞ്ഞിട്ടും അവർ അതിന് തയ്യാർ ആയില്ല . ഒരേ ചങ്ങലക്കണ്ണികളാൽ ബന്ധിക്കപ്പെട്ടവർ ഒരേ ഇടത്ത് ,ഇടവേളകളിൽ ഉണ്ടല്ലോ എന്ന് അവർ സമാധാനിച്ചു.


അതിൽ ഒരുനാൾ , ആകാശംമുട്ടെ പറന്നുയർന്ന ഒരു വെളുത്ത പ്രാവിന്റെ തൂവൽ എറ്റവും മുകളിലെ അറയുടെ ഉള്ളിൽ വീണു. വിരലുകൾ കൊണ്ട് അതെടുത്തു ഒരാൾ അവസാന അറയിലെ താഴു അഴിച്ചു. ബന്ധം വിട്ടു ചങ്ങല താഴേക്ക് വീണു. അറകളിൽ നിന്ന് അറകളിലേക്ക് ഊർന്നു , വൃണങ്ങളിൽ തഴുകി , അസ്ഥികൾ ഞെരിച്ചു , ചോര ചിന്തിച്ചു അത് താഴെ വീണു. കടൽ മണൽ ത്തരികൾ ആകാശത്തിലേക് ഉയർന്നു. എന്നിട്ടും അവർ അനങ്ങിയില്ല. ഇല്ലാത്ത ചങ്ങലപുട്ടിൽ വിശ്വസിച്ചു അവർ തൽസ്ഥിതി തുടർന്നു.

Sunday, April 4, 2021

What would have been the last prayer of god ?

 What would have been the last prayer of god for us ?


After getting  scourged by the people loved,


After all the flush splitting pain and blood shed,


After getting punished by all our sins,


After the crussification,


And after the resurrection ,


What's  would have been the last prayer of the god ?


Does he had waited for sometime on the earth wipping on the pain of separation ?


Separation from the people he loved ?


Would he had whipped and prayed still for the sins we have done and still doing ?


Would he ? Would he ?





Tuesday, September 1, 2020

ഓണനിലാവും ഞാനും.


ദൂരെനിന്ന് ഓട്ടുമണിയുടെ കിലുക്കം കേൾക്കാം , വെട്ടുകൽ ചിളുകൾ ചിതറിക്കിടക്കുന്ന ചെമ്മൻ പാതയുടെ ചരിവുകൾ കേറി ഒണപ്പൊട്ടൻ വരികയാണ്. കുരുത്തോല ചികിത്തുക്കിയ കുടയും, മുഖച്ഛായങ്ങളും , കൈതയോല ചികി മിനുക്കിയെടുത്ത കിരീടവുമായി ഒട്ടുമണി കിലുക്കി വരുന്ന ഓണപ്പൊട്ടൻ.

കഴിഞ്ഞ വർഷം ഉത്രാടത്തിനു ഓണപ്പൊട്ടൻ വന്നപ്പോൾ പട്ടുചേലയുടെ കിഴിക്കെട്ടു അഴിച്ചു ഓടാൻ തുടങ്ങിയ പെങ്ങളുടെ മകനോട് ഉപദേശിച്ചിരുന്നു


" അരുത് , ചെയ്‌തുട , മിണ്ടാതെ വന്നു മിണ്ടാതെ പോകേണ്ട ആളല്ലേ , നമ്മുടെ തേവരല്ലേ ,? ചെയ്‍തുട.."

അവൻ അനുസരണയോടെ തലയാട്ടി.

മറ്റു പേങ്ങന്മാരും അവരുടെ ഭർത്താക്കന്മാരും ചിരിച്ചു.

കുട്ടത്തിൽ ഒരാൾ പറയുകയും ചെയ്തു,

"നാടൻ"!

അത് കേട്ട് അവനും ചിരിച്ചു. മനസിൽപറഞ്ഞു "നാടൻ!"

അമ്മയുണ്ടായിരുന്ന കാലമായിരുന്നെങ്കിൽ , തിരുത്തിയേനെ, ഒരു പക്ഷേ അവരേ ശകരിക്ക വരെ ചെയ്തേനെ, നാടൻ..

എന്നാൽ അവൻ പലപ്പോളും ശെരിവക്കുകയാണ് ഉണ്ടായത് , നാടൻ , ശരിയല്ലേ ?!

അച്ഛനും അമ്മയും പോയതിനു ശേഷമുള്ള അവരുടെ ആദ്യത്തെ വരവായിരുന്നു അത്. ഉമ്മറത്ത് വന്ന് കയറിയപാടേ -"അമ്മയുടെയും അച്ഛന്റെയും ശ്രാദ്ധം എവിടെയാ ഉട്ടിയെ ചേച്ചി,?"

അവൻ ചോദിച്ചു.


ചേച്ചിക്ക് അന്ന് അത് തീരെ ഇഷ്ടമായില്ല. സമയംനോക്കാതെയുള്ള തന്റെ ചോദ്യത്തിന് ചേച്ചി നന്നായി വഴക്ക് പറഞ്ഞു.

"വന്ന സന്തോഷം ഇല്ലാതാക്കി അവൻ " ചേച്ചി പറഞ്ഞു. അത് അവനെ വല്ലാതെ വേദനിപ്പിച്ചു.

ശ്രാദ്ധം അവർ ഉട്ടിയിട്ടുണ്ടാവില്ല.അവനത് പറയാതെ മനസിലായി.


അരിപ്പുവും തുമ്പക്കതിരും മുഖത്തെറിഞ്ഞപ്പോൾ ആണ് അവൻ ഓർമകളിൽ നിന്ന് ഇറങ്ങി വന്നത്.

കുട്ടികൾ എവടെയെന്ന ചോദ്യം കണ്ണിൽനിറച്ചു ഓണപ്പൊട്ടൻ അവന്റെ നേരെ നോക്കി. കുട്ടികൾ ആരും വന്നിട്ടില്ല എന്ന ഉത്തരവുമായി അയാൾ തിരിച്ചും നോക്കി. പരസ്പരം പുരകങ്ങളായ രണ്ട് മൗനങ്ങൾ.


'നാളെ വന്നേക്കും , നാളെ വന്നേക്കും , തിരുവോണല്ലേ !'  


പുവടയും , ഓണക്കോടികളും , നിറ സദ്യയുമായി അവൻ കാത്തിരുന്നു.

ഫോൺ വന്നേക്കും, ഉച്ചയായിട്ടും കാണാഞ്ഞപ്പോൾ അവൻ മനസിൽ ഉറപ്പിച്ചു. ഇന്റർനെറ്റ് ൽ നിന്ന് വിളിക്കയാണ് . പറയാനുള്ളത് ഓർത്തു വെക്കണം, പലപ്പോളും വിളിക്കുമ്പോൾ പറഞ്ഞിട്ടുണ്ട് ചേച്ചിമാർ.


പറയാനുള്ളത് മനസിൽ കരുത്തിയിട്ടുണ്ട്.

'എന്തേ വരുന്നില്ല ?'

ഫോൺ വന്നു, മുറിഞ്ഞു മുറിഞ്ഞു ആണ് കേൾക്കുന്നത്.

"അടുത്ത ... അടുത്ത..."

പാതിമുറിച്ചു മാത്രം സംസാരിച്ചിട്ടുള്ളവരുടെ വാക്കുകൾ കുട്ടി വായിച്ചെടുക്കാൻ അവൻ നേരത്തെ ശീലിച്ചിരുന്നു.

ഓണനിലാവ് വീണുകിടക്കുന്ന നടുമുറ്റത്തിലേക്ക് വീണുകിടക്കുന്ന മുല്ലവള്ളികളിലൂടെ ഇറങ്ങി വരുന്ന എലിക്കുഞ്ഞുങ്ങൾക്കും നരിച്ചിറുകൾക്കും പൂവട പകുത്ത് നൽകി അവൻ ഉറങ്ങി.


അനന്തകൃഷ്ണൻ.

Thursday, July 16, 2020

ഒരു രഹസ്യം.

 മുഖത്തെ ചായപ്പാടുകൾ  മുഴുവനായും കളയാതെ തന്നെയാണ് ഇറങ്ങി ഓടിയത്. ആ ബസിന്തന്നെ പോകണം , ഇനിയുംവൈകിക്കൂടാ , "മുത്തച്ഛന് സുഖമില്ലാതിരിക്കയല്ലേ എന്നും എന്തേ വൈകുന്നു വരാൻ? " എന്ന് അമ്മ ചോദിക്കാത്ത ദിവസമില്ല.

നീങ്ങിതുടങ്ങിയ ബസിൽ ഓടിക്കയറുകയാണ് ഉണ്ടായത്. തിക്കിത്തിരക്കി ഒരു സീറ്റ് കണ്ടെത്തി ഇരുന്നു.തൊട്ട് അടുത്തിരുന്ന മാന്യന് തീരെ മുഷിപ്പ് തോന്നിപ്പിക്കാത്ത വിധം തന്നെയാണ് ഇരുന്നത് , അല്ല മുഷിപ്പ് തോന്നിയാൽ എന്ത് ? താൻ ഈ കഥയിലെ നായകൻ അല്ലയോ , മുഷിയട്ടെ , നായകൻ ഇരിക്കുന്നു !. നീണ്ട ആലോചനയിൽ നിന്നിറങ്ങിവന്ന മാന്യൻ അവജ്ഞയോടെ അയാളെ നോക്കി. നേരിയ ചിരിയോടെ തന്നെ നായകനയാളുടെ അടുത്ത് ഇരിക്കുന്നു. അടുത്തിരുന്ന മാന്യൻ തിരികെ തന്റെ ഫൈലുകളിലേക്ക് തലതാഴ്ത്തി , പിറുപിറുത്തുകൊണ്ട് അയാൾ ഫയൽ പരതി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി നോക്കി. കൗതുകം തോന്നിയ നായകൻ  അയാളുടെ ബാഗിലേക്ക് ഒളിഞ്ഞുനോക്കി,  ബാഗിൽ ചുവന്ന നാടയിൽ പൊതിഞ്ഞ സർക്കാർ ഫയലുകൾ , പിച്ചള സിലുകൾ, അതിനിടയിൽ വെള്ളി അരപ്പട്ടകെട്ടിയ ഒരു തോക്ക് ! കുറേ കുറിപ്പുകൾ വായിക്കാൻ പറ്റുന്നുണ്ടായിരുന്നു അവന് , അവനത് വായിച്ചു , വായിക്കുന്തോറും അവന്റെ കണ്ണുകൾ വിടർന്നു വന്നു , മുഖത്ത് അവശേഷിക്കുന്ന ചായപ്പാടുകളിലൂടെ അവന്റെ കണ്ണുനീരും വിയർപ്പും ഒലിച്ചിറങ്ങി. അവനു പേടിയും കരച്ചിലും വന്നു , അതിനേക്കാൾ മുകളിൽ സന്തോഷവും . കടകൾക്ക് മുന്നിലെ കോമാളിക്കോലം ആയ ഞാൻ ഇതാ എന്റെ രാജ്യത്തിന്റെ പരമോന്നത രഹസ്യങ്ങളിൽ ഒന്ന് അറിഞ്ഞിരുക്കുന്നു. മറ്റാർക്കും അറിയാത്ത രഹസ്യം , വിലപേശിയാലോ , കച്ചവടം എന്നെ വച്ചു പലരും ചെയ്യുന്നതല്ലേ!. പക്ഷെ അവന്റെ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായില്ല , പുതിയ അറിവിന്റെ രഹസ്യങ്ങളുടെ തിളക്കം അയാളുടെ കണ്ണിൽ നിന്ന് നഷ്ടം ആയിരിക്കുന്നു.അടുത്തിരുന്നയാൾ അവന്നത്  അറിഞ്ഞെന്ന് മനസ്സിലാക്കിയിരിക്കുന്നു.  അയാൾ അവന്റെ നേരെ തുറിച്ചു നോക്കി, പല്ലുകൾ ഇറുമ്മി, താൻ ചെയ്ത അപരാധത്തിന്റെ ആഴം അപ്പോളാണ് അയാൾക്കു മനസിലായത് , എന്തിന് ഇങ്ങനെ  പല്ലുകൾ ഇറുമ്മണം നിങ്ങൾക്ക് വേദനിക്കില്ലേ ? ഇല്ല അവൻ അത് ചോദിച്ചില്ല ! സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിലിനു നേരെ നടന്നു , ബസ് നിർത്തി ഇറങ്ങി കുറേ ദൂരം നടന്ന് കഴിഞ്ഞിട്ടും അയാളുടെ നോട്ടം തന്നെ വിട്ട് മാറിയിട്ടില്ല എന്ന് അവന് മനസിലായി , കുറച്ചു ദൂരം നീങ്ങി തിരിഞ്ഞു നോക്കിയപ്പോൾ ബസ് നീങ്ങി തുടങ്ങിയിരുന്നു പക്ഷെ തീക്കനൽ പോലെ രണ്ടു കണ്ണുകൾ അയാളെ അപ്പോളും നോക്കുന്നുണ്ടായിരുന്നു. പേരുവിളിക്കാൻ അറിയാത്ത ഒരു പേടി അവന്റെ ഉള്ളിൽ  കൈതമുള്ളുപോലെ മുറിവ് ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്ങിനെ വലിച്ചാലും മുറിവ് കൂടുന്നു. ആരോടും പങ്ക് വക്കാൻ ആവാത്ത രഹസ്യവും പേടിയും. ഏതെങ്കിലും നാടകക്കാരാനോ കള്ളനോ ആയിരിക്കുമോ ? അതോ  എന്തിനും പോന്ന മറ്റാരെങ്കിലുമോ ? പേടിയുടെ  പകപ്പിൽ വീട്ടിൽ അലഞ്ഞു, ഉറങ്ങാതെ പുലർന്ന രാത്രിയിൽ മുത്തശ്ശൻ മരിച്ചു , മൃതദേഹത്തിൽ കൂടിനിന്ന ആരും കാണാത്ത ഒരു പിരിവ് ,ഒരു ഞെരിവ് , മുത്തശ്ശന്റെ  കഴുത്തിൽ അവൻ കണ്ടു. അവന്റെ പേടികൾ സത്യമായി ഭവിക്കയാണ് , വഴിയിൽ കിടന്നു കിട്ടിയ രഹസ്യത്തിന്റെ ഒന്നാമത്തെ വില. ശവദാഹം കഴിഞ്ഞ അന്ന് രാത്രി ജനലിലൂടെ മുത്തശ്ശന്റെ ചിതയിലേക്ക് നോക്കി നിൽക്കേ ചിതയുടെ അരികിൽ കനലിന്റെ വെളിച്ചത്തിൽ കറുത്ത പുകയുടെ മറവിൽ അവൻ അയാളെക്കണ്ടു. ചിതക്ക്മുകളിലൂടെ കനൽ ചീളുകൾ തെറിപ്പിച്ചു കത്താതെ അവശേഷിക്കുന്ന ആസ്തികൾ ചവിട്ടിപ്പൊട്ടിച്ചു അയാൾ അവന്റെ നേരെ അരപ്പട്ട കെട്ടിയ തോക്കും ചുണ്ടി നടന്നടുത്തു. അവൻകണ്ണടച്ച, ."പേടിക്കുന്നത് എന്തിന് ഞാൻ ഈ കഥയിലെ നായകൻ ആണ്"!

Wednesday, July 15, 2020

വർഷം

വർഷം അതിന്റെ എല്ലാ സ്വഭാവത്തോടുംകൂടി വരികയാണ്,
ഇനിയും നിനക്ക് വരാറായില്ലേ ?

കഴിഞ്ഞുപോയ ഋതുക്കളുടെ ഭേദബാക്കികൾ കഴുകാൻ ഇനിയും നിനക്കു വരാറായില്ലേ ?

നേരിയ ചൂട് വെളളം നിറഞ്ഞ തടാകത്തിന്റെ അരികിലെ നിബിഡമായ വനാന്തരത്തിൽ ഞാൻ  ഏറുമാടം കെട്ടികഴിഞ്ഞിരിക്കുന്നു.
ഇനിയും നിനക്ക് വരാറായില്ലേ ?

നേർത്തതായിക്കൊണ്ടിരിക്കുന്ന ഋതുക്കളുടെ അതിരുകൾ,
തിരിച്ചറിയാനാവാത്ത ഋതുഭേദ കരുണ്യങ്ങൾ,
കണ്ണുനീരുകൾ, കിനാക്കൾ.

അനന്തകൃഷ്ണൻ

Sunday, May 3, 2020

മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ ..

മഴയുടെ താളത്തിൽ ചിരിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് താഴെ ജയദേവൻ മാഷ് മലയാളം ക്ലാസ് എടുക്കുന്നു.

"ഈ വാക്യത്തിന്റെ ഒടുവിൽ ഒരു മഴതുടങ്ങും,
ആ മഴയുടെ വക്കത്തെ ഒരു നൗക കാണാം.
ദ്വീപുകൾ എല്ലാം പതുക്കെപ്പതുക്കെ കണ്ണിൽ നിന്ന് മായും, നൗക സഞ്ചരിച്ചുകൊണ്ടിരിക്കും.
തുറമുഖങ്ങളെക്കുറിച്ചുള്ള ഒരു വംശത്തിന്റെ വിശ്വാസം മുടൽമഞ്ഞിൽ പെട്ടുപോകും.
ആ മുടലിലേക്ക് മായും മുൻപ് ഞാനോ മറന്നത്? നിയോ മറന്നത് ?
ഞാൻ ആയിരിക്കാം , മഴക്കാലമല്ലയോ..!"

രാധ ടിച്ചർ പുറത്തുനിന്ന് ക്ലാസ് കേൾക്കുക ആയിരുന്നു.

ഇന്ന്  മാർച്ച് 20 , ഈ അധ്യായന വർഷത്തെ അവസാനത്തെ ക്ലാസ് ആണ്, ക്ലാസ് കഴിഞ്ഞു ജയദേവൻ മാഷ് ഇറങ്ങി വന്നു ,

ടിച്ചറെ ,

സാറേ ,

അവർ പരസ്പരം സംബോധന ചെയ്തു , രണ്ടു സംബോധനകൾ , ഒരു വ്യാഴവട്ടത്തിന്റെ പരിജയത്തിന്റെ , വേർപിരിയലിന്റെ , എല്ലാവികാരങ്ങളും ആ സംബോധനകളിൽ ഉരുകികലർന്നിരുന്നു.

കോരിച്ചൊരിച്ചിലിൽ നിന്ന് ചാറ്റലിലേക്ക് എത്തിയ മഴ നനഞ്ഞു അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു , അവരെ കടന്ന് ഒരു പറ്റം കുട്ടികൾ ഓടിപ്പോയി,  നനഞ്ഞ തെങ്ങിൻ തടങ്ങളിൽ നിന്ന് ഇയ്യൽ കൂട്ടം പറന്ന് ഉയർന്നു.

സംബോധനകൾക്ക് ശേഷം അവർ ഒന്നും സംസാരിച്ചില്ല,അവർക്കിടയിൽ മൗനം   പെയ്തുതീർന്ന കാലവർഷങ്ങളുടെ ഒഴുകാത്ത വെള്ളംപോലെ തളം കെട്ടി കിടന്നു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളും ആയി റിസർവ് ഫോസ്റ്റിലെ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുക്കവേ കാടിനു നടുവിലെ ജലാശയത്തിലൂടെ അവർ ഒരുമിച്ചു  നടത്തിയ തോണിയാത്രയെക്കുറിച്ചു ഓർത്തു പരസ്പരം പുഞ്ചിരിച്ചു.

നടത്തത്തിന് ഇടയിൽ ടിച്ചറുടെ ഇടത്തെ കയ്യിലെ കരിവളകളിൽ ചിലതിൽ അറിയാതെ വിരൽ കൊണ്ടപ്പോൾ മാത്രം ജയദേവൻ മാഷ് പറഞ്ഞു,
Sorry!

പൊതു നിരത്തിലെ വിപരീത ദിശകളിലെ ബസ്സ്റ്റോപ്പുകളിലേക്ക് നീങ്ങും മുൻപ്  അവർ പരസ്പരം നോക്കി , അവസാനം ആയി ചിരിച്ചു.

24 വർക്ഷങ്ങൾക്ക് ശേഷം ഇന്ന് മാർച്ച് 20, വാർധക്യതത്തിന്റെ അവസാനത്തെ നരയിടുക്കങ്ങളുമായി പത്രം എടുത്ത ജയദേവൻ മാഷ് പതിവുപോലെ 8ആം പേജിലേക്ക് കണ്ണോടിച്ചു , പതിവ് തെറ്റിയിട്ടില്ല ,
"24 - ആം ചരമ വാർഷികം  ,  പക്ഷെ ഒരു വെത്യാസം ഉണ്ടായി , പതിവായി നൽകാറുള്ള ഫോട്ടോ ക്ക് പകരം രാധയുടെ പഴയ, കുട്ടിക്കാലത്തെ ഫോട്ടോയാണ് , പടർന്ന കൺമഷി കണ്ണുകളും , പാൽപ്പാട ചുണ്ടുകളും കണ്ട് അന്ന് ആദ്യമായി അയാൾ കരഞ്ഞു.

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...