കടൽക്കാറ്റെറ്റ് തുരുമ്പിച്ച ഒരു lighthouse. ആകാശംമുട്ടെ ഉയരമുള്ള lighthouse ന്റെ അകത്തെ അറകളിൽ തടവിലാക്കപ്പെട്ട ജൂതർ ആണ്. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നായി പിടിച്ചു അവരെ ഒരോ അറകളിൽ ആക്കിയിരിക്കുന്നു.
അറകളിലേക്കായി തരം തിരിക്കുമ്പോൾ കുട്ടികൾ മാതാപിതാക്കളെ പിരിയുന്നുണ്ട് എന്നും ഭർത്താക്കന്മാർ ഭാര്യമാരെ പിരിയുന്നുണ്ട് എന്നും അവർ ഉറപ്പാക്കി.
പിരിഞ്ഞു പിരിഞ്ഞു മുകൾ അറ്റം വരെയെത്തുന്ന ഇരുമ്പുകോണിയുടെ അറ്റത്തെ അറയിൽ നിന്ന് താഴേ കടൽ മണ്ണ് വന്ന് നിറഞ്ഞ അറവരെ നീളുന്ന ഒരു ചങ്ങലയുണ്ട്. എല്ലാ തടവുകാരേയും ഒരുപോലെ ബന്ധികൾ ആക്കിയിരിക്കുന്ന ചങ്ങലക്കണ്ണികൾ.ഇടക്ക് എവിടെയും വച്ച് തടവറകളിൽ നിന്ന് തടവറകളിലേക്ക് നിളുമ്പോളും അവർ ആ ചങ്ങല മുറിയാൻ ഇഷ്ടപ്പെട്ടില്ല.
ചങ്ങലകൾക്ക് ഇടയ്ക്കവച്ചു ബന്ധിച്ചവർ മരിച്ചുപോയിട്ടും , ജീർണിച്ച ശവശരീരങ്ങൾ അസ്ഥികൾ ആയി മാറിക്കഴിഞ്ഞിട്ടും അവർ അതിന് തയ്യാർ ആയില്ല . ഒരേ ചങ്ങലക്കണ്ണികളാൽ ബന്ധിക്കപ്പെട്ടവർ ഒരേ ഇടത്ത് ,ഇടവേളകളിൽ ഉണ്ടല്ലോ എന്ന് അവർ സമാധാനിച്ചു.
അതിൽ ഒരുനാൾ , ആകാശംമുട്ടെ പറന്നുയർന്ന ഒരു വെളുത്ത പ്രാവിന്റെ തൂവൽ എറ്റവും മുകളിലെ അറയുടെ ഉള്ളിൽ വീണു. വിരലുകൾ കൊണ്ട് അതെടുത്തു ഒരാൾ അവസാന അറയിലെ താഴു അഴിച്ചു. ബന്ധം വിട്ടു ചങ്ങല താഴേക്ക് വീണു. അറകളിൽ നിന്ന് അറകളിലേക്ക് ഊർന്നു , വൃണങ്ങളിൽ തഴുകി , അസ്ഥികൾ ഞെരിച്ചു , ചോര ചിന്തിച്ചു അത് താഴെ വീണു. കടൽ മണൽ ത്തരികൾ ആകാശത്തിലേക് ഉയർന്നു. എന്നിട്ടും അവർ അനങ്ങിയില്ല. ഇല്ലാത്ത ചങ്ങലപുട്ടിൽ വിശ്വസിച്ചു അവർ തൽസ്ഥിതി തുടർന്നു.